- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കണ്ണൂരില്‍ പോലീസ് പണി തുടങ്ങി; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തുന്നതിനായി സിപിഎം സഹകരണ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി; തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നടന്ന റെയ്ഡ് വിവരങ്ങള്‍ പോലീസില്‍ നിന്നും നേരത്തെ ചോര്‍ന്നു; ടാപ്കോസിലെ റെയ്ഡ് സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനെന്ന് ആരോപണം
കണ്ണൂരില്‍ പോലീസ് പണി തുടങ്ങി; വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തുന്നതിനായി സിപിഎം സഹകരണ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി

കണ്ണൂര്‍: കണ്ണൂരില്‍ പൊലിസ് പണി തുടങ്ങി തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നതിനായി ആധാറും ബാങ്ക് പാസ്ബുക്കുകളും നിര്‍മ്മിച്ചു സൂക്ഷിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് സിപിഎം സഹകരണ സ്ഥാപനത്തില്‍ റെയ്ഡ് നടത്തി വളരെ രഹസ്യമായാണ് വെള്ളിയാഴ്ച്ച പകല്‍ റെയ്ഡ് നടത്തിയത്. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു റെയ്ഡ്. എന്നാല്‍ റെയ്ഡ് വിവരം പൊലിസില്‍ നിന്നു തന്നെ ചോര്‍ന്നുവെന്നാണ് വിവരം.
വ്യാജ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തുന്നതിനായിതളിപ്പറമ്പിലെ ചെത്ത് തൊഴിലാളികളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനമായ ടാപ്‌കോസിലാണ് പൊലിസ് റെയ്ഡ് നടത്തി. സി.പി എം നിയന്ത്രിത സ്ഥാപനമാണിത്. സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണെന്ന് സിപി എം ഏരിയാ സെക്രട്ടറി കെ സന്തോഷ് പ്രസ്താവനയില്‍ പറഞ്ഞു.
ഈ സ്ഥാപനത്തിരൈ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിടി.കെ ഗോവിന്ദന്‍ വ്യാജ പരാതി ഉന്നയിച്ചതിന്റെ പേരില്‍ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു എന്നാല്‍ പൊലീസ് പരിശോധന നടത്തിയ ശേഷം സംശയകരമായ ഒന്നും കണ്ടെടുക്കാനായില്ലെന്ന് എഴുതി നല്‍കിയാണ് അന്വേഷണ സീഘം മടങ്ങിപ്പോയത്.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ വാക്കുകള്‍ ഏറ്റുപാടുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി ചെയ്യുന്നത്. ആഗ്രഹിച്ച സ്ഥാനം കിട്ടാത്തതിന്റ പേരില്‍ വര്‍ഗ വഞ്ചന നടത്തി യു ഡി എഫ് കൂടാരത്തിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി രാഷ്ട്രീയ എതിരാളികളുടെ കോടാലി കൈ ആയി മാറിയെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.
ടാപ്‌കോസിനതിരെ ഉന്നയിച്ച വ്യാജ പരാതി പ്രകാരം രണ്ടര മണിക്കൂറോളമാണ് പോലീസ് നടത്തിയത് അവിടെയുള്ള നാല് കമ്പ്യൂട്ടറുകളും ജീവനക്കാരുടെ മുഴുവന്‍ മൊബൈല്‍ ഫോണുകളും പോലീസ് പരിശോധിച്ചു ഒരാളെയും ഫോണ്‍ വിളിക്കാന്‍ പോലും അനുവദിക്കാതെ ആയിരുന്നു പരിശോധന. തുടര്‍ന്ന് നാലുമണിക്കൂര്‍ നീണ്ട പരിശോധനയിലും ജീവനക്കാരുടെ ഫോണ്‍ വിളിക്കാന്‍ പോലും അനുവദിക്കാതെ നടത്തിയ പരിശോധനയില്‍ ഒരു തെളിവുപോലും ലഭിച്ചില്ല ഇത് വ്യക്തമാക്കി പോലീസ് എഴുതി നല്‍കിയ ശേഷമാണ് അവിടെ നിന്നും മടങ്ങിയത്.
സ്ഥാപനത്തിനെയും പാര്‍ട്ടിയെയും അപമാനിക്കുകയെന്ന അത്യന്തം ഹീനമായ പ്രവൃത്തിയാണ് യു ഡി എഫ് സ്ഥാനാര്‍ഥിയില്‍ നിന്നുണ്ടായത്. തനിക്കൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകര്‍ക്കെതിരെ പോലും മനസാക്ഷിക്ക് നിരക്കാത്ത കള്ളപ്പരാതികള്‍ ഉന്നയിക്കുന്നയാളായി ടി കെ ഗോവിന്ദന്‍ അധ:പതിച്ചതായാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാലങ്ങളില്‍ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസിന് ഒറ്റുകൊടുത്ത ഒറ്റുകാരെപോലെയാണ് ടി കെ ഗോവിന്ദന്‍ പ്രവര്‍ത്തിക്കുന്നത്. പരാജയഭീതിയിലും കാലുമാറ്റക്കാരനെന്ന ജാള്യം മറയ്ക്കാനുമാണ് യു ഡി എഫ് സ്ഥാനാര്‍ഥി വ്യാജ പരാതികളും വ്യാജ ആരോപണങ്ങളും ഉന്നയിക്കുന്നതെന്നും ഏരിയ കമ്മിറ്റി സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു.
പയ്യന്നൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് തളിപ്പറമ്പും പയ്യന്നൂരും കള്ളവോട്ട് ചെയ്യുന്നതിനായി സി.പി.എം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസിന്റെ മൂന്നാം നിലയില്‍ നിന്ന് വ്യാപകമായി വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിക്കുന്നതായി എ.ഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആരോപണം ഉന്നയിച്ചത് ഇതേ തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് കെ.പി സി സി പരാതി നല്‍കി.
ഇതേ തുടര്‍ന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മിഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ കണ്ണൂര്‍ കലക്ടറോട് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപെട്ടിരുന്നു ഇതിനു ശേഷമാണ് ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പൊലിസ് റെയ്ഡ് തുടങ്ങിയത് വരും ദിനങ്ങളില്‍ പയ്യന്നൂര്‍ മണ്ഡലത്തിലും റെയ്ഡ് നടക്കുമെന്നാണ് സൂചന.


