- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യക്തി വൈരാഗ്യം തീര്‍ക്കാര്‍ കടുത്ത ശിക്ഷകള്‍ നല്‍കി; ശുചിമുറി കഴുകിപ്പിച്ചു; ലീവ് നിഷേിധിക്കലും പതിവ്; മറ്റൊരു വനിത ഉദ്യോഗസ്ഥയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്; അസി. കമാന്‍ഡന്റ് അജിത്തിനെതിരെ മുന്‍ ഹവില്‍ദാര്‍; വിനീതിന്റേത് ഒറ്റപ്പെട്ട അനുഭവമല്ലെന്ന് ആക്ഷേപം
വ്യക്തി വൈരാഗ്യം തീര്‍ക്കാര്‍ കടുത്ത ശിക്ഷകള്‍ നല്‍കി
കോഴിക്കോട്: മലപ്പുറം അരീക്കോട് എസ്ഒജി ക്യാമ്പില്‍ ആത്മഹത്യ ചെയ്ത വിനീതിന് നേരിട്ട നേരിട്ട സമാന അനുഭവങ്ങള്‍ തനിക്കുമുണ്ടായിട്ടുണ്ടെന്ന് ക്യാമ്പില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍. മുന്‍ ഹവില്‍ദാര്‍ വടകര സ്വദേശി പി.കെ മുബഷിറാണ് ആരോപണങ്ങളുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. ക്യാമ്പില്‍ ലീവ് നിഷേധിക്കാറുണ്ടെന്നും ശുചിമുറി കഴുകിപ്പിച്ചിട്ടുണ്ടെന്നും മുന്‍ ഹവില്‍ദാര്‍ പറയുന്നു.
അര്‍ഹതപ്പെട്ട അവധി നല്‍കിയില്ല.അനാവശ്യമായി കടുത്ത ശിക്ഷാനടപടികള്‍ നല്‍കി. ചട്ടം ലംഘിച്ചാണ് അസി. കമാന്‍ഡന്റ് അജിത് എസ്ഒജിയില്‍ തുടരുന്നത്. ഏകാധിപതിയെ പോലെയാണ് അജിതിന്റെ പെരുമാറ്റം. വ്യക്തി വൈരാഗ്യം തീര്‍ക്കാര്‍ കടുത്ത ശിക്ഷകള്‍ നല്‍കിയിരുന്നു. ക്യാമ്പിലെ വനിത ജീവനക്കാരിയോട് അജിത് മോശമായി പെരുമാറി. പിന്നീട് അകാരണമായി തന്നെ പിരിച്ചു വിട്ടു. എസ്ഒജിയില്‍ അജിതിനെതിരെ നിരവധി പരാതിയുണ്ട്. ഒന്നും പുറത്ത് വരാറില്ല, ഒരുക്കി തീര്‍ക്കും. വിനീതിന്റെ ആത്മഹത്യയിലും അജിതിന്റെ പങ്ക് അന്വേഷിക്കണമെന്നും മുബഷിര്‍ ആവശ്യപ്പെട്ടു.
ഏഴ് വര്‍ഷത്തോളം സര്‍വീസിലുണ്ടായിരുന്ന മുബഷീര്‍ രണ്ട് വര്‍ഷം മുമ്പാണ് തൊഴില്‍ പീഡനത്തെ തുടര്‍ന്ന് എസ്ഒജി ക്യാമ്പില്‍ നിന്ന് പുറത്തുവന്നത്. 'ഏഴ് വര്‍ഷത്തെ പൊലീസ് കരിയറും നാല് വര്‍ഷത്തോളം എസ്ഒജി ക്യാമ്പിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം എംഎസ്പിയിലാണ് സര്‍വീസ് നടത്തുന്നത്. നാലാം വര്‍ഷം ടെസ്റ്റ് പാസായി. ടെസ്റ്റ് പാസായിട്ടും എന്നെ മാത്രം മദര്‍ ബറ്റാലിയനിലേക്ക് മടക്കി. ആ സമയത്താണ് ക്യാമ്പ് വിട്ട് പോരുന്നത്. 2022 ഏപ്രില്‍ എട്ടിനാണ് ക്യാമ്പ് വിടുന്നത്. വ്യക്തിവൈരാഗ്യം തീര്‍ത്തതിനാല്‍ ആത്മഹത്യ ചെയ്യാനാണ് തീരുമാനിച്ചത്. എസ്പി അജിത്തിന്റെ പീഡനമാണ് ഇതിന് കാരണമായത്. ചില കാര്യങ്ങള്‍ ചോദ്യം ചെയ്തിരുന്നു. ഇത് വൈരാഗ്യത്തിലേക്ക് നയിച്ചു. വിദേശത്ത് നിന്ന് വന്ന ഭാര്യയെ കാണാന്‍ പോലും അദ്ദേഹം എനിക്ക് അവധി അനുവദിച്ചില്ല. എനിക്ക് മാത്രം അവധി ദിവസത്തില്‍ പോലും അദ്ദേഹം പരീക്ഷ വെച്ചിട്ടുണ്ട്.
എനിക്ക് മുമ്പ് മറ്റൊരു വനിത ഉദ്യോഗസ്ഥയും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥയെ ലൈംഗികചുവയോടെ അധിക്ഷേപിച്ചപ്പോള്‍ അവര്‍ പരാതി നല്‍കി. പിന്നാലെ അനാവശ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവരെ പുറത്താക്കുകയായിരുന്നു. പീഡനങ്ങള്‍ ചൂണ്ടിക്കാട്ടി താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇത് സംബന്ധിച്ച് എന്നോട് ഒന്നും സംസാരിക്കാതെയാണ് എന്നെ പുറത്താക്കിയത്,' പികെ മുബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം എസ്ഒജി ക്യാമ്പിലെ വിനീതിന്റെ ആത്മഹത്യയില്‍ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം തുടങ്ങും. വിനീതിന് എസ്ഒജി ക്യാമ്പില്‍ തൊഴില്‍ പീഡനം നേരിട്ടോ, അവധി നിഷേധിക്കപ്പെട്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും. എസ്ഒജി ക്യാംപിലെ ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിരുന്നു.
വിനീതിന്റെ മരണത്തില്‍ കുറ്റവാളികളെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് അരീക്കോട് എസ്ഒജി ക്യാംപിലേക്ക് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മാര്‍ച്ച് നടത്തും. ഞായറാഴ്ചയാണ് ക്യാംപിലെ ശുചിമുറിയില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോ ആയിരുന്ന വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. വിനീതിന്റെ മൃതദേഹം വയനാട് തെക്കുംതറയിലെ വീട്ടുവളപ്പില്‍ ഇന്നലെ രാത്രി സംസ്‌കരിച്ചു.