തിരുവനന്തപുരം: കേരളം വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലഘട്ടത്തേക്ക് കടക്കുകയാണ്. സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങള്‍ ചൂട് പകര്‍ന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചതും വലിയ വർത്തയായിരുന്നു. ഇതോടെ സ്ഥാനാർത്ഥികളും ഒരുപോലെ ആവേശത്തിലായി. അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശീയ തെരുഞ്ഞെടുപ്പിന്റെ ഫലം കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്നതിൽ യാതൊരു സംശയവും വേണ്ട. എല്ലാ പാർട്ടികളും യുവ തലമുറയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു . ഇപ്പോൾ സ്ഥാനാർത്ഥികൾ വീടുകൾ തോറും കയറിയിറങ്ങി ജനപിന്തുണ നേടുകയാണ്. അതിനിടെയാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ഒറ്റശേഖരമംഗലം ജില്ലാ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി ശ്രീമതി. ജെ. പി ആനി പ്രസാദ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കള്ളിക്കാട് വച്ച് നടന്നൊരു പ്രസംഗത്തിൽ വളരെ വൈകാരികമായിട്ടാണ് സംസാരിച്ചത്. തന്റെ ജീവിതത്തെ കുറിച്ച് പറയുന്നതിനിടെ പലയിടത്തും വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. ചിലയിടങ്ങളിൽ വൈകാരികമാണെന്നും ചില ഓർമകൾ മനസ്സിനെയും നാവിനെയും ഇടറിച്ചു കളയുമെന്നും അവർ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു.


ആനി പ്രസാദിന്റെ പ്രസംഗത്തിന്റെ ഭാഗങ്ങളിൽ നിന്ന്

മതേതരം, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ ഏറ്റവും സ്നേഹം നിറഞ്ഞ പ്രിയപ്പെട്ടവരെ..വളരെയധികം അഭിനമാനത്തോടെ അതുപോലെ സന്തോഷത്തോടെ കൂടെയാണ് ഞാൻ ഈ വേദിയിൽ നിൽക്കുന്നത്. കയറി കിടക്കാൻ ഒരു വീട് പോലും ഇല്ലാതെ ഈ പഞ്ചായത്തിലോട്ട് കടന്നുവന്നതാണ്. 2025-ൽ 20 വർഷം പൂർത്തിയാകുന്ന രാഷ്ട്രീയ ജീവിതത്തിൽ അതെ പഞ്ചായത്തിൽ വളരെയധികം അഭിമാനത്തോടെ ഒരു ജില്ലാ സ്ഥാനാർത്ഥിയായി 49 വാർഡുകൾ അടങ്ങുന്ന ഒരു ജില്ലാ ഡീവിഷനിൽ മത്സരിക്കാൻ എന്നെ നിയോഗിച്ച എന്റെ പ്രസ്ഥാനത്തോട് വളരെയധികം നന്ദിയോട് കൂടെ എന്റെ പ്രസ്ഥാനത്തെ ഞാൻ ഇപ്പോൾ ഓർക്കുന്നു.

എന്റെ ജീവനും ജീവിതവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്ന് പറയാൻ എനിക്ക് ഒരു മടിയുമില്ല കാരണം പല സമരങ്ങളിൽ പോയി പങ്കെടുക്കുമ്പോൾ അമ്മയും പാപ്പയുമൊക്കെ വളരെയധികം വഴക്ക് പറഞ്ഞിട്ടുണ്ട്..പോകരുത് എന്തെങ്കിലും വന്നുപോയാൽ ആരുമില്ല എന്നൊക്കെ പറഞ്ഞ് എന്നെ പിന്നോട്ട് വലിക്കുമ്പോ..എനിക്കറിയാം എന്നെ ഇന്ന് ഇവിടെ നിർത്തി സംസാരിക്കുന്നതിന് ഒരു ജനപ്രതിനിധി ആക്കിയത് സമരങ്ങളിലൂടെ എന്നെ കേരളം മുഴുവൻ അറിയുന്ന ഒരു സമരപോരാളിയാക്കി മാറ്റി. കിടപ്പുരോഗിയായ പ്രസാദ് എന്ന ഭിന്നശേഷിക്കാരന്റെ മകളെ കേരളം മുഴുവൻ അറിയപ്പെടുന്ന സമരപോരാളിയാക്കി തന്നത് കള്ളിക്കാട് പഞ്ചായത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാക്കന്മാർ എനിക്ക് തന്ന വെള്ളവും വളവും ആണെന്ന് പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു. വളരെയധികം നന്ദിയോടെ എന്റെ വാക്കുകൾ ചുരുക്കുന്നു.

