സൂപ്പര്‍താരങ്ങളുടെ മേക്കഅപ്പ് ആര്ട്ടിസ്റ്റുകള്ക്കുള്ളത് ലക്ഷങ്ങളുടെ വരുമാനം; ആരും ജി എസ് ടി കൊടുക്കുന്നില്ല; 'ഓപ്പറേഷന് ഗുവാപ്പോ'യില്‍ തെളിയുന്നത്
കൊച്ചി: സംസ്ഥാന വ്യാപകമായി പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ജിഎസ്ടി പരിശോധനയില്‍ കണ്ടെത്തിയത് വന്‍ തട്ടിപ്പ്. വരും ദിവസങ്ങളിലും പരിശോധന തുടരും. 'ഓപ്പറേഷന് ഗുവാപ്പോ' എന്ന പേരിലാണു പരിശോധന നടത്തുന്നത്. സംസ്ഥാനത്താകെ 35ഓളം കേന്ദ്രങ്ങളിലാണു പരിശോധന നടക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സ്ഥാപനങ്ങളെയും വ്യക്തികളെയും സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് നിരീക്ഷിച്ചു വരികയായിരുന്നു. സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പിന്റെ ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിഭാഗങ്ങള്‍ സംയുക്തമായാണ് ഓപ്പറേഷന് നടത്തുന്നത്. കോടികളുടെ നികുതി വെട്ടിപ്പാണു […]
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: സംസ്ഥാന വ്യാപകമായി പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ വീട്ടിലും സ്ഥാപനങ്ങളിലും ജിഎസ്ടി പരിശോധനയില്‍ കണ്ടെത്തിയത് വന്‍ തട്ടിപ്പ്. വരും ദിവസങ്ങളിലും പരിശോധന തുടരും. 'ഓപ്പറേഷന് ഗുവാപ്പോ' എന്ന പേരിലാണു പരിശോധന നടത്തുന്നത്. സംസ്ഥാനത്താകെ 35ഓളം കേന്ദ്രങ്ങളിലാണു പരിശോധന നടക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ സ്ഥാപനങ്ങളെയും വ്യക്തികളെയും സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് നിരീക്ഷിച്ചു വരികയായിരുന്നു.
സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പിന്റെ ഇന്റലിജന്‍സ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിഭാഗങ്ങള്‍ സംയുക്തമായാണ് ഓപ്പറേഷന് നടത്തുന്നത്. കോടികളുടെ നികുതി വെട്ടിപ്പാണു കണ്ടെത്താന്‍ കഴിഞ്ഞത്. സേവന മേഖലകളിലെ വ്യാപകമായി നികുതിവെട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന. കൊച്ചി കേന്ദ്രമായുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന്. റജിസ്ട്രേഷന് ഇല്ലാതെയും വരുമാനം കുറച്ച് കാണിച്ചുമാണ് സര്‍ക്കാരിനെ ഇവര്‍ കബളിപ്പിക്കുന്നത്. വന്‍ തോക്കുകള്‍ പോലും ഇതിലുണ്ടെന്നാണ് സൂചന.
സിനിമാ താരങ്ങളടക്കം പ്രമുഖരുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംസ്ഥാനതലത്തില്‍ വിവരശേഖരണം നടത്തിയ ശേഷമായിരുന്നു പരിശോധന. ഏറ്റവുമധികം സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുള്ള കൊച്ചിയില്‍ 23 സ്ഥാപനങ്ങള്‍ പരിശോധിച്ചു. മിക്കതിനും ജി.എസ്.ടി രജിസ്ട്രേഷന് ഉണ്ടായിരുന്നില്ല. സംസ്ഥാനത്താകെ 35 കേന്ദ്രങ്ങളില്‍ പരിശോധന നടന്നതായാണ് വിവരം.
പ്രാഥമിക വിലയിരുത്തലില്‍ കോടികളുടെ തട്ടിപ്പ് വ്യക്തമാണെന്ന് ജി.എസ്.ടി ഇന്റലിജന്‍സിലെ ഉന്നത ഉദ്യോഗസ്ഥന് പ്രതികരിച്ചു. വെട്ടിപ്പ് പിടിക്കപ്പെട്ടതോടെ നികുതിയടയ്ക്കാന്‍ പലരും സന്നദ്ധത അറിയിച്ചു.