- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ടോമഹോക്ക് മിസൈലുകളും വണ്‍വേ അറ്റാക്ക് ഡ്രോണുകളും പാഞ്ഞെത്തിയത് ഞൊടിയിടയില്‍; നിമിഷ നേരംകൊണ്ട് ചാരക്കൂമ്പാരമായി ഖമേനിയുടെ കൊട്ടാരം അടക്കമുള്ള കെട്ടിടങ്ങള്‍; ഖമേനി വധത്തിന്റെ ആ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്; ഐഡിഎഫ് പുറത്തുവിട്ടത് ഉയര്‍ന്ന റെസല്യൂഷനിലുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍; വീഡിയോ ഗെയിമിന്റെ ലാഘവത്തില്‍ ലോകനേതാവിന്റെ കൊല!

ടെഹ്‌റാന്‍/ജെറുസലേം: ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെ ലക്ഷ്യമിട്ട് ടെഹ്റാനിലെ ഔദ്യോഗിക വസതിയായ കൊട്ടാരത്തിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സാണ് ടെഹ്‌റാനിലെ സ്‌ഫോടന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഖമനയിയുടെ ടെഹ്റാനിലെ ഔദ്യോഗിക വസതി വളപ്പില്‍ അതിഭീകരമായ നാശനഷ്ടമുണ്ടായെന്നാണ് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് പുറത്തുവിട്ട ഉയര്‍ന്ന റെസല്യൂഷനിലുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഈ ചിത്രത്തില്‍, ഒന്നിലധികം കെട്ടിടങ്ങള്‍ നിലം പതിക്കുന്നതും, ചുറ്റുമുള്ള പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടങ്ങളുണ്ടാകുന്നതും കാണാം. അത്രവും വലിയ സ്‌ഫോടനമാണ് ഖമനയിയുടെ കൊട്ടാരത്തില്‍ നടന്നത്.
ശനിയാഴ്ച ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ സുപ്രധാന യോഗം നടക്കുന്നുണ്ടെന്നും അതില്‍ ഖമനെയി പങ്കെടുക്കുമെന്നും സിഐഎ കണ്ടെത്തി. ഈ രഹസ്യവിവരം സിഐഎ ഉടന്‍ തന്നെ ഇസ്രായേലിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് സംയുക്ത ആക്രമണത്തിലൂടെ ഖമനെയിയെയും ഇറാന്‍ സൈനിക തലപ്പത്തുള്ളവരെയും വധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ടെഹ്‌റാനിലെ വസതിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഖമനയിയുടെ മൃതദേഹം ലഭിച്ചത്. ഖമനയിയുടെ പ്രാഥമിക ഔദ്യോഗിക വസതിയായും നേതൃത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രമായും വളരെക്കാലമായി ഉപയോഗിച്ചിരുന്ന കൂറ്റന്‍ കെട്ടിടമാണ് തകര്‍ന്ന് തരിപ്പണമായത്. കൊട്ടാരത്തിലെ കോമ്പൗണ്ടിനുള്ളിലെ പ്രധാന നിര്‍മ്മിതികളെല്ലാം ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഖമനയിയുടെ മകളും ഭര്‍ത്താവും കൊച്ചുമകനും ഉള്‍പ്പടെയുള്ള അടുത്ത ബന്ധുക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് തന്നെയെന്ന് ന്യൂയോര്‍ക്ക് ടൈംസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സംയുക്ത സൈനിക ആക്രമണത്തിന്റെ നിര്‍ണായക വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടത്. സിഐഎ ആണ് ഖമനേയി ഔദ്യോഗിക വസതിയില്‍ ഉണ്ടെന്ന് ഉറപ്പാക്കിയതെന്ന് റിപ്പോര്‍ട്ട്. മാസങ്ങളായി ഖമനെയി എവിടെ എന്ന് സിഐഎ ട്രാക്ക് ചെയ്തുകൊണ്ടിരുന്നു. പതിവായി ഖമനെയി സന്ദര്‍ശിച്ചിരുന്ന ഓഫീസുകളും മറ്റ് സ്ഥലങ്ങളും സിഐഎ പിന്തുടര്‍ന്ന് കണ്ടെത്തി.
ഖമനെയി ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഒരു പാറ്റേണ്‍ മാപ്പ് ഉണ്ടാക്കി. ശനിയാഴ്ച ഇറാന്‍ സൈനിക കമാന്‍ഡര്‍മാരുടെ യോഗം നടക്കുന്നെന്ന വിവരം സിഐഎയ്ക്ക് കിട്ടി. ആ യോഗത്തിന് ഖമനെയി അധ്യക്ഷത വഹിക്കുമെന്നും സിഐഎ മനസ്സിലാക്കി. ഈ നിര്‍ണായക വിവരം സിഐഎ ഇസ്രയേലിന് കൈമാറി. ഒരു ആക്രമണത്തിലൂടെ ഖമനെയിയെയും ഇറാന്‍ പ്രതിരോധ സംവിധാനത്തിന്റെ തലപ്പത്തുള്ളവരെയും ഒറ്റയടിക്ക് വധിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റിടങ്ങളില്‍ ആക്രമണം നടത്തിയത് അമേരിക്കയുടെ വണ്‍വേ അറ്റാക്ക് ഡ്രോണുകള്‍ ഉപയോഗിച്ചാണ്.
ടെഹ്‌റാനിലെ അതീവ സുരക്ഷയുള്ള ഖമനേയിയുടെ ആസ്ഥാനത്തിന് നേരെ ഇസ്രായേല്‍ വ്യോമസേന നടത്തിയ കൃത്യമായ മിസൈല്‍ ആക്രമണത്തിലാണ് അദ്ദേഹം വധിക്കപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന( ഐഡിഎഫ്) പ്രസ്താവനയില്‍ അറിയിച്ചു. ഖമനേയി വധിക്കപ്പെട്ടത് പതിറ്റാണ്ടുകള്‍ നീണ്ട 'ഭീകര ഭരണത്തിന്റെ' അവസാനമാണെന്ന് ഇസ്രായേല്‍ വിശേഷിപ്പിച്ചു. ഇസ്രയേലിനെ നശിപ്പിക്കാനുള്ള പദ്ധതികളുടെ മുഖ്യ സൂത്രധാരനും മേഖലയിലെ ഭീകര ഗ്രൂപ്പുകളുടെ നിയന്താവുമായിരുന്നു ഖമേനിയെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ പറഞ്ഞു. ഖമേനിയുടെ മരണത്തോടെ ഇറാന്റെ ഭീകരശൃംഖലയുടെ തലയാണ് വെട്ടിമാറ്റപ്പെട്ടിരിക്കുന്നതെന്നും ഇസ്രായേല്‍ അവകാശപ്പെട്ടു.
അതേസമയം, ഇറാനിലെ ജനങ്ങളോട് ഭരണകൂടത്തിനെതിരെ രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീഡിയോ സന്ദേശമിറക്കി. സ്വാതന്ത്ര്യത്തിനായുള്ള അവസരം പാഴാക്കരുതെന്ന് അദ്ദേഹം ഇറാനിലെ ജനങ്ങളോട് ആഹ്വാനംചെയ്തു. അടിച്ചമര്‍ത്തലിന്റെ ചങ്ങലകളില്‍നിന്ന് സ്വയം മോചിതരാകാനുള്ള സാഹചര്യങ്ങള്‍ അമേരിക്കയും ഇസ്രായേലും ഒരുക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
ദശലക്ഷക്കണക്കിന് ഇറാന്‍ പൗരന്മാര്‍ക്ക് തെരുവിലിറങ്ങി ഈ ഭീകര ഭരണകൂടത്തെ താഴെയിറക്കാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഈ അവസരം ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പേര്‍ഷ്യന്‍, കുര്‍ദിഷ്, അസേരി, അഹ്വാസി, ബലൂചി തുടങ്ങിയ വിഭാഗങ്ങളെല്ലാം ഒന്നിച്ചുനിന്ന് തങ്ങളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വരുംദിവസങ്ങളില്‍ ഇറാന്റെ ഭരണകൂട കേന്ദ്രങ്ങളിലെ ആയിരക്കണക്കിന് ലക്ഷ്യങ്ങളില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
1989 മുതല്‍ ഇറാന്‍ പരമോന്നത പദവിയിലെത്തിച്ചേര്‍ന്ന ഖമനയി ഇറാനിലെ ഇസ്ലാമിക വിപ്ലവത്തില്‍ വലിയ പങ്കുവഹിച്ച നേതാക്കളില്‍ പ്രധാനിയാണ്. ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ പിന്‍ഗാമിയായാണ് 1989ല്‍ ഖമനയി എത്തിയത്. ഖമനയിയെ വധിച്ച വിവരം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നേരത്തെ സ്ഥിരീകരിച്ചിരുന്നു. 'ചരിത്രത്തിലെ ഏറ്റവും പൈശാചികനായ മനുഷ്യരില്‍ ഒരാള്‍ മരിച്ചു' എന്നാണ് ട്രംപ് കുറിച്ചത്. ഇത് ഇറാനിലെ ജനങ്ങള്‍ക്ക് ലഭിച്ച നീതിയാണെന്നും ഇറാന് മാത്രമല്ല ഖമനയിയുടെയും ഇറാന്റെയും രക്തദാഹത്തിനിടെ ജീവന്‍ നഷ്ടമായ അമേരിക്കക്കാര്‍ക്കും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കുമുള്ള നീതി നടപ്പാക്കലാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
അതേസമയം, യു.എസ് ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ശക്തമായ തിരിച്ചടി തുടരുകയാണ്. ഒമാനിലെ ദുഖം തുറമുഖത്ത് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ വീണ് ഒരാള്‍ക്ക് പരുക്കേറ്റു. ഒമാന്‍ തീരത്ത് എണ്ണക്കപ്പലിനുനേരെയും ഇറാന്റെ ആക്രമണമുണ്ടായി. നാലുജീവനക്കാര്‍ക്ക് പരുക്കേറ്റു. കപ്പലിലെ 20 ജീവനക്കാരെയും ഒഴിപ്പിച്ചു. 15 പേര്‍ ഇന്ത്യക്കാരും 5 ഇറാന്‍ പൗരന്‍മാരുമാണ് കപ്പലിലുണ്ടായിരുന്നത്. ആക്രമണം പലാവു പതാകയുള്ള കപ്പലിനുനേരെ ഖസബ് തുറമുഖത്തിന് സമീപത്തായിരുന്നു ആക്രമണമുണ്ടായത്. സൗദി തലസ്ഥാനമായ റിയാദിലും സ്‌ഫോടനമുണ്ടായി.


