- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആറ്റുകാല്‍ പൊങ്കാല നിവേദിച്ചു ഭക്തര്‍ മടങ്ങിയതിന് പിന്നാലെ ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശുചീകരണം തുടങ്ങി; രാത്രിയോടെ കൃത്രിമ മഴപെയ്യിച്ച് ശുചീകരണം പൂര്‍ത്തിയാക്കി; എല്ലാറ്റിനും തൊഴിലാളികളികള്‍ക്കൊപ്പം നിന്നു മേയര്‍ വി വി രാജേഷ്; കുത്തിത്തിരിപ്പുകള്‍ക്ക് ഇടയിലും പൊങ്കാലയുടെ ശുചീകരണത്തിലും കൈയടി നേടി തിരുവനന്തപുരം നഗരസഭ
ആറ്റുകാല്‍ പൊങ്കാല നിവേദിച്ചു ഭക്തര്‍ മടങ്ങിയതിന് പിന്നാലെ ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശുചീകരണം തുടങ്ങി

തിരുവനന്തപുരം: സിപിഎം ഭരണം മാറിയെങ്കിലും ആറ്റുകാല്‍ പൊങ്കാലയിലെ ശുചീകരണത്തില്‍ മുന്‍വര്‍ഷങ്ങളിലേതു പോലെ കയ്യടി നേടി തിരുവനന്തപുരം കോര്‍പ്പറേഷന്‍. ആറ്റുകാല്‍ പൊങ്കാല നിവേദിച്ചു ഭക്തര്‍ മടങ്ങിയതിന് പിന്നാലെ ഹരിതകര്‍മ്മ സേനയുടെ നേതൃത്വത്തില്‍ തുടങ്ങിയ ശുചീകരണം രാത്രിയോടെ പൂര്‍ത്തിയായി. അവശിഷ്ടങ്ങള്‍ നീക്കിയ ശേഷം പൊടിപടലങ്ങള്‍ അടങ്ങാന്‍ വേണ്ടി കൃത്രിമ മഴപെയ്യിച്ചതോടെയാണ് പൊങ്കാലയോട് അനുബന്ധിച്ച ശുചീകരണങ്ങള്‍ പൂര്‍ത്തിയായത്. ഹരിതകര്‍മ്മ സേനാ പ്രവര്‍ത്തകര്‍ക്കൊപ്പം അവരില്‍ ഒരാളെ പോലെ എല്ലാറ്റിനും തൊഴിലാളികളികള്‍ക്കൊപ്പം അവരില്‍ ഒരാളെ പോലെ മുന്നില്‍ നിന്നു മേയര്‍ വി വി രാജേഷ് തലസ്ഥാന വാസികളുടെ കയ്യടി നേടി.
പൊങ്കാല സമര്‍പ്പണം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് മൂവായിരത്തോളം ശുചീകരണ തൊഴിലാളികളെ പങ്കെടുപ്പിച്ച് നഗരത്തെ വെടിപ്പാക്കിയത്. രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. വിവിധ ജില്ലകളില്‍ നിന്ന് എത്തിയ പതിനായിരങ്ങളാണ് തലസ്ഥാന നഗരിയുടെ പാതയോരങ്ങളില്‍ പൊങ്കാലയര്‍പ്പിച്ചത്. പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനിര്‍മാര്‍ജനം ആണ് നഗരസഭയ്ക്ക് മുന്നിലുള്ള മറ്റൊരു വെല്ലുവിളി. എന്നാല്‍, മുന്‍വര്‍ഷങ്ങളില്‍ എല്ലാം തന്നെ ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം ഉണ്ടായി. ഇക്കുറി ഭരണമാറ്റത്തോടെ ചിലയിടങ്ങളിലെങ്കിലും കുത്തിത്തിരിപ്പിന് ആളുകള്‍ ഉണ്ടായെങ്കിലും മേയര്‍ രാജേഷിന്റെ നേതൃത്വത്തില്‍ എല്ലാം ഭംഗിയായി തന്നെ പൂര്‍ത്തിയായി.
നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്കൊപ്പം മേയറും ഡെപ്യൂട്ടി മേയറും കൗണ്‍സിലര്‍മാരും ശുചീകരണത്തില്‍ പങ്കാളികളായി. മനേയര്‍ വി. വി.രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍ എന്നിവര്‍ ആറ്റുകാലിലും പരിസരത്തും ശുചീകരണത്തില്‍ പങ്കെടുത്തു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് വെള്ളയമ്പലത്തും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചെമ്പഴന്തി ഉദയന്‍ തമ്പാനൂരും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാര്‍ കരമന അജിത് കരമനയിലും മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു കിഴക്കേകോട്ടയിലും നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍ സ്റ്റാച്യുവിലും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സത്യവതി പാളയത്തും ശുചീകരണത്തില്‍ പങ്കെടുത്തു.
