- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പച്ചക്കറി നനയ്ക്കുന്നതിനിടെ പാഞ്ഞെത്തിയ കാട്ടു പന്നി; പ്രതിരോധിക്കാന്‍ പോലും അവസരം നല്‍കാതെ ശ്രീധരനെ ദേഹമാസകലം കുത്തി; നിലവിളി കേട്ട് ഓടിയെത്തിയവര്‍ കര്‍ഷകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നിലച്ചു; പാന്നൂരിലും ഭീതി; വന്യമൃഗ ഭീതിയില്‍ മലയോരം
കണ്ണൂര്‍: കണ്ണൂരിലും വന്യമൃഗ ഭീതി. വയനാട്ടിന് പിന്നാലെ കണ്ണൂരിലെ ജനവാസ മേഖലയും ഭയത്തിലേക്ക് പോവുകയാണ്. കാട്ടു പന്നി ആക്രമത്തില്‍ കര്‍ഷകന്‍ മരിച്ചത് ജനവാസ മേഖലയിലാണ്. പാട്യം മുതിയങ്ങ വയലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ വയോധികനായ കൃഷിക്കാരനാണ് ദാരുണമായിമരിച്ചത് മൊകേരി വള്ള്യായിയിലെ ശ്രീധരനാ(75)ണ് മരിച്ചത്.
ഞായറാഴ്ച്ച രാവിലെ കൃഷിയിടത്തിലായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാട്ടുപന്നി കുത്തുന്നതാണ് കണ്ടത്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. ശ്രീധരന്റെ മൃതദേഹം പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വനംവകുപ്പിന്റെ ഹോട് സ്‌പോട്ടില്‍ പെട്ട സ്ഥലത്ത് അല്ല കാട്ടു പോത്തിന്റെ ആക്രമണം. ഈ വിഷയത്തില്‍ വനംവകുപ്പില്‍ നിന്നും മന്ത്രി എകെ ശശീന്ദ്രന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാവിലെ പച്ചക്കറികള്‍ക്ക് നനയ്ക്കുന്നതിനിടെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപന്നിയുടെ ആക്രമണം ശ്രീധരന് നേരെ ഉണ്ടായത്. ശ്രീധരന്റെ ശരീരമാസകലം കുത്തേറ്റു. നിലവിളി കേട്ടാണ് ആളുകള്‍ ഓടിയെത്തിയത്. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലില്‍ വച്ചാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കേരളത്തില്‍ മൂന്ന് മാസത്തിനിടെ 15 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിക്കുന്നത്. ഉത്തരമേഖലാ സിസിഎഫിനോടാണ് മന്ത്രി ശശീന്ദ്രന്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്.
ഒരാഴ്ച്ച മുന്‍പ്ഓട്ടോയിലേക്ക് മുള്ളന്‍പന്നി പാഞ്ഞുകയറി നിയന്ത്രണം വിട്ടു മറിഞ്ഞിരുന്നു. അന്ന് ഡ്രൈവര്‍ അതിദാരുണമായി മരിച്ചു. ഓാടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയിലേക്ക് മുള്ളന്‍പന്നി പാഞ്ഞു കയറിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു ഓട്ടോറിക്ഷ മറിയുകയായിരുന്നു. കൊളച്ചേരി പൊന്‍കുത്തി ലക്ഷംവീട് സങ്കേതത്തിലെ ഇടച്ചേരിയന്‍ വിജയനാണ് (52) മരിച്ചത്. അന്നും കാട്ടു മൃഗ ശല്യത്തില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായിരുന്നു.
രാത്രി പത്തരയോടെ കണ്ണാടിപ്പറമ്പ് വാരം കടവ് റോഡ് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. വിജയന്‍ ഓടിച്ചു പോകുകയായിരുന്ന ഓട്ടോറിക്ഷയില്‍ ഡ്രൈവറുടെ ഭാഗത്തേക്ക് മുള്ളന്‍ പന്നി ഓടിക്കയറുകയായിരുന്നു. ഇതോടെ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.