- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വാനിലുണ്ടായുന്നവർ ഉറങ്ങിപ്പോയെന്ന് നിഗമനം; കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് സൈഡ് ഒതുക്കിയിട്ടും പാഞ്ഞു കയറി; രക്ഷിക്കാനുള്ള ശ്രമത്തിൽ ബസ് ഇടിച്ച് ഇലക്ട്രിക് പോസ്റ്റും തകർന്നു: പന്തളം കുരമ്പാലയിൽ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ അപകടം ഇങ്ങനെ
പന്തളം: എംസി റോഡിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയത് പാഴ്സൽ വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് സൂചന. എം സി റോഡിൽ കുരമ്പാല അമ്യത വിദ്യാലയത്തിന് മുൻപിൽ രാവിലെ 6.30 നായിരുന്നു അപകടം. പാഴ്സൽ വാനും എറണാകുളത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളം കിഴക്കമ്പലം സ്വദേശി ജോൺസൺ മാത്യു (48), ആലുവ എടത്തല സ്വദേശി വി എസ്. ശ്യാം എന്നിവരാണ് സംഭവ സ്ഥലത്ത് തന്നെ മരിച്ചത്.
പന്തളത്ത് നിന്ന് അടുരിലേക്ക് പോയ വാൻ എതിരേ വന്ന ബസിലേക്ക് പാഞ്ഞു കയറുകയായിരുന്നു.വാനിന്റെ വരവ് കണ്ട് കെഎസ്ആർടിസി ബസ് വെട്ടിച്ചു മാറ്റാൻ ശ്രമിച്ചിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട ബസ് ഇടതു വശത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും ഇടിച്ചു തകർത്തു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് ബസിനു മുകളിൽ വീണു.
വാനിലുണ്ടായിരുന്നവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അടൂരിൽ നിന്ന് ഫയർ ഫോഴ്സ് സംഘം എത്തിയാണ് കുടുങ്ങിക്കിടന്ന മൃതദേഹങ്ങൾ പുറത്തെടുത്ത് അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. ബസിലുണ്ടായിരുന്ന ഇരുപത്തഞ്ചോളം യാത്രക്കാർക്കും പരുക്കേറ്റു.