അതേസമയം, സമര മുഖങ്ങളിൽ സന്ധിയില്ലാത്ത പോരാട്ടവുമായി മുന്നിൽ നിന്നവൾ ആയിരുന്നു ജെ. പി ആനി പ്രസാദ്. പേടി ലവലേശം ഇല്ലാത്ത തെറ്റിനെതിരെ നേർക്കുനേർ വിരൽ ചൂണ്ടുന്ന പെണ്ണൊരുത്തിയാണ് ആനി. വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിക്കൊണ്ട് നിയമ വിദ്യാർത്ഥിനിയായി തുടരുന്ന ജീവിതത്തിൽ

കഴിഞ്ഞ 5 വർഷവും ബ്ലോക്ക്‌ പഞ്ചായത്ത് അംഗമായിരിക്കെ അഴിമതി ഇല്ലാതെ പ്രവർത്തിക്കുന്ന മുഖമാണ്. പോരാട്ട ഭൂമിയിൽ തളരാതെ സ്വർണ കള്ളക്കടത്ത് വിഷയത്തിലും തൊഴിൽ തട്ടിപ്പ് വിഷയത്തിലും സമരമുഖത്ത് ആളികത്തി 6 ദിവസത്തെ ജയിൽ വാസം അനുഭവിച്ച പാറശ്ശാലയിലെ ഏക വനിത എന്ന വിശേഷണവും ആനിക്ക് ഉണ്ട്. കാലം സമ്മാനിച്ച മുറിവുകൾക്ക് കാരിരുമ്പിന്റെ ശക്തിയുണ്ടെന്നു മനസ്സിലാക്കി ചികിത്സാ സഹായങ്ങളും, ത്രീ വീലർ, ഇലക്ട്രിക് വീൽചെയർ എന്നിവ അവശത അനുഭവിക്കുന്നവരുടെ കൈകളിൽ മടിയില്ലാതെ എത്തിച്ച നൽകിയതിലുമൊക്കെ ആനിയുടെ കൈയ്യൊപ്പ് ഉണ്ടായിരുന്നു.

നല്ല ചടുലതയുള്ള പ്രസംഗ ശൈലി കൊണ്ട് എതിരാളികളുടെ കയ്യടി പോലും നേടിയിരുന്നു. ഒറ്റശേഖരമംഗലം ജില്ലാ ഡിവിഷനിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതെ ജന്മനാടായ പെരുങ്കടവിളയിലെ തോട്ടവാരവും, വോട്ടവകാശമുള്ള പഠിച്ചു വളർന്ന കള്ളിക്കാടും, പൊതുരംഗത്ത് ഇടപെടലിനായി ആനിയെ പ്രാപ്തയാക്കിയിരുന്നു. മഴയും വെയിലും കൊണ്ട് സ്വയം വളർന്നുവന്ന ഈ ഒറ്റയാൾ പോരാളി സമൂഹത്തിലെ സാധാരണക്കാരുടെ ശബ്ദമാണ്. ഈ വരുന്ന തെരഞ്ഞെടുപ്പിന് ജെ. പി ആനി പ്രസാദ് വമ്പൻ വിജയം നേടുമെന്നാണ് പ്രതീക്ഷ.