- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗോവിന്ദച്ചാമിയുടെ ഇരയും നിര്‍ഭയയും കിളിരൂര്‍ കവിയൂര്‍ കേസിലെ പെണ്‍കുട്ടികളും; യൂട്യൂബില്‍ കഥ പറഞ്ഞ ആര്‍.ശ്രീലേഖ പെട്ടു! ഇരകളുടെ വിവരങ്ങള്‍ യൂട്യൂബില്‍ വെളിപ്പെടുത്തിയതിന് പോക്സോ കേസ്; മുന്‍ ഡിജിപിക്ക് തിരിച്ചടിയായി കോടതിയുടെ ഇടപെടല്‍
ശ്രീലേഖയ്ക്ക് എതിരെ പോക്സോ കേസ്

തിരുവനന്തപുരം: മുന്‍ ഡിജിപിയും നിലവില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനക്കേസ് ഇരകളുടെ പേരും മറ്റ് വിവരങ്ങളും യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയ സംഭവത്തിലാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് 3 കോടതിയുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തത്.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിവില്‍ റൈറ്റ്‌സ് ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആര്‍. ജയചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കോടതി നടപടിക്ക് ഉത്തരവിട്ടത്. നിരവധി പീഡന കേസുകളിലെ പ്രായപൂര്‍ത്തിയാകാത്തവര്‍ അടക്കമുള്ള ഇരകളുടെ പേരും മറ്റ് വിശദാംശങ്ങളും ശ്രീലേഖ പരസ്യമാക്കിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ഡല്‍ഹി നിര്‍ഭയ കേസ്, കിളിരൂര്‍-കവിയൂര്‍ കേസുകള്‍, ഗോവിന്ദച്ചാമി പ്രതിയായ ട്രെയിനില്‍ വച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കേസ്, പെരുമ്പാവൂര്‍ പീഡന കേസ് എന്നിവയുള്‍പ്പെടെയുള്ള കേസുകളിലെ വിവരങ്ങള്‍ പരാമര്‍ശിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ വിഷയത്തില്‍ ആര്‍. ജയചന്ദ്രന്‍ നേരത്തെ തിരുവനന്തപുരം മ്യൂസിയം പോലീസിനെ സമീപിച്ചിരുന്നെങ്കിലും, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. മുന്‍ ഡിജിപി ആയിരുന്ന ശ്രീലേഖയുടെ ശക്തമായ സ്വാധീനം മൂലമാണ് പോലീസ് നടപടി സ്വീകരിക്കാതിരുന്നതെന്നും പരാതിയില്‍ ആരോപണമുണ്ട്.
ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ നിര്‍ണായകമായ പോക്‌സോ നിയമത്തിന്റെ ലംഘനം നടന്നോ എന്ന വിഷയത്തില്‍ ഈ കേസ് നിയമപരമായ തുടര്‍നടപടികളിലേക്ക് കടക്കും.


