'അന്ന് നിരവധി പേര്‍ മരിച്ചു, രക്ഷാ പ്രവര്‍ത്തനത്തിന് ഞാനുമുണ്ടായിരുന്നു'; ഗുജറാത്തിലെ മച്ചു ഡാം തകര്‍ന്ന ദുരന്തം പരാമര്‍ശിച്ച് പ്രധാനമന്ത്രി
കല്‍പ്പറ്റ: ഗുജറാത്തിലെ മച്ചു ഡാം തകര്‍ന്നുണ്ടായ ദുരന്തം വയനാട്ടില്‍ പരാമര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. 1979 ഓഗസ്റ്റ് 11നു നടന്ന ഗുജറാത്തിലെ മച്ചു ഡാം തകര്‍ന്ന ദുരന്തം പരാമര്‍ശിച്ചു കൊണ്ടാണ് മോദി വയനാടിന്റെ കാര്യത്തില്‍ അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. കല്‍പ്പറ്റയില്‍ വെച്ച് മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഗുജറാത്തിലെ ഡാം തകര്‍ന്ന ദുരന്തത്തെ കുറിച്ച് വിവരിച്ചത്. അന്ന് രാജ്‌കോട്ട് ജില്ലയിലെ മോര്‍ബിയിലാണ് സംഭവം. നിലവില്‍ മോര്‍ബി ഒരു ജില്ലയാണ്. 'വലിയ ദുരന്തത്തെ ഞാന്‍ മുന്‍പ് അടുത്തറിഞ്ഞിട്ടുണ്ട്. 1979ല്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
കല്‍പ്പറ്റ: ഗുജറാത്തിലെ മച്ചു ഡാം തകര്‍ന്നുണ്ടായ ദുരന്തം വയനാട്ടില്‍ പരാമര്‍ശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. 1979 ഓഗസ്റ്റ് 11നു നടന്ന ഗുജറാത്തിലെ മച്ചു ഡാം തകര്‍ന്ന ദുരന്തം പരാമര്‍ശിച്ചു കൊണ്ടാണ് മോദി വയനാടിന്റെ കാര്യത്തില്‍ അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. കല്‍പ്പറ്റയില്‍ വെച്ച് മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഗുജറാത്തിലെ ഡാം തകര്‍ന്ന ദുരന്തത്തെ കുറിച്ച് വിവരിച്ചത്. അന്ന് രാജ്‌കോട്ട് ജില്ലയിലെ മോര്‍ബിയിലാണ് സംഭവം. നിലവില്‍ മോര്‍ബി ഒരു ജില്ലയാണ്.
'വലിയ ദുരന്തത്തെ ഞാന്‍ മുന്‍പ് അടുത്തറിഞ്ഞിട്ടുണ്ട്. 1979ല്‍ ഗുജറാത്തിലെ മോര്‍ബിയില്‍ ഡാം തകര്‍ന്ന് നിരവധി പേര്‍ മരിച്ചു. വലിയ മഴയിലാണ് ഡാം തകര്‍ന്നത്. വെള്ളം ജനവാസ മേഖലയിലേക്ക് പാഞ്ഞെത്തി. നിരവധി പേരാണ് മരിച്ചത്. വീടുകള്‍ക്ക് മുകളില്‍ മണ്ണും ചെളിയും അടിഞ്ഞു.' 'രക്ഷാപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ അന്ന് ഞാനുമുണ്ട്. എനിക്ക് വയനാട്ടിലെ ജനങ്ങളുടെ പ്രയാസം മനസിലാകും. കുടുംബാംഗങ്ങള്‍ മണ്ണിലായവരുടെ ദുഃഖം വലുതാണ്. സര്‍ക്കാര്‍ അവരോടൊപ്പമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും ചെയ്യും'- പ്രധാനമന്ത്രി വ്യക്തമാക്കി.
ദുരന്ത മുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയാണ് ഏറ്റവും പ്രധാനം. അവര്‍ ഒറ്റക്ക് അല്ല. താന്‍ പല ദുരന്തങ്ങളും നേരില്‍ കണ്ടിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടുകള്‍ തനിക്ക് മനസിലാകും. ദുരന്തത്തില്‍ നൂറ് കണക്കിനാളുകള്‍ക്കാണ് എല്ലാം നഷ്ടമായത്. ദുരന്തത്തില്‍ എല്ലാനഷ്ടമായവരെ സംരക്ഷിക്കുയെന്നത് നമ്മുടെ കടമയാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്രം ഉദാരമായ സമീപനം സ്വീകരിക്കുമെന്നും പണമില്ലാത്തതിനാല്‍ പുനരധിവാസം മുടങ്ങില്ലന്നും അദ്ദേഹം പറഞ്ഞു
ദുരന്തബാധിത പ്രദേശങ്ങളായ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒന്‍പതുപേരെ പ്രധാനമന്ത്രി നേരില്‍ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.