- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത നിയമസഭ സഭതെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുമെന്ന സ്വപ്നം കാണുന്നതിന് എതിരല്ല; 25 ശതമാനം വോട്ട് നിങ്ങള്‍ക്ക് കിട്ടില്ല; ദുരന്തനിവാരണഫണ്ട് കേന്ദ്രത്തിന്റെ ഒൗദാര്യമല്ലെന്നും അവകാശമെന്നും മുഖ്യമന്ത്രി; അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി; വെല്ലുവിളി ഏറ്റെടുക്കാന്‍ സിപിഎമ്മും
കൊച്ചി: പരസ്യ സംവാദത്തിന് വെല്ലുവിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ചുട്ടമറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മനോരമ ന്യൂസ് കോണ്‍ക്ലേവിലായിരുന്നു അമിത് ഷായുടെ വെല്ലുവിളിയും അതിന് വസ്തുതകളും കണക്കുകളും നിരത്തിയുള്ള മുഖ്യമന്ത്രിയുടെ മറുപടിയും. അമിത് ഷായുടെ വെല്ലുവിളി സിപിഎം ഏറ്റെടുക്കും. കേന്ദ്ര കേന്ദ്രസര്‍ക്കാരാണ് ദുരന്തനിവാരണത്തിന് കേരളത്തിന് കൂടുതല്‍ പണം നല്‍കിയതെന്നായിരുന്നു അമിത് ഷായുടെ അവകാശവാദം. ഭരണഘടനയുടെ അനുഛേദം 280 പ്രകാരം ഒരോ അഞ്ചുവര്‍ഷം കൂടുന്തോറും ധനകാര്യ കമീഷനെ നിയമിക്കാന്‍ കേന്ദ്രം ബാധ്യസ്ഥമാണെന്നും ഇത് ഭരണഘന പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ധനകാര്യ കമീഷന്റെ പരിഗണനാ വിഷയങ്ങളില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികള്‍ക്കുള്ള കേന്ദ്രവിഹിതം നിശ്ചയിക്കാറുണ്ട്. ഇത് കേരളത്തിനു മാത്രം തരുന്ന പ്രത്യേക ഫണ്ടല്ല. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി ഓര്‍ക്കണമായിരുന്നു. ദുരന്ത പ്രതികരണനിധിയുടെ വലുപ്പം നിശ്ചയിക്കുന്നത് കേന്ദ്രസര്‍ക്കാരല്ല, ധനകാര്യ കമീഷനാണ്. ഭരണഘടനാദത്തമായ അവകാശത്തെ ബിജെപി സര്‍ക്കാരിന്റെ ഔദാര്യമാണെന്നു വ്യാഖ്യാനിക്കുന്നത് വസ്തുതാവിരുദ്ധമാണ്, സംസ്ഥാനത്തോടുള്ള അവഹേളനമാണത്.
വയനാട് ദുരന്തമുണ്ടായപ്പോള്‍ പ്രധാനമന്ത്രിയെത്തി ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസിലാക്കിയെങ്കിലും ഒരുരുപപോലും കിട്ടിയില്ല. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമുണ്ടായപ്പോള്‍ കേരളത്തെ സഹായിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ തയ്യാറായി. പ്രധാനമന്ത്രിയ വിളിച്ച് സഹായസന്നദ്ധത അറിയിച്ചു. അത് സ്വീകരിക്കില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. പ്രവാസി മലയാളികളില്‍ നിന്നും സഹായം സ്വീകരിക്കാനുള്ള മന്ത്രിമാരുടെ വിദേശ പര്യടനത്തിനും അനുമതി നിഷേധിച്ചു. മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ദുരന്തമുണ്ടായപ്പോള്‍ രാജ്യത്തിന് പുറത്തുനിന്നും സഹായം സ്വീകരിച്ചിരുന്നു. സഹായത്തിന്റെ വലുപ്പത്തെ കുറിച്ച് പറയുമ്പോള്‍ ഇക്കാര്യങ്ങള്‍ കേന്ദ്രആഭ്യന്തര മന്ത്രി ഓര്‍ക്കണമായിരുന്നു.
വയനാട് മേപ്പാടി ദുരന്തത്തില്‍ 2221 കോടിയുടെ നാശനഷ്ടം കണക്കാക്കിയെങ്കിലും ഒരുരൂപ പോലും കേന്ദ്രസഹായം ലഭിച്ചില്ല. ആ നാട്ടില്‍ വന്ന് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയെന്ന് പറയുമ്പോള്‍ അപാരമേന്നേ പറയാനുള്ളൂ. നമുക്ക് നാമേ തുണ എന്ന അവസ്ഥയില്‍ ഒത്തൊരുമയിലൂടെ അതിജീവനത്തിന്റെ മറ്റൊരു മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് കഴിഞ്ഞു. കേരളത്തിന്റെ മുന്നോട്ടുപോക്കിന് കേന്ദ്രനയങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. കേരളത്തെ തളര്‍ത്താനാണ് സാമ്പത്തിക ഉപരോധം കൊണ്ടുവന്നത്. അത് വിഷമമുണ്ടാക്കിയെങ്കിലും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ചില്ല. ഒരുപദ്ധതിയും ഉപേക്ഷക്ഷിച്ചില്ല, ഇനി ഉപേക്ഷിക്കുകയുമില്ല.
അടുത്ത നിയമസഭ സഭതെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുമെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് നേടുമെന്നുമാണ് അമിത്ഷായുടെ അവകാശവാദം. സ്വപ്നം കാണുന്നതിന് എതിരല്ല. ബിജെപിക്ക് നല്‍ക്കുന്ന വോട്ട് കേരളത്തിന്റെ തനിമ നഷ്ടപ്പെടുത്തുമെന്ന തിരിച്ചറിവ് കേരളീയര്‍ക്കുള്ളതിനാലാണ് അവര്‍ക്ക് ഇവിടെ സ്വാധീനം ലഭിക്കാത്തത്. മുഖ്യമന്ത്രിമാരെയും, മന്ത്രി ജയിലില്‍ അടച്ച് ഭരണ അസ്ഥിരതയുണ്ടാക്കാനുള്ള നിയമത്തെയും പുതിയ ബില്‍ കൊണ്ടുവന്നതിനെയും ന്യായീകരിക്കുന്നത് കണ്ടു. ദുരുപദിഷ്ടമായ നീക്കങ്ങള്‍ ഇനിയും നടത്താനുള്ള ബില്ലാണിത്. ഇത് ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു.