- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേണ്ടത് 200 മീറ്റര്‍, ഉള്ളത് 78 മീറ്റര്‍; വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് കളക്ടര്‍; പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം വീണ്ടും കോടതിയില്‍; പരമ്പരാഗതമായി നടത്തപ്പെടുന്നതാണ് വേല വെടിക്കെട്ടെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍; വേല വെടിക്കെട്ട് നിഷേധിച്ചത് തൃശൂര്‍ പൂരം വെടിക്കെട്ടിനെ ബാധിക്കും?
കൊച്ചി: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം വീണ്ടും കോടതിയില്‍. കഴിഞ്ഞ് വേലകളുടെ വെടിക്കെടിന് കളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട പ്രകാരം വെടിക്കെട്ടിന് അനുമതി നല്‍കാന്‍ ആവില്ലെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ചാണ് പാറമേക്കാവും, തിരുവമ്പാടിയും കോടതിയെ സമീപിച്ചിരിക്കുന്നത്. പരമ്പരാഗതമായി നടത്തി വരുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് ദേവസ്വവും കോടതിയെ സമീപിച്ചിരിക്കുന്നത്്
ചൊവ്വാഴ്ച ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിച്ചേക്കും. ജനുവരി മൂന്നിന് പാറമേക്കാവിന്റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേല നടക്കാനിരിക്കെയാണു വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. പുതിയ നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുന്ന തേക്കിന്‍കാട് മൈതാനിയില്‍ തന്നെയാണു വേല വെടിക്കെട്ടും നടക്കാറുള്ളത്. വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മില്‍ 200 മീറ്റര്‍ ദൂരം വേണമെന്നാണു പുതിയ നിയമം പറയുന്നത്. ഈ ദൂരപരിധിയില്‍ ആശുപത്രി, സ്‌കൂള്‍, പെട്രോള്‍ പമ്പ് എന്നിവ പാടില്ലെന്നുള്ള വ്യവ്‌സതയാണ് ഇരു ദേവസ്വത്തിനും തടസമാകുന്നത്.
എന്നാല്‍ തൃശൂരില്‍ ഇത് 78 മീറ്റര്‍ മാത്രമാണ്. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമായിരുന്നു കലക്ടറുടെ തീരുമാനം. എന്നാല്‍ പരമ്പരാഗതമായി നടത്തപ്പെടുന്നതാണ് ഇതെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് തൃശൂര്‍ പൂരം വെടിക്കെട്ടിനെയും ബാധിക്കുമെന്ന ആശങ്കയിലാണ് ഹര്‍ജിക്കാര്‍.