- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന് പുതിയ കാര്‍ വാങ്ങുന്നതിന് 30 ലക്ഷം; തീരുമാനം ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന്; സാമ്പത്തിക പ്രതിസന്ധിക്കാലത്തും ധൂര്‍ത്ത് തുടരുമ്പോള്‍
തിരുവനന്തപുരം: പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന് പുതിയ കാര്‍ വാങ്ങുന്നതിന് 30 ലക്ഷം അനുവദിച്ചത് വിവാദത്തില്‍. 30 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പും പുറത്തുവന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുതന്നതിനിടെയാണ് ഒരു ലക്ഷം കിലോമീറ്റര്‍ മാത്രം ഓടിയ കാര്‍ മാറ്റി പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന് പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാര്‍ 30 ലക്ഷം അനുവദിച്ചത്. ധനവകുപ്പിന്റെ എതിര്‍പ്പ് അവഗണിച്ചാണ് തീരുമാനം.
പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ഉപയോഗിക്കുന്ന കാര്‍ മാറ്റേണ്ടതില്ലെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. ഒരു ലക്ഷം കിലോമീറ്റര്‍ മാത്രം ഓടി കാറായതിനാല്‍ മാറ്റേണ്ടതില്ലെന്നും ധനവകുപ്പ് നിലപാടെടുത്തു. എന്നാല്‍, മുഖ്യമന്ത്രി ഇടപെട്ടതോടെ ധനവകുപ്പ് വഴങ്ങി. 2017 മോഡല്‍ ഇന്നോവ ക്രിസ്റ്റ കാറാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റി ചെയര്‍മാന്‍ ഉപയോഗിക്കുന്നത്. ഈ വാഹനം ഇടക്കിടെ കേടാവുന്നുവെന്ന് ചൂണ്ടികാണിച്ചാണ് തുക അനുവദിച്ചത്. ടയോട്ട ഇന്നോവ ഹൈക്രോസ് (ഹൈബ്രിഡ്) ഫുള്‍ ഓപ്ഷന്‍ കാര്‍ വാങ്ങുന്നതിനാണ് തുക അനുവദിച്ചതെന്നാണ് ഉത്തരവില്‍ പറയുന്നത്.
നിലവില്‍ ഉപയോഗിക്കുന്ന വാഹനം ആറു വര്‍ഷത്തിനിടയില്‍ 1,05,000 കിലോമീറ്ററാണ് ഓടിയിട്ടുള്ളതെന്നും തുടര്‍ച്ചയായ തകരാറുകള്‍ വരുന്നതിനാല്‍ അറ്റകുറ്റപണികള്‍ വേണ്ടി വരുന്നുവെന്നും ചെയര്‍മാന്‍ അറിയിച്ചതായി സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തു. ഇതു കൊണ്ടാണ് തുക അനുവദിക്കുന്നത് എന്നാണ് മന്ത്രിസഭാ യോഗ ഉത്തരവില്‍ വ്യക്തമാക്കുന്നത്.