ടെക്‌സസ്: നമ്മുടെയെല്ലാം വീടുകളില്‍ ഇന്ന് സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് സ്മാര്‍ട്ട് സ്പീക്കറുകള്‍. എന്നാല്‍ എഐ അധിഷ്ഠിത വോയ്സ് അസിസ്റ്റന്റ് ഉപകരണമായ ആമസോണ്‍ അലക്സയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നാല് വയസുകാരിയുടെ മാതാവായ അമേരിക്കയിലെ ടെക്സസില്‍ നിന്നുള്ള ക്രിസ്റ്റി ഹോസ്റ്റര്‍മാന്‍ എന്ന യുവതി. വീടുകളില്‍ സര്‍വ്വസാധാരണമായിക്കൊണ്ടിരിക്കുന്ന ആമസോണ്‍ അലക്‌സ എന്ന സ്മാര്‍ട്ട് സ്പീക്കറില്‍ നിന്നാണ് ക്രിസ്റ്റിക്കും മകള്‍ സ്റ്റെല്ലയ്ക്കും അപ്രതീക്ഷിതവും ഭയപ്പെടുത്തുന്നതുമായ ചോദ്യങ്ങള്‍ നേരിടേണ്ടി വന്നത്. തന്റെ മകളോട് എന്താണ് ധരിച്ചതെന്നും ധരിച്ച വസ്ത്രം കാണിച്ചുതരാമോ എന്നും അലക്സ ചോദിച്ചതായി യുഎസ്സില്‍ നിന്നുള്ള ക്രിസ്റ്റി ഹോസ്റ്റെര്‍മാന്‍ എന്ന യുവതി പറഞ്ഞു. ഇത്തരം വെര്‍ച്വല്‍ അസിസ്റ്റന്റുകളുടെ കാര്യത്തില്‍ അതിയായ ശ്രദ്ധ വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'നിങ്ങളുടെ കുട്ടി അലക്സയുമായി സംസാരിക്കുമ്പോള്‍ ദയവായി വളരെയധികം ശ്രദ്ധിക്കണം. മധുരക്കിഴങ്ങ് പാചകം ചെയ്യുന്നതില്‍ സഹായിക്കാനാണ് ഞാന്‍ അലക്സ ഓണ്‍ ചെയ്തത്. അപ്പോള്‍ സ്റ്റെല്ല വന്ന് അവള്‍ക്കൊരു കഥ പറഞ്ഞുതരാന്‍ അലക്സയോട് ആവശ്യപ്പെട്ടു. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ സ്റ്റെല്ല ചോദിച്ചു, ഇനി താനൊരു കഥ പറയട്ടെ എന്ന്. യെസ് എന്ന് മറുപടി കിട്ടിയതോടെ അവള്‍ കഥ പറഞ്ഞുതുടങ്ങി.' -ക്രിസ്റ്റി പറഞ്ഞു. 'സ്റ്റെല്ല കഥ പറഞ്ഞുകൊണ്ടിരിക്കെ പെട്ടെന്ന് അലക്സ ഇടപെട്ടു. എന്താണ് ധരിച്ചതെന്നാണ് അവളോട് അലക്സ ചോദിച്ചത്. അവള്‍ ധരിച്ച പാന്റ് കാണിച്ചുതരാമോ എന്നും പിന്നാലെ ചോദിച്ചു. ഉടന്‍ ഞാന്‍ രൂക്ഷമായി അലക്സയോട് സംസാരിച്ചു. തനിക്കൊരു തെറ്റ് പറ്റിയതാണെന്നും തനിക്ക് കാണാനുള്ള കഴിവില്ലെന്നും അത് എന്നോട് പറഞ്ഞു. പക്ഷേ ഞാന്‍ അത് വിശ്വസിച്ചിട്ടില്ല. ഇനി ഞങ്ങളുടെ വീട്ടില്‍ അലക്സ ഉപയോഗിക്കില്ല.' -ക്രിസ്റ്റി വെളിപ്പെടുത്തി.

