- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലേക്ക്; നാലര പതിറ്റാണ്ടിന് ശേഷം ആദ്യം; യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ കാഴ്ചപ്പാട് അവതരിപ്പിക്കും
ന്യൂഡല്‍ഹി: പോളണ്ട്, യുക്രെയിന്‍ എന്നി രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി യാത്ര പുറപ്പെട്ടത്. യുക്രെയിന്‍ സംഘര്‍ഷം അവസാനിക്കുന്നതിന് ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കും എന്ന് യാത്രയ്ക്ക് മുമ്പായി നടത്തിയ പ്രസ്താവനയില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. റഷ്യ, യുക്രെയിന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം. വെള്ളിയാഴ്ച ഏഴു മണിക്കൂര്‍ പ്രധാനമന്ത്രി യുക്രെയിന്‍ തലസ്ഥാനമായ കീവിലുണ്ടാകും. യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായി […]
ന്യൂഡല്‍ഹി: പോളണ്ട്, യുക്രെയിന്‍ എന്നി രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി യാത്ര പുറപ്പെട്ടത്. യുക്രെയിന്‍ സംഘര്‍ഷം അവസാനിക്കുന്നതിന് ഇന്ത്യയുടെ കാഴ്ചപ്പാട് മുന്നോട്ടു വയ്ക്കും എന്ന് യാത്രയ്ക്ക് മുമ്പായി നടത്തിയ പ്രസ്താവനയില്‍ നരേന്ദ്ര മോദി വ്യക്തമാക്കി. മേഖലയിലെ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.
റഷ്യ, യുക്രെയിന്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനം. വെള്ളിയാഴ്ച ഏഴു മണിക്കൂര്‍ പ്രധാനമന്ത്രി യുക്രെയിന്‍ തലസ്ഥാനമായ കീവിലുണ്ടാകും. യുക്രെയിന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കിയുമായി മോദി ചര്‍ച്ച നടത്തും. യുക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും നരേന്ദ്ര മോദി കാണും. റഷ്യ യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചര്‍ച്ച വേണം എന്ന നിലപാട് നരേന്ദ്ര മോദി ആവര്‍ത്തിക്കും.
ഇന്ത്യയും പോളണ്ടുമായുള്ള സൗഹൃദത്തിന്റെ 70ാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി പോളണ്ടില്‍ എത്തുന്നത്. 45 വര്‍ഷത്തിനിടെ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് മോദി.
പോളണ്ടുമായുള്ള സൗഹൃദം കൂടുതല്‍ ഊട്ടിഉറപ്പിക്കുകയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. വിവിധ തന്ത്രപ്രധാന കരാറുകള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയില്‍ എത്തുമെന്നും വിവരമുണ്ട്. നേരത്തെ ഈ മാസം 23 ന് പ്രധാനമന്ത്രി യുക്രെയിന്‍ സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പോളണ്ടും സന്ദര്‍ശിക്കുമെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
മൊറാര്‍ജി ദേശായിക്ക് ശേഷം 45 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പോളണ്ടിലേക്ക് യാത്ര തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം.
രണ്ട് ദിവസങ്ങളിലായി നടത്തുന്ന പോളണ്ട് സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി ഡോണള്‍ഡ് ടസ്‌കുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. പോളണ്ടിന്റെ പ്രസിഡന്റ് ആന്‍ദ്രെജ് ദുഡെയുമായും, രാജ്യത്തെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാജ്യതലസ്ഥാനമായ വാര്‍സോയില്‍ പ്രധാനമന്ത്രിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. വാര്‍സോയില്‍ വിവിധ പരിസ്ഥിതി ശാസ്ത്രജ്ഞരുമായും വ്യവസായ പ്രമുഖരുമായും പ്രധാനമന്ത്രി സംവദിക്കും.
പോളണ്ടില്‍ നിന്ന് റെയില്‍ ഫോഴ്സ് വണ്‍ എന്ന ട്രെയിനില്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് പ്രധാനമന്ത്രി യാത്ര തിരിക്കും. 10 മണിക്കൂര്‍ നീളുന്നതാണ് ഈ യാത്ര. 2022ല്‍ റഷ്യ യുക്രെയ്ന് നേരെ ആക്രമണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ എത്തുന്നത്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ഇവിടെ എത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ച് 30 വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രെയ്ന്‍ സന്ദര്‍ശിക്കുന്നത്.
അടിസ്ഥാന മേഖലയിലെ വികസനം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, പ്രതിരോധം തുടങ്ങീ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളിലും ചര്‍ച്ച നടത്തുമെന്നുമാണ് വിവരം. റഷ്യ സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ യുക്രെയ്ന്‍ സന്ദര്‍ശനം. കഴിഞ്ഞ മാസമാണ് അദ്ദേഹം റഷ്യ സന്ദര്‍ശിച്ചത്. ഈ വര്‍ഷം ജൂണില്‍ നടന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചകളിലൂടെയും നയതന്ത്രതലത്തിലും സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഇന്ത്യ പിന്തുണ നല്‍കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.