ദുരന്തകാലത്തും അനാവശ്യ ധൂര്‍ത്തോ? അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററില്‍ പിണറായി സര്‍ക്കാറിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും; ചെലവിടുന്നത് 18 ലക്ഷം..!
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളും മികവുമകളും ഇതരസംസ്ഥാനങ്ങളിലും പ്രചരിപ്പിക്കാന്‍ നടപടി. തിയേറ്ററുകളില്‍ വീഡിയോ രൂപത്തിലാകും നേട്ടങ്ങള്‍ അവതരിപ്പിക്കുക.സര്‍ക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും സംബന്ധിച്ച് ഇതര സംസ്ഥാനങ്ങളിലെ സിനിമ തിയറ്ററുകളില്‍ പരസ്യം നല്‍കാനാണ് തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് നടപടി. കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പരസ്യം നല്കാന് ആണ് പദ്ധതി.മലയാളികള്‍ കൂടുതലുള്ള സ്ഥലങ്ങളെന്ന നിലയിലാണ് ഈ സംസ്ഥാനങ്ങളില്‍ പരസ്യം നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുന്നത്. സെക്രട്ടറിമാര്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളും മികവുമകളും ഇതരസംസ്ഥാനങ്ങളിലും പ്രചരിപ്പിക്കാന്‍ നടപടി. തിയേറ്ററുകളില്‍ വീഡിയോ രൂപത്തിലാകും നേട്ടങ്ങള്‍ അവതരിപ്പിക്കുക.സര്‍ക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും സംബന്ധിച്ച് ഇതര സംസ്ഥാനങ്ങളിലെ സിനിമ തിയറ്ററുകളില്‍ പരസ്യം നല്‍കാനാണ് തീരുമാനം. അഞ്ച് സംസ്ഥാനങ്ങളിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് നടപടി.
കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ പരസ്യം നല്കാന് ആണ് പദ്ധതി.മലയാളികള്‍ കൂടുതലുള്ള സ്ഥലങ്ങളെന്ന നിലയിലാണ് ഈ സംസ്ഥാനങ്ങളില്‍ പരസ്യം നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
നഗരകേന്ദ്രങ്ങളിലെ 100 തിയേറ്ററുകളിലാണ് ഒന്നരമിനുട്ടുള്ള വീഡിയോ പ്രദര്‍ശിപ്പിക്കുന്നത്. സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നുണ്ട്.
വീഡിയോ തയ്യാറാക്കാന്‍ ഏജന്‍സികളെ കണ്ടെത്തും. ചുരുങ്ങിയത് 28 ദിവസം വീഡിയോ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. പദ്ധതിക്കായി 18 ലക്ഷത്തി 19,843 രൂപയാണ് കഴിഞ്ഞ ദിവസം അനുവദിച്ചത്.അന്തര്‍ സംസ്ഥാന പബ്ലിക് റിലേഷന്‍ പ്ലാന്‍ ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക വിനിയോഗിക്കുക.
നേരത്തെ നവകേരള സദസ്സിന്റ പ്രചാരണത്തിന് ഹോര്‍ഡിംഗുകള്‍ വച്ച വകയില്‍ 2കോടി 46 ലക്ഷം രൂപയും കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. കേരളത്തില്‍ ഉടനീളം 364 ഹോര്‍ഡിംഗുകളാണ് സ്ഥാപിച്ചിരുന്നത്. 55 കോടിക്ക് പിആര്‍ഡി ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് പിന്നീട് ഉയരുകയായിരുന്നു. കലാജാഥ സംഘടിപ്പിച്ചതിന് 48 ലക്ഷം രൂപയും കെഎസ്ആര്‍ടിസി ബസ്സിലെ പ്രചാരണ പോസ്റ്റര്‍ പതിപ്പിച്ചതിന് 16.99 ലക്ഷം രൂപയും റെയില്‍വെ ജിംഗിള്‍സിന് 41.21 ലക്ഷം രൂപയും ആണ് ചെലവ്.