- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണത്തിനായി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല; മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം; പോലീസ് എത്തിയപ്പോൾ കാഴ്ച പരിമിതിയുള്ള മാതാപിതാക്കൾ അര്‍ധബോധാവസ്ഥയിൽ
ഹൈദരാബാദ്: വീട്ടിൽ നിന്നും ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍വാസികളുടെ വിവരമറിഞ്ഞെത്തിയ പോലീസ് കണ്ടത് ഞെട്ടിക്കുന്ന സംഭവം. മുപ്പതുവയസുള്ള മകന്‍ മരിച്ചതറിയാതെ കാഴ്ച പരിമിതിയുള്ള വയോധികരായ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലുദിവസം. ഒടുവിൽ പോലീസ് എത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഹൈദരബാദിലാണ് സംഭവം.
വയോധികരായ മാതാപിതാക്കള്‍ക്ക് ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്ത് നൽകുന്നത് മകനായിരുന്നു. പതിവ് പോലെ ഭക്ഷണത്തിനും വെള്ളത്തിനുമായി മകനെ വിളിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ഇതോടെ കാഴ്ച പരിമിതിയുള്ള വയോധികർക്ക് ഭക്ഷണം ലഭിക്കാതെയായി. വയോധികരായതിനാല്‍ തന്നെ അവരുടെ ശബ്ദം ദുര്‍ബലമായതുകൊണ്ടാകാം അയല്‍ക്കാരും കേള്‍ക്കാതെ പോയതെന്ന് പോലീസ് പറഞ്ഞു.
മകൻ നാലോ അഞ്ചോ ദിവസം മുമ്പ് ഉറക്കത്തിൽ തന്നെ മരിച്ചതാവം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്, റിപ്പോർട്ട് വരുന്നതോടെ കൂടുതൽ വിവരം മനസ്സിലാക്കാൻ കഴിയുമെന്നും പോലീസ് വ്യകതമാക്കി.
പോലീസ് വീട്ടിലെത്തിയപ്പോള്‍ വയോധികര്‍ അര്‍ധബോധാവസ്ഥയിലായിരുന്നു. ശേഷം പോലീസ് ഉദ്യോഗസ്ഥരാണ് ഇവർക്ക് വെള്ളവും ഭക്ഷണവും നല്‍കിയത്. മൃതദേഹത്തിന് നാലുദിവസത്തെയെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൂത്ത മകനെ വിവരമറിയിക്കുകയും മാതാപിതാക്കളെ ഇയാളുടെ സംരക്ഷണത്തിലാക്കിയതായും പോലീസ് പറഞ്ഞു.