- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൈവറ്റ് ബസിന് പുറകിലൂടെ എത്തിയ കാറുകാരൻ അമിതമായി 'ഹോൺ' മുഴക്കിയെന്ന് ആരോപണം; നോക്കി വെച്ച് 'വിഷ്‌ണു'വിന്റെ ഡ്രൈവർ; കാർ സിഗ്നലിൽ നിർത്തിയതും കലികയറി; ട്രാഫിക്കിനിടയിൽ തർക്കം; പിന്നാലെ നടുറോഡിൽ തല്ലുമാല; കാറുകാരനെ ക്രൂരമായി തല്ലിച്ചതച്ച് ബസ് ജീവനക്കാർ; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: പ്രൈവറ്റ് ബസിന് പുറകിലൂടെ എത്തിയ 'ഹ്യുണ്ടായി ഐ10' കാറുകാരൻ അമിതമായി 'ഹോൺ' മുഴക്കിയെന്ന് ആരോപിച്ച് കാർ ഡ്രൈവറെ ക്രൂരമായി തല്ലിച്ചതച്ച് ബസ് ജീവനക്കാർ. വൈകിട്ട് ആറ് മണിക്ക് തമ്പാനൂർ ഓവർബ്രിഡ്ജ് സിഗ്നലിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങേറിയത്. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരിക്കുകയാണ്.
'വിഷ്‌ണു' എന്ന സ്വകാര്യ ബസിന് പുറകിലൂടെ എത്തിയ കാറുകാരൻ അമിതമായി ഹോൺ മുഴക്കിയതാണ് ബസ് ജീവനക്കാരെ പ്രകോപിച്ചത് എന്നാണ് യാത്രക്കാരൻ പറയുന്നത്. സംഭവത്തിൽ കാറുകാരന് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്.
ട്രാഫിക് ബ്ലോക്കിനിടയിൽ രണ്ടുപേരും ചേർന്ന് യുവാവിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. മുഖത്തേറ്റ ഇടിയുടെ ആഘാതത്തിൽ കാറുകാരന്റെ മുക്കിൽ നിന്നും ചോര വരെ പൊടിഞ്ഞു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബസിലെ ഒരു യാത്രക്കാരൻ തന്നെയാണ് വീഡിയോ എടുത്തത്.
സംഘർഷം കണ്ട് എത്തിയ ട്രാഫിക് പോലീസ് കാറിനേയും ബസിനെയും പിടിച്ചിടുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ആകെ ഒരു ട്രാഫിക്ക് പോലീസുകാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടിയെ തുടർന്ന് ഗതാഗതം കുറെ നേരം തടസപ്പെടുകയും ചെയ്തു. അതിക്രൂരമായിട്ടാണ് തല്ലിച്ചതച്ചത്. പൊതുജനങ്ങൾക്ക് ശല്യം ഉണ്ടാക്കുന്ന രീതിയിൽ ആയിരിന്നു സംഭവം നടന്നത്.വൈകിട്ട് ആറ് മണിയോടെ ആയിരിന്നു സംഭവം നടന്നത്.
രണ്ടുപേർക്കും നല്ല പരിക്ക് പറ്റിയതായി വിവരങ്ങൾ ഉണ്ട്. ഇടിയുടെ ആഘാതത്തിൽ വായിൽ കൂടെയും മുക്കിൽ കൂടെയും എല്ലാം ചോര വരുന്നുണ്ടായിരുന്നു. ഒടുവിൽ ട്രാഫിക് പോലീസെത്തി വാഹനങ്ങൾ പിടിച്ചിട്ടതും യാത്രക്കാരുടെ യാത്രയും പാതി വഴിയിൽ മുടങ്ങുകയായിരിന്നു. ബസിൽ ടിക്കറ്റ് എടുത്തവരെയെല്ലാം ഇറക്കി വിടുകയും ചെയ്തു. തുടർന്ന് ബസിൽ യാത്ര ചെയ്ത പ്രായമായവരും ജോലി കഴിഞ്ഞ് മടങ്ങിയ സ്ത്രീകളും വിദ്യാർത്ഥികളും എല്ലാം ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. ദൃശ്യങ്ങൾ സഹിതം പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.