- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറനാട് സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയായത് സഹപാഠിയില്‍നിന്നു തന്നെ; മരിച്ച 17കാരിയുടെ ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ ഫലം പുറത്ത്; പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന മൊഴിയും നിര്‍ണായകമായി; പ്രതി പോക്സോ കേസില്‍ അറസ്റ്റില്‍
പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയായത് സഹപാഠിയില്‍നിന്നു തന്നെ
പത്തനംതിട്ട: പനി ബാധിച്ച് ചികിത്സയില്‍ കഴിയവെ മരിച്ച നൂറനാട് സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ ഫലം പുറത്തുവന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായത് സഹപാഠിയില്‍നിന്നു തന്നെയാണെന്ന് പരിശോധനാ ഫലം വ്യക്തമാക്കുന്നു. പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന് സഹപാഠി മൊഴി നല്‍കിയിരുന്നു. നൂറനാട് സ്വദേശി എ അഖില്‍ പോക്‌സോ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ദിവസങ്ങള്‍ക്കു മുന്‍പാണ് നൂറനാട് സ്വദേശിയായ 17കാരി വണ്ടാനം മെഡിക്കല്‍ കോളജില്‍ പനി ബാധിച്ചു ചികിത്സ തേടിയെത്തിയത്. ആരോഗ്യനില പെട്ടെന്നു തന്നെ വഷളായി മരിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
ഇതിനിടെ പെണ്‍കുട്ടിയുടെ ബാഗില്‍നിന്നു കണ്ടെത്തിയ കത്തില്‍നിന്നാണ് അന്വേഷണം സഹപാഠി അഖിലിലേക്കു നീളുന്നത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ഥി അടൂര്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷമാണ് സഹപാഠി ആലപ്പുഴ നൂറനാട് സ്വദേശിയായ എ.അഖിലിനെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. 18 വയസ്സും ആറുമാസവുമാണ് ഇയാളുടെ പ്രായമെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന്റെ ചോദ്യംചെയ്യലില്‍ സഹപാഠി മൊഴിനല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് എത്തിയിരുന്നതെന്നും 18-കാരന്‍ വെളിപ്പെടുത്തി. പ്രതിക്ക് പ്രായപൂര്‍ത്തിയായി ആറുമാസം പിന്നിട്ടതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ടോ ശനിയാഴ്ച രാവിലെയോ പ്രതിയെ കോടതിയില്‍ ഹാജരാക്കും.
നവംബറിലാണ് പെണ്‍കുട്ടി മരണപ്പെട്ടത്. പനി ബാധിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആരോഗ്യനില മോശമായതിനാല്‍ പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
അതിനിടെ, അമിത അളവില്‍ ചില മരുന്നുകള്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെത്തിയതായി സംശയമുണ്ടായിരുന്നു. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയുംചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോക്സോ വകുപ്പുകളടക്കം ചുമത്തി പോലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയായിരുന്നു.
ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതെന്നും പനി ബാധിച്ചതെന്നുമാണ് പോലീസിന്റെ നിലവിലെ നിഗമനം. ഇക്കാര്യം പെണ്‍കുട്ടി മറച്ചുവെച്ചതാണെന്നും പോലീസ് കരുതുന്നു. സംഭവത്തില്‍ പോലീസിന്റെ വിശദമായ അന്വേഷണം തുടരുകയാണ്.