ഒട്ടാവ: രാത്രി ഇരുട്ടിൽ കഫേയ്ക്ക് നേരെ കാർ കുതിച്ചെത്തി പിന്നാലെ ആക്രമണം. പ്രശസ്ത ബോളിവുഡ് ഹാസ്യതാരം കപിൽ ശർമയുടെ കാനഡയിലെ കഫേയ്ക്കുനേരെ വെടിവയ്പ് ഉണ്ടായത്. കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലുള്ള സറിയിലെ കഫേയ്ക്ക് നേരെ ഈ മാസം ഇതു രണ്ടാം തവണയാണ് വെടിവയ്പ്പ് ഉണ്ടാകുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ലോറൻസ് ബിഷ്ണോയ് സംഘവും ഗുർപ്രീത് സിങ് സംഘവും സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു.

കഫേയ്ക്ക് നേരെയുണ്ടായ വെടിവയ്പ്പിന്റെ വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ 20ലേറെ തവണ വെടിയുതിർക്കുന്നതിന്റെ ശബ്ദവും കേൾക്കാം. കപിൽ ശർമയുടെയും ഭാര്യ ഗിന്നി ചത്രാത്തിന്റെയും ഉടമസ്ഥതയിലാണ് കഫേ. കഴിഞ്ഞമാസമാണ് കഫേ ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ കഫേയ്ക്ക് നേരെ ഖലിസ്ഥാൻ ഭീകർ വെടിയുതിർത്തിരുന്നു. കാറിലിരുന്ന് അക്രമി കഫേയുടെ ജനാലയിലേക്ക് ഒൻപതു തവണ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം പോലീസ് തിരയുകയാണ്.

2022-ൽ പഞ്ചാബി ഗായകനായ സിദ്ധു മൂസവാലയുടെ കൊലപാതകത്തോടെയാണ് ലോറന്‍സ് ബിഷ്‌ണോയ്‌ എന്ന ഗുണ്ടാനേതാവിനെ രാജ്യത്തെ കുപ്രസിദ്ധ ഗ്യാങ്സ്റ്റര്‍മാരുടെ പേരിനൊപ്പം എഴുതിചേര്‍ത്ത് തുടങ്ങുന്നത്. ബിഷ്‌ണോയ്‌ എന്ന വ്യക്തി ഒരു കൂട്ടമായി വളര്‍ന്ന് ഇപ്പോള്‍ ബിഷ്‌ണോയ്‌ ഗ്യാങ് എന്നാണ് അറിയപ്പെടുന്നത്. ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ ജീവനെടുക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കുന്ന സംഘം കഴിഞ്ഞ ദിവസം നടത്തിയ മറ്റൊരു കൊലപാതകത്തിലൂടെ വീണ്ടും രാജ്യത്തെ ഒന്നാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. എന്‍.സി.പി. നേതാവ് ബാബ സിദ്ദിഖിയാണ് ബിഷ്‌ണോയ്‌ ഗ്യാങിന്റെ ക്രൂരതയുടെ ഒടുവിലത്തെ ഇര.

എന്‍.സി.പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന സിദ്ദിഖിയെ കഴിഞ്ഞ ശനിയാഴ്ച രാത്രി മുംബൈയിലെ ഈസ്റ്റ് ബാന്ദ്രയിലുള്ള മകന്റെ ഓഫീസില്‍ നിന്ന് ഇറങ്ങിവരുമ്പോഴാണ് വെടിവെച്ചുകൊന്നത്‌. ബിഷ്‌ണോയ്‌ ഗ്യാങിലെ മൂന്നുപേരാണ് പലതവണയായി അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതെന്നാണ് പോലീസ് റിപ്പോര്‍ട്ട്. ബിഷ്‌ണോയ്‌ ഗ്യാങിന്റെ പേരില്‍ ആക്രമണങ്ങള്‍ അരങ്ങേറുമ്പോള്‍ ഈ ഗുണ്ടാകൂട്ടത്തിന്റെ തലവന്‍ ലോറന്‍സ് ബിഷ്‌ണോയ്‌ ഇപ്പോഴും ഗുജറാത്തിലെ സബര്‍മതി ജയിലില്‍ തടവുപുള്ളിയായി കഴിയുകയാണ്.

കൊലപാതകം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ ജയിലിനുള്ളില്‍ വെച്ച് തന്നെ ആസൂത്രണം ചെയ്യാനും ഇത് നടപ്പാക്കാനും മാത്രം കരുത്തനാണ് ലോറന്‍സ് ബിഷ്‌ണോയ്‌ എന്നാണ് നിലവിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഫോണിലൂടെയാണ് ബിഷ്‌ണോയ്‌ തന്റെ ഓപ്പറേഷന്‍സ് എല്ലാം നടപ്പാക്കുന്നത്. സബര്‍മതി ജയിലിലായാലും തീഹാര്‍ ജയിലിലായാലും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ലോറന്‍സ് ബിഷ്‌ണോയ്‌ തന്റെ ഗ്യാങ്ങിലുള്ളവരുമായി ആശയവിനിമയം നടത്തുന്നുണ്ട്. പലതവണയായി ജയിലുകള്‍ മാറ്റിയിട്ടും ഏകാന്ത തടവില്‍ പാര്‍പ്പിച്ചിട്ടും അയാളുടെ നീക്കങ്ങള്‍ പൊളിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. പാകിസ്ഥാന്‍ ഗുണ്ടാനേതാവ് ഷഹ്‌സാദ് ഭാട്ടിയയുമായി ലോറന്‍സ് ബിഷ്‌ണോയ്‌ സംസാരിക്കുന്നതിന്റെ വീഡിയോ പോലും മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.