പത്തനംതിട്ട: അടൂരില്‍ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവാക്കളുടെ കൂട്ടത്തല്ല്. വാക്കുതര്‍ക്കത്തിന് പിന്നാലെ തെരുവില്‍ തമ്മിലടിച്ച യുവാക്കള്‍ തെങ്ങമത്ത് ചെങ്കോട്ട സ്വദേശി രണ്ടാഴ്ച മുമ്പ് തുടങ്ങിയ തട്ടുകടയില്‍ കയറി നാശനഷ്ടങ്ങളുണ്ടാക്കി. യുവാക്കളുടെ ഏറ്റുമുട്ടലിനിടെ തട്ടുകടയിലെ സാധനങ്ങള്‍ നശിപ്പിച്ചു. മദ്യലഹരിയിലാണ് യുവാക്കള്‍ ഏറ്റുമുട്ടിയതെന്നാണ് വിവരം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിഷ്ണുരാജ്, അഭിരാജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കടയിലെ പാചക സാമഗ്രികള്‍ അടക്കം കൈയിലെടുത്താണ് ഇരുസംഘങ്ങളും തമ്മിലടിച്ചത്. 10 ട്രേ മുട്ട, രണ്ട് കന്നാസ് എണ്ണ, വാഴക്കുലകള്‍ തുടങ്ങിയവ അക്രമികള്‍ നശിപ്പിച്ചു. തുടര്‍ന്ന് സമീപത്തുള്ളവരടക്കം എത്തിയാണ് യുവാക്കളെ പിടിച്ച് മാറ്റിയത്. കഴിഞ്ഞമാസം 20-ാം തീയതിയാണ് തെങ്ങമത്ത് തമിഴ്നാട് ചെങ്കോട്ട സ്വദേശി തുടങ്ങിയത്. ആക്രണത്തില്‍ മുപ്പതിനായിരം രൂപയിലധികം നഷ്ടമുണ്ടെന്ന് നടത്തിപ്പുക്കാര്‍ പറയുന്നു.

തട്ടുകടയില്‍ ഇരുന്ന് ചായ കുടിച്ച് കൊണ്ടിരുന്നവരാണ് വാക്കേറ്റത്തിലേര്‍പ്പട്ടത്. കടയില്‍ നിന്ന് പോയ യുവാക്കള്‍ പിന്നീട് തിരിച്ചെത്തി തമ്മിലടിക്കുകയായിരുന്നു. ഇതോടെ കൂട്ടയടിയായി മാറി. രണ്ട് യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കണ്ടാലാറിയാവുന്ന ചിലര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




സി.പി.എം-ബി.ജെ.പി. പ്രവര്‍ത്തകരാണ് തട്ടുകടയില്‍വെച്ച് പരസ്പരം ഏറ്റുമുട്ടിയതെന്നാണ് വിവരം. മദ്യലഹരിയിലായിരുന്നു പരാക്രമം. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവിഭാഗവും തമ്മില്‍ നേരത്തെയുണ്ടായ തര്‍ക്കമാണ് തട്ടുകടയിലെ ഏറ്റുമുട്ടലില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

ആദ്യം ഇരുവിഭാഗവും തമ്മില്‍ റോഡില്‍വെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിനുശേഷം ബി.ജെ.പി. പ്രവര്‍ത്തകരായ അഭിരാജ്, വിഷ്ണുരാജ് എന്നിവര്‍ തട്ടുകടയിലേക്ക് വന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും കടയിലെത്തി. പിന്നാലെ ഇരുസംഘങ്ങളും പരസ്പരം തമ്മില്‍ത്തല്ലുകയായിരുന്നു.

മിനിറ്റുകളോളം കടയിലെ സംഘര്‍ഷംനീണ്ടുനിന്നു. കടയിലെ പാചകസാമഗ്രികള്‍ അടക്കം കൈയിലെടുത്താണ് ഇരുസംഘങ്ങളും തമ്മിലടിച്ചത്. 10 ട്രേ മുട്ട, രണ്ട് കന്നാസ് എണ്ണ, വാഴക്കുലകള്‍ തുടങ്ങിയവ നശിപ്പിച്ചുവെന്നാണ് വിവരം.

കൂട്ടയടിയില്‍ പത്തിലേറെപ്പേര്‍ക്കെതിരെ കേസെടുത്തു. ബിജെപി പ്രവര്‍ത്തകരായ രണ്ടു യുവാക്കളെ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിന്തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് വിവരം. ഇരുകൂട്ടരും ഒന്നിലധികം കേസുകളിലെ പ്രതികളാണ്.




ഇന്നലെ രാത്രി എട്ടുമണിക്കാണ് അടി തുടങ്ങിയത്. മുന്‍വൈരാഗ്യത്തിന്റെ ഭാഗമായിരുന്നു സംഘര്‍ഷം. പെട്രോള്‍ പമ്പിനുമുന്നില്‍ തുടങ്ങിയ സംഘര്‍ഷം തട്ടുകടയിലേക്ക് വ്യാപിക്കുകയായിരുന്നു.

അക്രമത്തില്‍ കടയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. കടയുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷ്ണുവിന്റെയും അഭിരാജിന്റെയും തലയിലടക്കം പരുക്കുണ്ട്. ഇരുവരും അടൂര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. നൂറനാട് പണയില്‍ സ്വദേശികളായ സിപിഎം - ഡിവൈഎഫ്‌ഐ അനുഭാവികളെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല.