യാങ്കൂണ്‍: മ്യാന്മറില്‍ അതിശക്തമായ ഭൂചലനം. കെട്ടിടങ്ങള്‍ തകര്‍ന്നതായ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും നാശനഷ്ടങ്ങളുടെയും മറ്റും ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അയല്‍രാജ്യമായ തായ്ലന്‍ഡിലും പ്രകമ്പനം അനുഭവപ്പെട്ടു. തലസ്ഥാനമായ ബാങ്കോക്കില്‍ ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങി ഓടി. പ്രാദേശിക സമയം വെള്ളിയാഴ്ച 12:50 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 7.7 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

മ്യാന്‍മറില്‍ അതിശക്തമായ ഭൂചലനം ഉണ്ടായതായി ജര്‍മ്മനിയുടെ ജിഎഫ്ഇസഡ് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്കാണ് പത്ത് കിലോമീറ്റര്‍ ആഴത്തില്‍ ഭൂകമ്പം ഉണ്ടായത്. 7.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണിതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ 7.7 തീവ്രതയും 6.4 തീവ്രതയുള്ള രണ്ട് ഭൂചലങ്ങളാണുണ്ടായത്. 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചനമാണ് ആദ്യം അനുഭവപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ശക്തമായ ഭൂചലനത്തിന് പിന്നാലെ നൂറുകണക്കിന് ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമായി പുറത്തേക്ക് ഇറങ്ങിയോടി.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റ്‌ലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 15 ലക്ഷം ജനസംഖ്യയുള്ള ഇവിടം മ്യാന്‍മറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ താമസിക്കുന്ന രണ്ടാമത്തെ ഇടമാണ്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നാശനഷ്ടങ്ങളുടെ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.

തായ്‌ലാന്‍ഡിലും പ്രകമ്പനമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തായ്‌ലന്‍ഡ് പ്രധാനമന്ത്രി പയേതുങ്താന്‍ ഷിനവത്ര സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനായി അടിയന്തര യോഗം വിളിച്ചു. ഭൂചലനത്തിന്റെ ഞെട്ടിക്കുന്ന വിഡിയോകള്‍ പുറത്തുവന്നു. നിര്‍മാണത്തിലിരുന്ന ബഹുനിലകെട്ടിടം നിലം പതിക്കുന്നതിന്റെയും വീടുകളും മറ്റും തകര്‍ന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആളുകള്‍ നിലവിളിച്ച് ഓടുന്നതും ദൃശ്യങ്ങളിലുണ്ട്.

ബാങ്കോക്ക് പ്രദേശത്ത് 17 ദശലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. അതില്‍ ഭൂരിഭാഗംപേരും ഉയര്‍ന്ന പ്രദേശങ്ങളിലുള്ള അപ്പാര്‍ട്ടുമെന്റുകളിലാണ് താമസിക്കുന്നത്. ജനസാന്ദ്രതയേറിയ മദ്ധ്യ ബാങ്കോക്കിലെ ഹോട്ടലുകളില്‍ താമസിച്ചിരുന്നവര്‍ പരിഭ്രാന്തരായി പുറത്തേക്കോടി. ഭൂകമ്പം കഴിഞ്ഞ് മിനിട്ടുകള്‍ കഴിഞ്ഞും അവര്‍ തെരുവുകളില്‍ തന്നെ തുടരുകയാണ്.

ശക്തമായ ഭൂകമ്പമായതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലെ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് സമൂപമുണ്ടായിരുന്ന പൂളുകളില്‍ നിന്ന് പോലും ജലം പുറത്തേക്കൊഴുകി. ചില കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം മദ്ധ്യ മ്യാന്‍മറായിരുന്നു. ഭൂകമ്പത്തില്‍ ഇവിടെ എന്തെങ്കിലും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന വിവരവും പുറത്തുവന്നിട്ടില്ല.

മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റര്‍ (30 മൈല്‍) കിഴക്കായി മധ്യ മ്യാന്‍മറിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. വടക്കന്‍, മധ്യ തായ്ലന്‍ഡിലെ വളരെ ദൂരെയുള്ള പ്രദേശങ്ങളില്‍ പോലും ഭൂചലനം അനുഭവപ്പെട്ടു. മ്യാന്‍മറിന് പിന്നാലെ തായ്ലന്‍ഡ്, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ബാങ്കോക്കിലാണ് കൂടുതല്‍ ആഘാതം അനുഭവപ്പെട്ടത്. വിയറ്റ്‌നാമില്‍, ഹനോയിയിലും ഹോ ചി മിന്‍ സിറ്റിയിലും ഭൂകമ്പം അനുഭവപ്പെട്ടു.

17 ദശലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ബാങ്കോക്കില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന ജനസാന്ദ്രതയുള്ള ബാങ്കോക്കിലെ ബഹുനില കെട്ടിടങ്ങളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പരിഭ്രാന്തരായ താമസക്കാര്‍ പുറത്തേക്ക് ഇറങ്ങി. തുടര്‍ ചലനങ്ങള്‍ ഭയന്ന് ഏറെ നേരം തെരുവില്‍ തുടര്‍ന്ന ശേഷമാണ് പലരും വീടുകളിലേക്കും ഓഫീസുകളിലേക്കും ഹോട്ടലുകളിലേക്കും മടങ്ങിയത്. ഭൂകമ്പത്തിന് പിന്നാലെ ആളുകള്‍ പുറത്തേക്ക് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു.