- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാൻ ജവാനെ ബിഎസ്എഫ് പിടികൂടിയതായി വിവരങ്ങൾ; കുടുങ്ങിയത് രാജസ്ഥാൻ അതിർത്തിയിൽ നിന്നും; നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ കെണിയിൽ വീണു; ചോദ്യം ചെയ്യൽ തുടരുന്നു; പ്രദേശത്ത് അതീവ ജാഗ്രത!
ഡൽഹി: രാജസ്ഥാൻ അതിർത്തിയിൽ നിന്നും പാക്കിസ്ഥാൻ ജവാനെ പിടികൂടി ബിഎസ്എഫ്. രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെ കെണിയിൽ വീഴുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരുന്നതായി അധികൃതർ വ്യക്തമാക്കി.
ഒരു ബിഎസ്‌എഫ് കോൺസ്റ്റബിൾ ഒരാഴ്ചയിലേറെയായി പാക്കിസ്ഥാൻ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് പാക്ക് ജവാൻ ഇപ്പോൾ പിടിയിലായിരിക്കുന്നത്. അബദ്ധത്തിൽ അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് കടന്ന ബിഎസ്എഫ് കോൺസ്റ്റബിൾ പൂർണം കുമാർ ഷായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അദ്ദേഹത്തെ സുരക്ഷിതമായി മോചിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നുവെങ്കിലും ഇതുവരെ ഫലമൊന്നും ഉണ്ടായില്ല. ജവാൻ പികെ ഷായെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ കുടുംബത്തെ അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം, 26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക്ക് ബന്ധം വഷളായിരുന്നു. ഇതിനിടെ അബദ്ധത്തിൽ നിയന്ത്രണരേഖ മറികടന്ന അതിർത്തിരക്ഷാസേനയിലെ (ബിഎസ്‌എഫ്) ഒരു ജവാൻ പാക്കിസ്താൻറെ കസ്റ്റഡിയിലാവുകയും ചെയ്തു. 182-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ പി.കെ. സിങ്ങിനെയാണ് ഏപ്രിൽ 23-ന് ഫിറോസ്‍പുർ അതിർത്തിക്കു സമീപത്തുനിന്നും പാകിസ്താൻ കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി ഇരുസേനകളും തമ്മിൽ ചർച്ച തുടരുന്നതിനിടെയാണ് പാക് റേഞ്ചർ പിടിയിലാകുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ശനിയാഴ്ച വെെകിട്ട് നിർണായക കൂടിക്കാഴ്ച നടത്തി. ഭീകരാക്രമണത്തിന് ശേഷം ഇരുവരും ഇതാദ്യമായാണ് കൂടിക്കാഴ്ച നടത്തുന്നത്. പ്രധാനമന്ത്രിയുടെ ന്യൂഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.