- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയോടും അസഹിഷ്ണതയോ?; മേജർ മുകുന്തിന്റെ കഥ പറയുന്ന ചിത്രം 'അമരൻ' പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബെറിഞ്ഞു; ആളുകൾ ചിതറിയോടി; ആക്രമണം എസ്ഡിപിഐ പ്രതിഷേധത്തിന് പിന്നാലെ; പ്രദേശത്ത് ജാഗ്രത..!
തിരുനെൽവേലി: മേജർ മുകുന്തിന്റെ കഥ പറയുന്ന ചിത്രം 'അമരൻ' പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബെറിഞ്ഞ് ആക്രമണം. സിനിമ കാണാൻ എത്തിയവർ ചിതറിയോടി. തിരുനെൽവേലിയിലെ മേലപാളയത്തിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. കഴിഞ്ഞ ദിവസം അമരൻ പ്രദർശനത്തിനെതിരെ ഇവിടെ എസ്ഡിപിഐ പ്രതിഷേധം നടത്തിയിരിന്നു.
കശ്മീരിലെ ജനങ്ങളെ തെറ്റായി ചിത്രീകരിച്ചു എന്ന് പറഞ്ഞ് ചില സംഘടനകൾ നേരെത്തെ രംഗത്തുവന്നിരുന്നു. ചിത്രത്തിനെതിരെ ഒരാഴ്ച മുമ്പ് കോയമ്പത്തൂരിൽ എസ്ഡിപിഐ പ്രതിഷേധം നടത്തുക ഉണ്ടായി. സിനിമ മുസ്ലിം ജനവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നടത്തിയത്. അതിനുശേഷം ഇപ്പോഴാണ് തിയറ്ററിന് നേരെ ആക്രമണം നടക്കുന്നത്.
ശിവകാർത്തികേയൻ- സായി പല്ലവി ചിത്രം 'അമരൻ' പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്കാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സിനിമ പ്രദർശിപ്പിക്കുന്ന അലങ്കാർ തിയേറ്ററിൽ പുലർച്ചെ ആണ് സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ബൈക്കിൽ എത്തിയ രണ്ടുപേരാണ് മൂന്ന് കുപ്പി പെട്രോൾ ബോംബ് എറിഞ്ഞത്.
ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടെ, കശ്മീരിലെ ജനങ്ങളെ തെറ്റായി ചിത്രീകരിച്ചെന്ന് ആരോപിച്ച് ചില സംഘടനകൾ രംഗത്തുവന്നിരുന്നു. നവംബർ 8ന് കോയമ്പത്തൂരിലെ ശാന്തി തിയേറ്ററിന് പുറത്ത് നൂറോളം എസ്ഡിപിഐ അംഗങ്ങൾ ഒത്തുകൂടി സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരിന്നു. എസ്ഡിപിഐ ജില്ലാ സെക്രട്ടറി മൻസൂർ അലി പ്രതിഷേധത്തിന് നേതൃത്വം നൽകുകയും ചെയ്തു. അതേസമയം, സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും ചിത്രം പ്രദർശിപ്പിക്കണമെന്ന് തമിഴ്‌നാട് ബിജെപി ഘടകം ആവശ്യപ്പെടുകയും ചെയ്തു.
ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഇറക്കിയത്. 2014 ഏപ്രിലിൽ കശ്മീരിലെ ഷോപ്പിയാനിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമായത്.