പന്തളം: വളര്‍ത്തു പൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കടയ്ക്കാട്മണ്ണില്‍ തെക്കേതില്‍ സുമയ്യ മനസ്സില്‍ അഷ്റഫ് റാവുത്തര്‍, സജിന ദമ്പതികളുടെ മകള്‍ ഹന്ന ഫാത്തിമ(11) മരിച്ചത്. തോന്നല്ലൂര്‍ ഗവണ്‍മെന്റ് യു.പി എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

കഴിഞ്ഞ രണ്ടിന് വീട്ടിലെ വളര്‍ത്തു പൂച്ച ഹന്നയുടെ ശരീരത്തില്‍ അള്ളിയിരുന്നു. മുറിവേറ്റ അന്നയെ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്തു. രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പിനായി കഴിഞ്ഞ തിങ്കളാഴ്ച പന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തി. കുത്തിവെപ്പിടുത്ത ശേഷം വീട്ടിലെത്തി ഹന്ന ഫാത്തിമ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ വീണ്ടും കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. ശാരീരിക അസ്വസ്ഥത വര്‍ദ്ധിച്ചതോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാവിലെ മരണപ്പെട്ടു. എന്നാല്‍ മരണ കാരണം പൂച്ചയുടെ കടിയേറ്റതല്ല എന്നാണ് ആശുപത്രിയുടെ വിശദീകരണം. സംസ്‌കാരം വെള്ളി രാവിലെ ആറിന് കടയ്ക്കാട് മുസ്ലിം ജമാ അത്ത് ഖബര്‍സ്ഥാനില്‍