- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിയന്ത്രണരേഖയിൽ പരുങ്ങി നിന്ന ആളെ ശ്രദ്ധിച്ചു; ഓടിച്ചിട്ട് പിടികൂടി സൈന്യം; ഐഡന്റിറ്റി പരിശോധനയിൽ കുടുങ്ങി; പൂഞ്ച് സെക്ടറിൽ നിന്നും പാക്ക് പൗരൻ പിടിയിൽ; തിരച്ചിൽ തുടരുന്നു; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി; അതീവ ജാഗ്രത!
ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം വീണ്ടും ഇന്ത്യ പാക്കിസ്ഥാൻ ബന്ധം വഷളായിരിക്കുകയാണ്. ഇതോടെ അതിർത്തികളിൽ ഭീകരർക്കായുള്ള തിരച്ചിലും ശക്തമാക്കി.ഇപ്പോഴിതാ,ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാൻ പൗരന്‍ പിടിയിലായെന്ന് സൈന്യം. നിയന്ത്രണ രേഖയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണം നടക്കുന്നതായി സൈന്യം അറിയിച്ചു.
പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയിൽ നിന്ന് ഒരു പാക്കിസ്ഥാൻ പൗരനെ പിടികൂടിയതായി ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടങ്ങുകയായിരുന്നു.
അതിനിടെ, ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ രേഖയിൽ സൈനിക നീക്കങ്ങൾ ഉണ്ടായാൽ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ സേന വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അജിത്ത് ഡോവൽ പ്രധാനമന്ത്രിയെ കാണുന്നത്. തുടർച്ചയായ പന്ത്രണ്ടാം ദിവസവും പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തു. ബാരാമുള്ള, പൂഞ്ച്, രജൗരി, ഉൾപ്പെടെ 8 ഇടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത് സൈന്യം ശക്തമായി തിരിച്ചടിച്ചു. അതിർത്തി സംസ്ഥാനങ്ങളിലെ മോക്ഡ്രിൽ നടത്തേണ്ട പ്രദേശങ്ങളുടെ പട്ടിക ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി. പഞ്ചാബ്, ഒഡീഷ ഡൽഹി, ചണ്ഡീഗഡ് ഡൽഹി തുടങ്ങിയ ഇടങ്ങളിൽ നാളെ മോക്ഡ്രിൽ നടക്കും. മൂന്ന് വിഭാഗമായി തിരിച്ച് 259 ഇടങ്ങളിൽ മോക്ഡ്രിൽ നടക്കും. മെട്രോകൾ, സൈനിക കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ, പോർട്ടുകൾ എന്നിവയ്ക്ക് പ്രഥമ പരിഗണ. ഇവിടങ്ങളിൽ വ്യോമാക്രമണ സൈറനുകളും സ്ഥാപിക്കും.
അതേസമയം, പഹൽഗാം ഭീകരാക്രമണം യുഎൻ സുരക്ഷാ കൗൺസിലിൽ ചർച്ചയാക്കിയ പാക്കിസ്ഥാന് തിരിച്ചടി. അതിർത്തിയിൽ ഇന്ത്യ ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്ന പാകിസ്താന്റെ വാദം യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും തള്ളുകയായിരുന്നു. പഹൽഗാം ഭീകരാക്രമണം മറയാക്കി കശ്മീർ വിഷയം വീണ്ടും അന്താരാഷ്ട്രവത്കരിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്.
ചൈനയുടെ പിന്തുണയോടെ ഇന്ത്യയെ പ്രതിരോധത്തിലാക്കാനായിരുന്നു പാകിസ്താൻ പ്രതിനിധി അസിം ഇഫ്തിക്കർ അഹമ്മദിന്റെ ശ്രമം. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചിട്ടും ഇന്ത്യ രാഷ്ട്രീയതാത്പര്യം കാട്ടുകയാണെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു.
പാക്കിസ്ഥാൻ ഉന്നയിച്ച അവകാശ വാദം തെറ്റാണെന്നെന്ന് ചൂണ്ടിക്കാട്ടിയ അംഗങ്ങൾ പാക്കിസ്ഥാന്റെ കൈകഴുകുന്ന നിലപാടിനെ വിമർശിക്കുകയും ചെയ്തു. ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ നടത്തിയ മിസൈൽ പരീക്ഷണം ആശങ്ക സൃഷ്ടിച്ചെന്നും അംഗങ്ങൾ വിലയിരുത്തി.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകൾക്ക് ആക്രമണത്തിൽ പങ്കുണ്ടോ എന്ന സംശയമുയർത്തിയ കൗൺസിൽ ഉഭയകക്ഷി ഇടപെടലിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന നിർദേശവും മുന്നോട്ട് വെച്ചു. സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് യുഎൻ ജനറൽ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു