- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പച്ചക്കള്ളമല്ല പച്ച നുണയാണ് ഒരു വിഭാഗം മാധ്യമങ്ങൾ പ്രചരിക്കുന്നത്; വികസന സ്പർശം എല്ലാ വിഭാഗങ്ങളിലും എത്തിക്കുകയാണ് സർക്കാരിന്റെ നയം; കേരളത്തിന്റെ വികസനത്തിന് തട നിൽക്കാൻ മാധ്യമങ്ങൾ പറയുന്നത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി; കണ്ണൂർ വിമാനത്താവളത്തെ തകർത്തത് യുഡിഎഫ്; കുറ്റപ്പെടുത്തലുമായി പിണറായി കണ്ണൂരിൽ
കണ്ണൂർ: കേരളത്തിന്റെ വികസനത്തിന് മാർഗതടസം സൃഷ്ടിച്ചു കൊണ്ടു മാധ്യമങ്ങൾ കള്ള പ്രചാരണം അഴിച്ചു വിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രവും കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലും സംയുക്തമായി നടത്തിയ ജില്ലാ വികസന സെമിനാറിന്റെ ഓപ്പൺ ഫോറം ഉദ്ഘാടനം ചെയ്തു കൊണ്ടു നായനാർ അക്കാദമിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പച്ചക്കള്ളമല്ല പച്ച നുണയാണ് ഒരു വിഭാഗം മാധ്യമങ്ങൾ പ്രചരിക്കുന്നത്. വികസന സ്പർശം എല്ലാ വിഭാഗങ്ങളിലുമെത്തിക്കുകയാണ് സർക്കാരിന്റെ നയം. ഭരണ തുടർച്ചയില്ലാത്തത് കണ്ണൂർ വിമാന താവളത്തിന്റെ ഇന്നത്തെ ദു:സ്ഥിതിക്ക് കാരണമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. .എൽ.ഡി.എഫ് സർക്കാർ 2006 - ൽ തുടങ്ങി വെച്ച കണ്ണൂർ വിമാന താവളം അതിനു ശേഷമുണ്ടായ ഭരണമാറ്റത്തെ തുടർന്ന് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ അനുകൂലിച്ചില്ല. അവരൊന്നും അതിനു വേണ്ടി ചെയ്തില്ല. പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാരാണ് വിമാനതാവളത്തിന്റെ ഭൂമി ഏറ്റെടുക്കൽ നടത്തിയത്.
കേരളത്തിൽ ഭരണമാറ്റങ്ങൾ തുടർച്ചയായി ഉണ്ടായതാണ് കണ്ണൂർ വിമാന താവളത്തിന് തിരിച്ചടിയായത്. അന്ന് പോയന്റ് ഓഫ് കോൾ പദവി രാജ്യത്തെ മറ്റു വിമാന താവളങ്ങൾക്കു ലഭിച്ചതു പോലെ കണ്ണൂരിനും ലഭിക്കുമായിരുന്നു. പിന്നീട് അധികാരത്തിൽ വന്ന കേന്ദ്ര സർക്കാർ കണ്ണൂർ വിമാന താവളത്തിന് പോയന്റ് ഓഫ് കോൾ നൽകുന്നില്ലെന്ന വാശിയിലാണെന്നാണ് അവരുടെ സമീപനം. കേരളത്തിലെ അധസ്ഥിത ജനവിഭാഗത്തിനാണ് 2016 മുതൽ കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ ചെയ്യുന്നത്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനായി നടപടികൾ സ്വീകരിച്ചു.
ആരോഗ്യ രംഗത്തെ ഇല്ലായ്മകൾ മാറ്റി ലോകത്തിന് തന്നെ മാതൃകയാക്കി. ലൈഫ് ഭവന പദ്ധതിയിലുടെ നിരവധി കുടുംബങ്ങൾക്ക് വീടൊരുക്കി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ അധ്യക്ഷനായി.
പി.ജയരാജൻ, ടി.വി രാജേഷ്, എംഎൽഎമാരായ ടി.ഐ മധുസൂദനൻ രാമചന്ദ്രൻ കടന്ന പള്ളി, കെ വി സുമേഷ്, എം.വി ജീൻ , നേതാക്കളായ എം.പ്രകാശൻ , പി.വി.ഗോപിനാഥ് , എൻ. ചന്ദ്രൻ , ടി.കെ.ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