- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും; പുഷ്പവൃഷ്ടി നടത്തി നിരത്തുകളില്‍ വലിയ സ്വീകരണം ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍; അമൃത ഭാരത് ട്രെയിനുകള്‍ ഉടന്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും; കേരളത്തിനായി വലിയ പ്രഖ്യാപനം ഉണ്ടാകുമോ എന്നതില്‍ ആകാംക്ഷ
പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന നഗരിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എന്നിവര്‍ സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോയായാണ് പ്രധാനമന്ത്രി എത്തിയത്. 10.30ഓടെയാണ് അദ്ദേഹം തലസ്ഥാന നഗരിയിലെത്തിയത്. റോഡ് ഷോ ആഘോഷമാക്കുന്നതിനായി ബിജെപി പ്രവര്‍ത്തകരുടെ നീണ്ട നിര പലയിടങ്ങളിലായി നിലയുറപ്പിച്ചിരുന്നു. ഇവര്‍ പുഷ്പവൃഷ്ടി നടത്തിയാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. മോദിയെ കാണാന്‍ നിരവധി പേര്‍ റോഡിന്റെ ഇരുവശത്തുമായി തടിച്ചുകൂടിയിട്ടുണ്ട്. ഔദ്യോഗിക വേദിയില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും. കൂടാതെ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫും ഇന്നവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓന്‍ട്രണര്‍ഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിര്‍വഹിക്കും.
കേരളത്തിനുള്ള അതിവേഗ റെയില്‍ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. സില്‍വര്‍ലൈനിന് ബദലായുള്ള ഇ ശ്രീധരന്റെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ഡിപിആര്‍ തയ്യാറാക്കുന്ന ഡിഎംആര്‍സിക്ക് തന്നെയായിരിക്കും നിര്‍മ്മാണച്ചുമതല.


