- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുവിന് അഭിമുഖത്തിന് താല്‍പ്പര്യമുണ്ടെന്ന് സുബ്രഹ്മണ്യം പറഞ്ഞു; ടികെ ദേവകുമാറിന്റെ മകന്റെ ആവശ്യ പ്രകാരം സമയം കൊടുത്തു; തെറ്റു ഹിന്ദു തിരുത്തുകയും ചെയ്തു; ഒരു പിആര്‍ ഏജന്‍സിയേയും അറിയില്ല; പിആര്‍ വിവാദത്തില്‍ 'കേസില്ലാത്തതിന്' മറുപടിയില്ല; പിണറായിയുടേത് ഒളിച്ചു കളിയോ?
അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ദേവകുമാറിന്റെ മകന്‍ സുബ്രഹ്‌മണ്യന്‍ ആണെന്നും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ വന്നെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: പി ആര്‍ ഏജന്‍സി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണത്തില്‍ സര്‍വ്വത്ര അവ്യക്തത. ഒരു പി ആര്‍ ഏജന്‍സിയേയും അറിയില്ലെന്ന് മുഖ്യമന്ത്രി വിവാദത്തില്‍ മറുപടി പറയുന്നു. ഹിന്ദു പത്രത്തിന്റെ മാപ്പു പറച്ചിലിനെ മാന്യമായ ഇടപെടലായി കാണുന്നു. ടികെ ദേവകുമാറിന്റെ മകനാണ് അഭിമുഖം കൊടുക്കുമോ എന്ന് ചോദിച്ചത്. അത് അനുസരിച്ച് നല്‍കി. അതിന് അപ്പുറത്തേക്ക് ഒന്നും അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ ആ ഗുരുതര വീഴ്ചയില്‍ സര്‍ക്കാര്‍ അന്വേഷണത്തിനും തയ്യാറാകുന്നില്ലെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത്. പി ആര്‍ ഏജന്‍സിയുടെ തലവന്‍ അഭിമുഖത്തിനുണ്ടായിരുന്നു. എന്നാല്‍ അതാരണെന്ന് അപ്പോള്‍ മനസ്സിലായില്ല. ഹിന്ദു ലേഖികയ്‌ക്കൊപ്പം വന്നതാണെന്നാണ് കരുതിയതെന്നും പിണറായി പറയുന്നു.
ഹിന്ദു വാര്‍ത്തയില്‍ 'മലപ്പുറത്തെ' കുറിച്ചു വന്ന പരാമര്‍ശം തന്റേതല്ലെന്ന് പിണറായി ആവര്‍ത്തിക്കുന്നു. അത് എങ്ങനെയാണ് അഭിമുഖത്തില്‍ വന്നതെന്ന് അറിയില്ല. തെറ്റ് ഹിന്ദു പത്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തി. അപ്പോള്‍ അവര്‍ തിരുത്തി. മാപ്പും പറഞ്ഞു. മാന്യമായ ഇടപെടലാണ് പത്രം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാന്യമായ ഖേദപ്രകടനമാണ് ഹിന്ദു നടത്തിയത്. ആരാണ് അങ്ങനെ എഴുതി കൊടുത്തതെന്നൊന്നും അറിയില്ല. ദേവകുമാറിന്റെ മകനെ അറിയാം. അയാളുമായി മാത്രമേ സംസാരിച്ചിട്ടുള്ളൂവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍ ആ ഗുരുതര പിഴവില്‍ ഹിന്ദു നല്‍കിയ വിശദീകരണത്തിലെ മറ്റ് വിശദാംശങ്ങളില്‍ പിണറായി പ്രതികരിക്കുന്നില്ല. ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് കൃത്യതയില്ലാത്ത മറുപടിയാണ് പിണറായി നല്‍കിയത്.
അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ദേവകുമാറിന്റെ മകന്‍ സുബ്രഹ്‌മണ്യന്‍ ആണെന്നും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടില്ല. ഞാനോ സര്‍ക്കാരോ അത് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എനിക്ക് ഒരു ഏജന്‍സിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമര്‍ശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.
പിആര്‍ ഏജന്‍സിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിരുന്നില്ല. പത്രത്തിന്റെ വിശദീകരണം തള്ളിപ്പറയാന്‍ തയ്യാറാവാത്തതില്‍ സിപിഐ ഉള്‍പ്പെടെ മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് അതൃപ്തിയുണ്ട്. അതിനിടെയാണ് പിണറായി വിശദീകരണം നല്‍കുന്നത്. അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുകയോ പണം നല്‍കുകയോ ചെയ്തിട്ടില്ല. ഞാനോ സര്‍ക്കാരോ അത് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. എനിക്ക് ഒരു ഏജന്‍സിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ദി ഹിന്ദുവിലെ അഭിമുഖത്തിന് പിആര്‍ ഏജന്‍സി ഉപയോഗിച്ചതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളില്‍ കേസെടുക്കുമോ എന്നതില്‍ മാത്രം മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഇതാണ് ദുരൂഹമായി മാറുന്നത്. സര്‍ക്കാര്‍ തലത്തില്‍ അന്വേഷണത്തിനും തയ്യാറാണെന്ന സൂചന പോലും മുഖ്യമന്ത്രി നല്‍കുന്നത്.
ഇന്റര്‍വ്യൂവിനെത്തിയത് ആദ്യം രണ്ടുപേരായിരുന്നു. പിന്നീട് ഒരാള്‍ എത്തി. അയാള്‍ അരമണിക്കൂറോളം ഇരുന്നു. എന്നാല്‍ ആരാണെന്നറിയില്ല. മാധ്യമസംഘത്തിലെ ആളാണെന്ന് വിചാരിച്ചുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. വിവാദ അഭിമുഖത്തില്‍ ദി ഹിന്ദു നടത്തിയ വിശദീകരണം തള്ളിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഹിന്ദു ഇങ്ങോട്ട് വഴി സുബ്രഹ്‌മണ്യന്‍ വഴി അഭിമുഖത്തിനു സമീപിച്ചെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ പിആര്‍ ഏജന്‍സിയുമായുള്ള ബന്ധത്തില്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി ഹിന്ദുവിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയില്ല.
ഇന്റര്‍വ്യൂവിനെത്തിയത് ആദ്യം രണ്ടുപേര്‍. പിന്നീട് ഒരാള്‍ എത്തി. അയാള്‍ അരമണിക്കൂറോളം ഇരുന്നു. ആരാണെന്നറിയില്ല. മാധ്യമസംഘത്തിലെ ആളാണെന്ന് വിചാരിച്ചുഇന്റര്‍വ്യൂവിനെത്തിയത് ആദ്യം രണ്ടുപേര്‍. പിന്നീട് ഒരാള്‍ എത്തി. അയാള്‍ അരമണിക്കൂറോളം ഇരുന്നു. ആരാണെന്നറിയില്ല. മാധ്യമസംഘത്തിലെ ആളാണെന്ന് വിചാരിച്ചു-ഇതും വിവാദങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറയുന്നു.