- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'എന്റെ കുടുംബം നിങ്ങളാണ്; അതുകൊണ്ട് നിങ്ങള്‍ക്കൊപ്പമാണ് ദീപാവലി; ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവ്'; സൈനിക വേഷത്തിത്തില്‍ നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐഎന്‍എസ് വിക്രാന്തിലെ നാവികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷം. എന്റെ കുടുംബം നിങ്ങളാണ്. അതുകൊണ്ട് നിങ്ങള്‍ക്കൊപ്പമാണ് ദീപാവലി. ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സൈനിക വേഷത്തിലാണ് മോദി നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമെന്ന് മോദി പറഞ്ഞു. സൈനികരുടെ സമര്‍പ്പണത്തെയും ത്യാഗത്തെയും പുകഴ്ത്തിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഗോവ തീരത്താണ് ഐഎന്‍എസ് വിക്രാന്ത് ഇപ്പോഴുള്ളത്.
ഇന്നലെ ഐഎന്എസ് വിക്രാന്തിലാണ് കഴിഞ്ഞതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നലെ വേഗം ഉറങ്ങി, സന്തോഷത്തോടെയുള്ള ഉറക്കമായിരുന്നു. സാധാരണ അങ്ങനെയല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഐഎന്‍എസ് വിക്രാന്തിന്റെ വീര ഭൂമിയില്‍ നിന്നും രാജ്യത്തെ എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ എന്നും ആശംസിച്ചു. സ്വദേശി ഐഎന്‍എസ് വിക്രാന്ത് ലഭിച്ച ദിവസം മുതല്‍ ഇന്ത്യന്‍ നാവിക സേന പുതിയ സന്ദേശം നല്കി. മെയ്ഡ് ഇന്‍ ഇന്ത്യയുടെ വലിയ സന്ദേശം. സൈനിക ക്ഷമതയുടെ പ്രതിബിംബമാണിത്. കേവലം പേര് കൊണ്ട് മാത്രം മുഴുവന്‍ പാക്കിസ്ഥാനെ രാത്രി മുഴുവന്‍ ഉണര്‍ത്തി നിര്‍ത്തിയെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.