- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാര്ക്കും മന്തി മതി, തലയില്ലാത്ത മന്തി.. തലയുള്ള മന്തി... എല്ലാം അടിച്ചു കഴിഞ്ഞ് രണ്ട് ഫുട്ബോളിന്റെ അത്ര ഉണ്ട് ഓരോരുത്തരുടെ വയര്‍! കുഴിമന്തിക്കെതിരെ ആഞ്ഞടിച്ച് അന്വര്; ഐസ്‌ക്രീം പൊരിച്ചതും വില്ലന്‍...!!
കുഴിമന്തിക്കെതിരെ ആഞ്ഞടിച്ച് അന്വര്
നിലമ്പൂര്‍: രണ്ടര മണിക്കൂര്‍ നീണ്ട പ്രസംഗമാണ് നിലമ്പൂരിലെ ചന്തക്കുന്നില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി വി അന്‍വര്‍ ഇന്ന് ചന്തക്കുന്നില്‍ നടത്തിയത്. സ്വന്തം കുടുംബകാര്യം സംസാരിച്ചു കൊണ്ട് തുടങ്ങിയ പ്രസംഗത്തില്‍ തന്റെ ആഫ്രിക്കന്‍ സ്വര്‍ണഖനന കഥ അടക്കം പറഞ്ഞു. താനൊരു മതേതരവാദിയാണെന്ന് ആവര്‍ത്തിച്ചു ഫലിപ്പിക്കാനായിരുന്നു പ്രസംഗത്തില്‍ ഉടനീളം ശ്രമിച്ചത്. താന്‍ മാത്രമാണ് ശരിയെന്നും മറ്റെല്ലാവരും തെറ്റാണെന്നും അദ്ദേഹം വാദിച്ചു.
ഇതിനിടെ യുവാക്കളെ ഉന്നമിട്ടു കൊണ്ടും അന്‍വര്‍ പ്രസംഗിച്ചും. തന്റെ പ്രസംഗത്തില്‍ ആരെയെങ്കിലും വില്ലന്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കുക പതിവാക്കിയ അന്‍വര്‍ ഇക്കുറി വില്ലനാക്കിയത് കുഴിമന്തിയെ ആയിരുന്നു. തലയില്‍ അടിയില്‍ ഫോണ്‍വെക്കാതെ കിടന്നാല്‍ ആര്‍ക്കും ഉറങ്ങാന്‍ കിടക്കാത്ത അവസ്ഥയാണെന്ന് പറഞ്ഞ് മൊബൈല്‍ ഫോണിനെയും അന്‍വര്‍ വില്ലനാക്കി. ഇതിനൊപ്പം ഐസ്‌ക്രീം പൊരിച്ചതാണ് മലപ്പുറത്തെ യുവാക്കളുടെ ഇപ്പോഴത്തെ ഇഷ്ടമായ കാര്യമെന്ന് പറഞ്ഞും രംഗത്തുവന്നു.
രാജ്യത്തൊരു ഭരണഘടനയുണ്ടോ ഭരണം നടക്കുന്നുണ്ടോ എന്നതൊന്നും യുവാക്കളുടെ പ്രശ്‌നമല്ലെന്നാണ് അന്‍വര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയ കാര്യം. എല്ലാവരും ഫോണില്‍ തോണ്ടി ഇരിക്കുകയാണ്. ഉറങ്ങാന്‍ കിടക്കില്ല. എല്ലാവരും സംഗീത്തിന്റെയും തമാശയുടെയും പിന്നാലാണ് മറ്റൊരു താല്‍പ്പരവും ഇല്ല.- അന്‍വര്‍ പറഞ്ഞു.
