തിരുവനന്തപുരം: തീയറ്ററുകളില്‍ വലിയ വിജയം തീര്‍ക്കുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമായി ഇത് മാറുമെന്നാണ് വിലയിരുത്തലുകള്‍. ബോക്‌സോഫീസില്‍ തരംഗമാകുന്ന ചിത്രത്തിലെ ഷരീഫ് മുഹമ്മദ്- ഉണ്ണി മുകുന്ദന്‍ കൂട്ടുകെട്ടിനെ കുറിച്ച് നിര്‍മാതാവ് പ്രമോദ് പപ്പന്‍ എഴുതിയ വാക്കുകള്‍ സൈബറിടത്തില്‍ വൈറലാണ്. ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ തുടക്കം മുതലുള്ള കാര്യങ്ങള്‍ വിവരിച്ചു കൊണ്ടാണ് പ്രമോദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ജോബി ജോര്‍ജ്ജ് ആദ്യമായി നിര്‍മാതാവായ 'ബാങ്കോങ്ക് സമ്മര്‍' എന്ന സിനിമയിലൂടെയാണ് ഉണ്ണി ആദ്യമായി അഭിനയം കുറിച്ചതും. ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ പിറവിക്ക് തുടക്കമായ ബാങ്കോക്ക് സമ്മറിനെ കുറിച്ചും ജോബിയെ കുറിച്ചുമാണ് പപ്പന്റെ കുറിപ്പ്. നന്ദിയുടെയും കൂടി പേരാണ് സിനിമ എന്നാണ് പപ്പന്‍ കുറിക്കുന്നത്.

പ്രമോദ് പപ്പന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

നന്ദിയുടെയും കൂടി പേരാണ് സിനിമ

ഹനീഫ് അഥേനിയുടെ മാര്‍ക്കൊ എന്ന പാന്‍ ഇന്ത്യന്‍ ചിത്രം വലിയ വിജയത്തില്‍ നില്‍ക്കുമ്പോള്‍ ഈ കുറിപ്പിന് ഏറെ പ്രസക്തിയുണ്ട്. അല്ലാതെ ആരുടെയും വളര്‍ച്ചയും വിജയവും സ്വന്തമാക്കാനല്ല നമുക്ക് മുന്നില്‍ വളര്‍ന്നു വന്നവരുടെ ആത്മസമര്‍പ്പണത്തിന്റെയും നന്ദിയുടേയും വിജയത്തെകുറിച്ചാണ് ഈ വാക്കുകള്‍ തൃശൂര്‍ രാഗം തീയേറ്ററിലെ മാര്‍ക്കൊ എന്ന സിനിമയുടെ വിജയാഘോഷത്തിനു ശേഷം ഉണ്ണി മുകുന്ദനും നിര്‍മ്മാതാവ് ഷെരീഫും ആന്‍സന്‍ പോളും ഞങ്ങളെ കാണാന്‍ എത്തിയതാണ് ഈ കുറിപ്പിന്നു കാരണം ഒരു സിനിമ ആരംഭിക്കുമ്പോള്‍ അനുഗ്രഹം തേടി വരുന്നത് സ്വാഭാവികം. എന്നാല്‍ വമ്പന്‍ വിജയാഹ്ലാദത്തിനിടയില്‍ നിന്നും നന്ദി പറയാന്‍ തേടി വരുന്നവര്‍ മനുഷ്യത്വത്തിന്റെ നേര്‍ക്കാഴ്ച്ചയാണ്....

ഇനി അല്‍പ്പം ഫ്‌ലാഷ് ബാക്കിലേക്ക്.....

പ്രശസ്ഥ നിര്‍മ്മാതാവ് ജോബി ജോര്‍ജ് തടത്തില്‍ ആദ്യമായി നിര്‍മ്മിച്ച് ഞങ്ങള്‍ സംവിധാനം ചെയ്ത ബാങ്കോക്ക് സമ്മര്‍ എന്ന ചിത്രത്തിന്റെ പ്രീ - പ്രൊഡക്ഷന്‍ കാലം. പടത്തിലേക്ക് ഒരു Newface Hero ക്കു വേണ്ടി കാസ്റ്റിങ്ങ് ഏജന്‍സി അയച്ചുതരുന്ന ഒരു ഫോട്ടോയിലൂടെയാണ് ഉണ്ണി ഞങ്ങളിലേക്ക് എത്തുന്നത്..... ഞങ്ങളുടെ കുടുംബ സുഹൃത്തായ ഗുഡ് നൈറ്റ് മോഹനിലൂടെ ഉണ്ണിയുമായി ബന്ധപ്പെടുന്നു

ജോബിജോര്‍ജ്‌ന്റെ കേരളത്തിലെ ആദ്യ HD സ്റ്റുഡിയോ എറണാകുളം ജോയല്‍ സിനിലാബിന്റെ പടിക്കെട്ടിലൂടെ ആദ്യമായി മലയാള സിനിമയിലേക്ക് നിഷ്‌കളങ്കമായ ചിരിയോടെ പടി കയറി വന്ന ഉണ്ണി യെ കണ്ടപ്പോഴേ ആ ചിരി മലയാള സിനിമയെ എളുപ്പം കീ ഴടക്കുമെന്നു എല്ലാവര്ക്കും മനസിലായി ഈ ചെറുപ്പക്കാരന്‍ പിന്നീട് മലയാള സിനിമയുടെ ഇന്നത്തെ ആക്ഷന്‍ സ്റ്റാര്‍ ഉണ്ണി മുകുന്ദനായി മാറിയത് ചരിത്രം.( ഞങ്ങള്‍ക്കു പകരം മറ്റൊരാള്‍ ഉണ്ണിയെ കണ്ടെത്തും എന്നത് യാഥാര്‍ത്ഥ്യം. കാരണം ഉണ്ണി ഹീറോ ആകാന്‍ വേണ്ടി പിറന്നവനാണ്.

ഞങ്ങളുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഒരിക്കല്‍ രാജേഷ് ജയരാമന്‍ എഴുതിയ ഒരു ഇമോഷന്‍ സീന്‍ work ചെയ്തു കൊണ്ടിരിക്കമ്പോള്‍ കേവലം പുതുമുഖമായ ഉണ്ണിയുടെ ആ സിനിലെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ ഉണ്ണിയെ അടുത്തു വിളിച്ച് നീ മലയാള സിനിമയില് ഹീറോ ആയി ഒരു വിലസു വിലസുന്ന കാലം അധികം വൈകില്ല എന്ന് പറഞ്ഞത് പിന്നീടെപ്പോഴൊ ഉണ്ണി ഞങ്ങളെ ഓര്‍മപ്പെടുത്തി ... അന്നത്തെ ആ വാക്കുകള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുന്നു.

ബാങ്കോക്ക് സമ്മിറിന്നു പിന്നാലെ ഉണ്ണി ഞങ്ങളുടെ സുഹൃത്തായ പത്മശ്രീ ഡോക്ടര്‍ മമ്മൂട്ടി യുടെ യും തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്റെയൂം ബോംബെ മാര്‍ച്ച് 12 എന്ന മമൂട്ടി ചിത്രത്തിലേക്ക്

മല്ലു സിംഗിനു വേണ്ടി ഒരു നായകനെ അന്വേഷിക്കുന്ന സമയത്തു തന്നെ ഞങ്ങളുടെ എക്കാലത്തേയും സുഹൃത്തുക്കളായ ആന്റൊജോസഫിന്റെയും തിരക്കഥാകൃത്ത് ഉദയകൃഷ്ണയേയും ബാങ്കോക്ക് സമ്മറിന്റെ സീ.ഡി കാണിക്കുവാന്‍ ചെന്നത് തികച്ചും ദൈവ നിശ്ച്ചയമൊ നിയോഗമൊ ആയി കണക്കാക്കാം. ഇത്ര നന്നായി ഫൈറ്റ് ചെയ്യുന്ന ഈ പുതുമുഖത്തെ മല്ലു സിംഗ് ആക്കാം എന്ന തീരുമാനമുണ്ടാവുന്നതും ഉണ്ണി മല്ലു സിംഗ് വഴി മലയാളത്തിലെ മുന്‍നിരയിലേക്ക് ഉയര്‍ന്നതും പിന്നീട് കാലം കരുതിവച്ചനിമിഷങ്ങള്‍....

