- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കടലിടുക്കിലൂടെയുള്ള സാധാരണ പാതകളില്‍ ഇറാന്‍ മൈനുകള്‍ വിന്യസിച്ചതിനാല്‍ ഇറാന്റെ തീരത്തോട് ചേര്‍ന്നുള്ള 'ലാറക്' ദ്വീപിന് വടക്കുള്ള ഇടുങ്ങിയ ചാനലിലൂടെ സഞ്ചാരം; യാത്രയിലുടനീളം മിസൈലുകളും ഡ്രോണുകളും കപ്പലിന് മുകളിലൂടെ പറക്കുന്നത് ഭീതിയോടെ അവര്‍ കണ്ടു; ഹോര്‍മുസ് കടലിടുക്കിലെ മരണക്കെണിയില്‍ നിന്ന് ഇന്ത്യന്‍ കപ്പലിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍; ഇറാന്‍ നല്‍കിയത് രഹസ്യ പാത

ന്യൂഡല്‍ഹി: യുഎസ്-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇന്ത്യന്‍ എല്‍പിജി ടാങ്കറായ 'പൈന്‍ ഗ്യാസ്' രക്ഷപ്പെട്ടത് അതീവ സാഹസികമായ വഴിയിലൂടെ. സാധാരണ കപ്പല്‍ ചാലുകള്‍ക്ക് പകരം ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് നിര്‍ദ്ദേശിച്ച സമാന്തര പാതയിലൂടെയാണ് 27 ഇന്ത്യന്‍ ജീവനക്കാരുള്ള ഈ കപ്പല്‍ സുരക്ഷിതമായി പുറത്തെത്തിയത്. ആഗോള ഇന്ധന വിതരണ ശൃംഖല താറുമാറായ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ് ഈ വാര്‍ത്ത.
ഫെബ്രുവരി 28-ന് യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് യുഎഇയിലെ റുവൈസ് തുറമുഖത്ത് നിന്ന് പാചകവാതകം നിറച്ച കപ്പല്‍ മൂന്നാഴ്ചയോളമാണ് ഹോര്‍മുസില്‍ കുടുങ്ങിക്കിടന്നത്. കടലിടുക്കിലൂടെയുള്ള സാധാരണ പാതകളില്‍ ഇറാന്‍ മൈനുകള്‍ വിന്യസിച്ചതിനാല്‍, ഇറാന്റെ തീരത്തോട് ചേര്‍ന്നുള്ള 'ലാറക്' ദ്വീപിന് വടക്കുള്ള ഇടുങ്ങിയ ചാനലിലൂടെ സഞ്ചരിക്കാനാണ് ഐആര്‍ജിസി നിര്‍ദ്ദേശിച്ചത്. കപ്പലിലെ മുഴുവന്‍ ജീവനക്കാരുടെയും സമ്മതത്തോടെയാണ് ഈ അപകടകരമായ പാതയിലൂടെയുള്ള യാത്ര ആരംഭിച്ചത്.
യാത്രയിലുടനീളം മിസൈലുകളും ഡ്രോണുകളും കപ്പലിന് മുകളിലൂടെ പറക്കുന്നത് ഭീതിയോടെ നോക്കിനില്‍ക്കേണ്ടി വന്നുവെന്ന് ചീഫ് ഓഫീസര്‍ സോഹന്‍ ലാല്‍ പറഞ്ഞു. മാര്‍ച്ച് 23-ന് യാത്ര തുടങ്ങിയ കപ്പലിന് ഒമാന്‍ കടലിടുക്ക് വരെ ഇന്ത്യന്‍ നാവികസേനയുടെ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ടായിരുന്നു. തുടര്‍ന്ന് നാല് ഇന്ത്യന്‍ യുദ്ധക്കപ്പലുകള്‍ ചേര്‍ന്ന് 20 മണിക്കൂറോളം അകമ്പടി സേവിച്ചാണ് ടാങ്കറിനെ സുരക്ഷിതമായി അറബിക്കടലിലെത്തിച്ചത്. ഇന്ത്യ, ചൈന, റഷ്യ തുടങ്ങിയ 'സൗഹൃദ രാജ്യങ്ങള്‍ക്ക്' മാത്രമാണ് ഇറാന്‍ നിലവില്‍ ഹോര്‍മുസിലൂടെ യാത്രാാനുമതി നല്‍കുന്നത്.
45,000 മെട്രിക് ടണ്‍ എല്‍പിജി വഹിക്കുന്ന പൈന്‍ ഗ്യാസ് ആദ്യം മംഗലാപുരത്താണ് അടുപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്തെ പാചകവാതക ക്ഷാമം കണക്കിലെടുത്ത് കപ്പലിനെ വിശാഖപട്ടണം, ഹാല്‍ദിയ തുറമുഖങ്ങളിലേക്ക് തിരിച്ചുവിട്ടു. നിലവില്‍ ആറ് ഇന്ത്യന്‍ കപ്പലുകള്‍ ഹോര്‍മുസ് കടന്നുവെങ്കിലും 485 നാവികരുമായി 18 ഇന്ത്യന്‍ പതാക ഘടിപ്പിച്ച കപ്പലുകള്‍ ഇപ്പോഴും പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുകയാണെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
യുദ്ധം മൂലം കമ്മ്യൂണിക്കേഷന്‍ നഷ്ടമായ സമുദ്ര പാതകളില്‍ ഇന്ത്യന്‍ നാവികസേനയുടെ സാന്നിധ്യം പ്രവാസികള്‍ക്കും നാവികര്‍ക്കും വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകളെ ഇതേ പാതയിലൂടെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.