മൊബൈല്‍ ഫോണിലൂടെയാണ് ഫാസിസം കടന്നുവരുന്നതെന്നും അന്‍വര്‍ വാദിച്ചു. അതെങ്ങനെ ആണെന്നും അദ്ദേഹം വിശദീകരിച്ചു. വിദേശരാജ്യങ്ങളുമായി തട്ടുച്ചു നോക്കുമ്പോള്‍ ഇന്റര്‍നെറ്റിന് വിലകൂടുതലാണ്.ചീറ്റായി ഇന്റര്‍നെറ്റ് കിട്ടുന്ന രാജ്യം ഇന്ത്യയാണ്. 30 രൂപക്ക് റീചാര്‍ജ്ജ് ചെയ്താല്‍ മതി എല്ലാം കാണാം. മോദി സര്‍ക്കാര്‍ എല്ലാവരെയും പിഴയുകയാണ് ചെയ്യുന്നത്. സാധാറണക്കാരുടെ സമ്പദ് അടിച്ചുമാറ്റാന്‍ ശ്രമിക്കുന്നു.
ഇന്ത്യയില്‍ ഇന്‍ര്‍നെറ്റ് ഫ്രീയാണ്. അത് ഫാസിസിന്റെ വഴിയാണ്. ഇതിങ്ങനെ കാണക, ഉച്ചക്ക് നല്ല ഭക്ഷണം കഴിക്കുക, കിടന്നുറങ്ങുക. ഇതാണ് ഇവിടെ നടക്കുന്നത്. ഇപ്പോള്‍ ദുബായിലേക്കാള്‍ ജോലിക്ക് പണം കിട്ടുന്ന സ്ഥലം കേരളമാണ്. ദുബായില്‍ പോയി ജോലി ചെയ്യുന്നതിനേക്കാള്‍ ലാഭം ഇവിടെ ജോലി ചെയ്യുന്നതാണ്. അവിടെയാണെങ്കിലും ഭക്ഷണത്തിനും താമസത്തിനുമെല്ലാം പണം കൊടുക്കണം. അതാകുമ്പോള്‍ കേരളമാണ് ലാഭം. ഇതാണ് കേരളത്തിലെ സിറ്റുവേഷന്‍-അന്‍വര്‍ പറഞ്ഞു.
ഇപ്പോള്‍ ഒരു വിധം വീട്ടിലൊന്നും വൈകുന്നേരം ഭക്ഷണം ഉണ്ടാക്കില്ല. ഈ മന്തിയും കിന്തിയും ഇങ്ങനെ പോയി കഴുക്കുവാ.. തലയുള്ള മന്തി, തലയല്ലാത്ത മന്തി, ഇതൊക്കെ ഇങ്ങനെ കഴിക്കുന്നു. എന്നിട്ടിങ്ങനെ കിടന്ന് മൊബൈലില്‍ സെര്‍ച്ചിങാ. എവിടാ കിട്ടുക മന്തി എന്ന്. അവിടെ പോയി മന്തി കഴിഞ്ഞു. ഇതൊക്കെ അടിച്ചുവീശി രണ്ട് ഫുട്‌ബോളിന്റത്രയാ വയറ്. എന്നിട്ട് ഒരു രാത്രി 12, ഒരു മണിക്ക് വന്ന് കിടക്കും. അതും പോരാഞ്ഞ് ഇതൊക്കെ കഴിഞ്ഞ് പൊരിച്ച ഐസ്‌ക്രീം എവിടാ കിട്ടുകാ എന്നും നോക്കി നടക്കും.
ലോകത്തെവിടെയും ഐസ്‌ക്രീം പൊരിച്ചു കഴിക്കുന്നത് കണ്ടിട്ടുണ്ടോ? നമ്മള്‍ കണ്ടിട്ടുണ്ട്. എന്നിട്ട്, സകല ആശുപത്രിയം ഫുള്ളാ. ഓരോ സ്ഥലത്തും ഇവിടെ അഞ്ചും എട്ടും ക്ലിനിക്കാ. ഇവരിടെ തൊട്ടടുത്ത ഗൂഢല്ലൂരില്‍ പോയി നോക്കിയാല്‍ മതി. അവിടെ ഒന്നോ രണ്ടോ ക്ലിനിക്കേ കാണൂ.. അവിടെ തമിഴര്‍ കഞ്ഞീം പച്ചക്കറീം ഒക്കെ കഴിക്കും. അതാണ് വ്യത്യാസമെന്ന് അന്‍വര് പറഞ്ഞു.