പേരാവൂര്‍: പേരാവൂര്‍ സ്പോര്‍ട്സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ആറാമത് കാനറ ബാങ്ക് പേരാവൂര്‍ മാരത്തണ്‍ ചരിത്രമായി മാറി. പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള മാരത്തണ്‍ ഇക്കുറി 5300 -ലധികം പേരെ പങ്കെടുപ്പിച്ച് ഉത്തരകേരളത്തില്‍ ഒന്നാമതായി. 10.5 കിലോമീറ്റര്‍ ഓപ്പണ്‍ കാറ്റഗറിയില്‍ എം.മനു പാലക്കാട് ഒന്നാം സ്ഥാനം നേടി. അര്‍.എസ്.മനോജ് , മുഹമ്മദ് സബീല്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ സപ്ന പട്ടേല്‍ , അഞ്ജു മുരുകന്‍ , ജി.സിന്‍സി എന്നിവര്‍ ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ നേടി.

18 വയസിനു താഴെയുള്ള ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ബിട്ടൊ ജോസഫ് , എസ്.പ്രണവ് , മോഹിത് കുമാര്‍ പട്ടേല്‍ എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രേവതി രാജന്‍ , എ.അനുശ്രേയ , നിവ്യമോള്‍ തോമസ് എന്നിവരും ഒന്നു മുതല്‍ മൂന്ന് വരെ സ്ഥാനങ്ങളിലെത്തി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പുരുഷ വിഭാഗത്തില്‍ കെ.പ്രഭാകര്‍ , സാബു പോള്‍ , സജി അഗസ്റ്റിന്‍ എന്നിവരും വനിതാ വിഭാഗത്തില്‍ ടി.വി.തമ്പായി , ലവ്ലി ജോണ്‍സണ്‍ , എന്‍.സി.നിര്‍മല എന്നിവരും ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളിലെത്തി.

മാരത്തണിന്റെ ഭാഗമായി ശനിയാഴ്ച പുലര്‍ച്ചെ 5.55ന് നടന്ന സൈക്കിള്‍ റേസ് ആര്‍ച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറി ഫ്ളാഗ് ഓഫ് ചെയ്തു. ആറുമണിക്ക് പത്തര കിലോമീറ്റര്‍ മാരത്തണ്‍ ഒളിമ്പ്യന്‍ അഞ്ജുബോബി ജോര്‍ജ് , സണ്ണി ജോസഫ് എം.എല്‍.എ ,തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയില്‍, കാനറ ബാങ്ക് ഡി.ജി.എം ലതാ .പി. കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. പി.എസ്.എഫ് പ്രസിഡന്റ്സ്റ്റാന്‍ലി ജോര്‍ജ് അധ്യക്ഷനായി.

7.40ന് വീല്‍ ചെയര്‍ റേസ് പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലനും7.45ന് റോളര്‍ സ്‌കേറ്റിങ്ങും ഫാമിലി ഫണ്‍ റണ്ണൂം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരനും ഫ്ളാഗ് ഓഫ് ചെയ്തു. പി.എസ്.എഫ് സെക്രട്ടറി എം.സി.കുട്ടിച്ചന്‍ അധ്യക്ഷനായി.

കാനറാ ബാങ്ക് റീജിയണല്‍ ഒഫീസ് ഡി.എം. പി.കെ.അനില്‍കുമാര്‍ , ഡി.എം. കുമാര്‍ നായ്ക് , ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അസി.ജനറല്‍ മാനേജര്‍ മനോജ് , റേസ് ഡയറക്ടര്‍ അജിത്ത് മാര്‍ക്കോസ് , പി.എസ്.എഫ് പ്രതിനിധികളായ ഡെന്നി ജോസഫ് ,പ്രദീപന്‍ പുത്തലത്ത് , എബി ജോണ്‍ , അബ്രഹാം തോമസ് , അനൂപ് നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ആറു വിഭാഗങ്ങളിലായി 60 പേര്‍ക്ക് 1,18,000 രൂപ ക്യാഷ്പ്രൈസ് നല്കി.