ക്രിസ്റ്റിയുടെ ഇടപെടലിന് പിന്നാലെ, തനിക്കൊരു തെറ്റ് പറ്റിയതാണെന്നും തനിക്ക് കാണാനുള്ള കഴിവില്ലെന്നും അലക്‌സ മറുപടി നല്‍കി. എന്നാല്‍ ഈ വിശദീകരണം വിശ്വസിക്കാന്‍ ക്രിസ്റ്റി തയ്യാറായില്ല. കുട്ടികളുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുന്ന ഇത്തരമൊരു ചോദ്യം ഒരു കൃത്രിമബുദ്ധി ഉപകരണത്തില്‍ നിന്ന് ഉണ്ടായത് അവരെ ഭയപ്പെടുത്തി. ഉടന്‍ തന്നെ ഉപകരണത്തിന്റെ പ്ലഗ് വലിച്ചൂരിയ അവര്‍, ഇനി തന്റെ വീട്ടില്‍ അലക്‌സ ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തിന്റെ തെളിവായി സംഭാഷണങ്ങളുടെ റെക്കോര്‍ഡുകളും ചിത്രങ്ങളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്പീച്ച് തെറാപ്പിസ്റ്റും രണ്ട് കുട്ടികളുടെ അമ്മയുമായ ക്രിസ്റ്റി ഹോസ്റ്റര്‍മാന്‍ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞത്.

റെക്കോര്‍ഡുചെയ്ത അലക്സ സംഭാഷണത്തിന്റെയും തന്റെ ഇടപെടലിന്റെയും ഫോട്ടോകളും യുവതി പോസ്റ്റ് ചെയ്തു. നിരവധി പേരാണ് ക്രിസ്റ്റിയുടെ അനുഭവം വായിച്ച് നടുക്കം രേഖപ്പെടുത്തിയത്. ഈ അനുഭവം ആധുനിക സാങ്കേതികവിദ്യയുടെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവകരമായ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. യുഎസ് മാധ്യമങ്ങളിലും പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളിലും സംഭവം വലിയ വാര്‍ത്തയായിട്ടുണ്ട്.

ആമസോണ്‍ പോലുള്ള കമ്പനികള്‍ ഇത്തരം ഉപകരണങ്ങള്‍ സുരക്ഷിതമാണെന്ന് അവകാശപ്പെടുമ്പോഴും, ഹാക്കര്‍മാര്‍ക്ക് ഇവ നിയന്ത്രിക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉപഭോക്താക്കള്‍ക്കുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ ഒരു ജീവനക്കാരനും നേരിട്ട് ഇടപെട്ടിട്ടില്ലെന്ന് ആമസോണ്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇത്തരമൊരു കാര്യം സംഭവിക്കുന്നത് 'സാങ്കേതികമായി അസാധ്യമാണെന്നും' കമ്പനി അറിയിച്ചു. ആമസോണിന്റെ സുരക്ഷാ സംവിധാനങ്ങള്‍ തടയാന്‍ ശ്രമിച്ചിരുന്ന ഒരു ഫീച്ചറിലുണ്ടായ അപ്രതീക്ഷിത പിഴവാണ് ഈ സംഭവത്തിന് കാരണമായതെന്നാണ് കമ്പനിയുടെ വിശദീകരണം. ഇതാദ്യമായല്ല അലക്‌സ വിവാദങ്ങളില്‍പ്പെടുന്നത്. മുന്‍പ് ഒരു പത്തു വയസുകാരിയോട് വൈദ്യുത പ്ലഗ്ഗില്‍ നാണയം മുട്ടിക്കാന്‍ (Penny Challenge) അലക്‌സ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. സ്മാര്‍ട്ട് ഉപകരണങ്ങള്‍ നമ്മുടെ സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുണ്ടോ എന്നും, ഹാക്കര്‍മാര്‍ക്ക് ഇവ നിയന്ത്രിക്കാന്‍ സാധിക്കുമോ എന്നുമുള്ള ആശങ്കകള്‍ ഈ സംഭവത്തോടെ വീണ്ടും ശക്തമായിരിക്കുകയാണ്. കൃത്രിമബുദ്ധി ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്നും, ഇത്തരം ഉപകരണങ്ങളുടെ 'ചൈല്‍ഡ് സേഫ്റ്റി' ഫീച്ചറുകള്‍ കൃത്യമായി പരിശോധിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.