പൊങ്കാലകഴിഞ്ഞ് മണിക്കൂറുകള്‍ക്കകം നഗരം ശുചിയാക്കുമെന്ന് മേയര്‍ വി. വി. രാജേഷ് അറിയിച്ചിരുന്നു. നഗരസഭയുടെ കീഴിലെ ശുചീകരണ തൊഴിലാളികള്‍ക്ക് നേതൃത്വം നല്‍കിന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഉണ്ടായിരുന്നു. രാത്രിയോടെ നഗരത്തില്‍ കൃത്രിമ മഴപെയ്യിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇതിനായി പ്രത്യേകം ടാങ്കറുകള്‍ എത്തിച്ചിരുന്നു. നഗരസഭാ തൊഴിലാളികള്‍ക്ക് പുറമേ സേവാഭാരതി പ്രവര്‍ത്തകരും ശുചീകരണത്തില്‍ പങ്കാളികളായി. നേരത്തെ പൊങ്കാലക്ക് മുന്നോടിയായും സേവാഭാരതി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു.
സിപിഎമ്മിന്റെ മൗനാനുവാദത്തോടെ അനധികൃത പാര്‍ക്കിങ് പിരിവുള്‍പ്പെടെ വര്‍ഷങ്ങളായി നടത്തിയിരുന്ന തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാനും തടയാനും മേയര്‍ വി.വി. രാജേഷ് മുന്‍കൈയെടുത്തു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വമായ തിരക്ക് അനുഭവപ്പെട്ടിട്ടൂം എണ്ണയിട്ട യന്ത്രംപോലെ അവസരത്തിനൊത്ത് ഉയര്‍ന്നു പ്രവര്‍ത്തിച്ച കോര്‍പ്പറേഷന്‍ ഭരണസമിതിയുടെ ഇടപെടല്‍ മൂലം ആസൂത്രണത്തിലും നിര്‍വഹണത്തിലും ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല ഉത്സവം മികച്ചുനിന്നു. സിപിഎമ്മിനെ പരാജയപ്പെടുത്തിയതിന് പകവീട്ടാനായി ക്ഷേത്രത്തിന് ചുറ്റുമുള്ള വാര്‍ഡുകളിലെ കുടിവെള്ളം മുട്ടിച്ചേക്കുമെന്ന സംശയമുയര്‍ന്നതോടെ 160 ടാങ്കുകളില്‍ വെള്ളം സംഭരിക്കാനും ആവശ്യമുള്ളത്ര ടാങ്കറുകള്‍ തയാറാക്കാനും നഗരസഭ മുന്‍കൈയെടുത്തു.
പൊങ്കാല അര്‍പ്പിക്കുന്നവര്‍ക്കുള്ള മെഡിക്കല്‍ സേവനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഒരുവിഭാഗം ഡോക്ടര്‍മാര്‍ പ്രസ്താവന ഇറക്കിയതിനു തൊട്ടുപിന്നാലെ, സേവാഭാരതിയുടെ 112 ഡോക്ടര്‍മാര്‍ സേവനത്തിനെത്തുമെന്ന് മേയര്‍ വ്യക്തമാക്കിയതും സിപിഎം അനുഭാവികളായ ഡോക്ടര്‍മാര്‍ക്ക് തിരിച്ചടിയായി. ഇതോടെ അവര്‍ പ്രസ്താവന പിന്‍വലിക്കുകയും പൊങ്കാല മഹോത്സവവുമായി സഹകരിക്കാന്‍ തയാറാവുകയും ചെയ്തു.
പൊങ്കാലയ്ക്കുശേഷം നഗരം ശുചീകരിക്കാന്‍ ആയിരത്തിലധികം താത്കാലിക ജീവനക്കാരെ അധികമായി നിയമിച്ചിരുന്നു. ഈ ജീവനക്കാരും സേവാഭാരതി സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് പൊങ്കാല നൈവേദ്യം കഴിഞ്ഞതിനു തൊട്ടുപിന്നാലെ നഗരം പൂര്‍ണമായും ശുചീകരിച്ചു. പൊങ്കാലനടന്ന പ്രദേശങ്ങളെ പല സോണുകളായി തിരിച്ച് ഓരോ സോണിലും ഓരോ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. അതിനാല്‍ കൃത്യതയോടെ അതിവേഗം ശുചീകരണപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായി. തുടര്‍ന്ന് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ നഗരം കഴുകി വൃത്തിയാക്കുകയും ചെയ്തു.