ഇനി മറ്റൊരു ഫ്‌ലാഷ്ബാക്ക് കൂടി.... വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങള്‍ ഡയറക്റ്റ് ചെയ്ത രാമു കാര്യാട്ട് അവാര്‍ഡ് നിശയിലെ Young business Entrepreneur കാറ്റഗറി അവാര്‍ഡിന് അര്‍ഹരായ ആളെ തേടുമ്പോഴാണ് ഷെരിഫിനിനെയും ഫാമിലിയേയും കാണുന്നതും പരിചയപെടുന്നതും ബുക്ക് ചെയ്ത സിനിമ കാണുവാന്‍വേണ്ടി എത്ര തിരക്കുള്ള കാര്യങ്ങളും മാറ്റിവെക്കുന്ന ഷെറീഫിന്റെയും ഫാമിലിയുടെയും സിനിമയോടുള്ള പാഷന്‍ കണ്ട് ഞങ്ങള്‍ അവരെ സിനിമയിലേക്ക് ക്ഷണിച്ചു പത്മശ്രീ Dr. മമൂട്ടി ഉത്ഘാടനം ചെയ്ത ക്യൂബ് എന്ന ബ്രാന്‍ഡിലൂടെ മലയാളസിനിമയിലേക്കുള്ള ഷരീഫിന്റെ വരവറിയിച്ചു .

ഷെരീഫിന്റെ ക്യൂബ് ബും ഉണ്ണിയുടെ UMF ഉം കൈകോര്‍ ക്കാന്‍ സാക്ഷ്യം വഹിക്കുമ്പോള്‍ രണ്ടു പേരുടെയും ഒരേ വൈബ് കണ്ടപ്പോള്‍ മാര്‍ക്കോ എന്ന സിനിമയുടെ സൂപ്പര്‍ വിജയം ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു

ഈ പുതുനാമ്പുകളെ കുറിച്ച് പറയുന്നതിനൊപ്പം മറ്റൊരു വന്‍മരത്തെകുറിച്ച് കൂടി...വര്‍ഷങ്ങള്‍ക്കുമുമ്പ് ഡിജിറ്റല്‍ സിനിമയുഗത്തിന്റെ തുടക്കത്തില്‍ പൂര്‍ണമായും പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തി എച്ച് ഡി യില്‍ ഒരു ചിത്രം നിര്‍മ്മിക്കാന്‍ മുന്നോട്ടുവന്ന ഒരു നിര്‍മ്മാതാവിനെ കുറിച്ച്.......ഞങ്ങളുടെ ബാല്യ- വാര്‍ദ്ധക്യകാല സുഹൃത്ത് ഷൗക്കത്ത് വഴി സിനിമാ മോഹിയായ ഒരു കോട്ടയംകാരന്‍ അച്ചായന്‍ ആലുവയിലെ പെരിയാര്‍ ഹോട്ടലില്‍ വച്ച് ഞങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുന്നു. ആ കൂടിക്കാഴ്ച്ച പിന്നീട് വലിയ സൗഹൃദത്തിലേക്ക് എത്തുന്നു.

ആ കോട്ടയംകാരന്‍ ആദ്യമായി ഒരു സിനിമാ നിര്‍മ്മാതാവ് ആകുന്നു .ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ പിറവിക്ക് തുടക്കമായ ബാങ്കോക്ക് സമ്മര്‍ , തുടര്‍ന്ന് ഗുഡ് വില്‍ ബാനറില്‍ സൂപ്പര്‍ സ്റ്റാര്‍ സിനിമകളിലേക്ക് മമ്മൂട്ടിയടക്കമുള്ള നടന്‍മാരെ വച്ച് നിരവധി സൂപ്പര്‍ ഹിറ്റുകള്‍ നിര്‍മ്മിച്ച ജോബി ജോര്‍ജ് തടത്തില്‍ ആണ് ആ കോട്ടയം കാരന്‍ സഹോദരതുല്യരായ ജോബിയുടെയും. ഉണ്ണിയുടെയും, ഷെറീഫിന്റെയും

ഇടക്കിടെയുള്ള സൗഹൃദങ്ങളുടെയും നന്ദിയുടെയും ഓര്‍മപ്പെടുത്ത ലാണ് ഈ വരികള്‍

നന്ദിയോടെ

പ്രമോദ് പപ്പന്‍

45 കൊല്ലങ്ങള്‍ക്കു'മുന്‍പ് 1980 ല്‍ പി. പത്മരാജന്റെ യും മോഹന്റെയും കൊച്ചു കൊച്ചു തെറ്റുകള്‍ എന്ന ചിത്രത്തില്‍ യു രാജഗോപാല്‍ എന്ന ഛായാഗ്രഹകന്റെ അസിസ്റ്റന്റ് ആയി തുടങ്ങി ഇന്ന് മാര്‍ക്കോ വരെ എത്തി നില്‍ക്കുന്ന ഞങ്ങളുടെ സിനിമാജീവിതത്തില്‍ ഒരുപാടു പേരോട് നന്ദി പറയാനുണ്ട് അത് പിന്നീട് ഒരു അവസരത്തില്‍ ...........