കണ്ണൂര്‍: മറ്റ് മത്സരങ്ങള്‍ എല്ലാം സിന്തറ്റിക് ട്രാക്കിലേക്ക് മാറിയിട്ടും പി.എസ്.സി ഇപ്പോഴും മണ്ണ് ഗ്രൗണ്ടില്‍ തന്നെ പരിശീലനം. സിന്തറ്റിക് ട്രാക്കിലേക്ക് മാറ്റുന്നതില്‍ അന്വേഷണം നടത്തുമെന്ന് പറഞ്ഞിരിക്കുകയാണ് പി.എസ്.സി. ചെയര്‍മാന്‍ ഡോ. എം.ആര്‍. ബൈജു. ഇപ്പോഴുള്ള പി.എസ്.സി മാനദണ്ഡങ്ങള്‍ മാറ്റേണ്ടി വരും എന്നതാണ് പി.എസ്.സി ഇപ്പോഴും മണ്ണ് ഗ്രൗണ്ടില്‍ തന്നെ മത്സരങ്ങള്‍ നടത്തുന്നത്. മത്സര ആവിശ്യത്തിനായി സിന്തറ്റിക് ഗ്രൗണ്ട് കിട്ടാറില്ല എന്നതും ഒരു കാരണമായി ചൂണ്ടികാണിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും മണ്ണ് ഗ്രൗണ്ടില്‍ മത്സരിപ്പിക്കുന്നത് എന്നാണ് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

സാധാരണക്കാര്‍ക്ക് സിന്തറ്റിക് ട്രാക്കില്‍ ഓടാനുള്ള ഷൂ അടക്കമുള്ള ഉപകരണങ്ങള്‍ വേണ്ടിവരുമെന്നതും എല്ലാ ജില്ലകളിലും കായിക ക്ഷമതാ പരീക്ഷക്ക് ഐകരൂപം വേണമെന്നതുമാണ് പി.എസ്.സിയെ സിന്തറ്റിക് ട്രാക്കില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. സാധാരണ മൈതാനത്ത് പരിശീലനം നടത്തുന്നവര്‍ക്ക് സിന്തറ്റിക്ക് ട്രാക്കിനോട് പൊരുത്തപ്പെടാന്‍ സാധിക്കില്ല എന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ പരിശീലനം ലഭിച്ചാല്‍ ഇത് ഒരു പ്രശ്‌നമല്ലെന്ന് കായിക രംഗത്ത് ഉള്ളവര്‍ അഭിപ്രായപ്പെടുന്നു.

നിലവില്‍ പി.എസ്.സിയുടെ ജില്ലാ ആസ്ഥാന പരിസരത്തുള്ള സാധാരണ മൈതാനത്താണ് കായികക്ഷമത പരീക്ഷ നടത്തുന്നത്. ഹൈജംപ് ബെഡ് ഉള്‍പ്പെടെ കടം വാങ്ങും. നിലവില്‍ കണ്ണൂരില്‍ പി.എസ്.സി. കായികക്ഷമതാ പരീക്ഷ നടത്തുന്നത് കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിലും മാങ്ങാട്ടുപറമ്പിലുമാണ്. പരേഡ് ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണം നടക്കുകയാണ്. പകരം ഒരു മണ്ണ് ഗ്രൗണ്ടിനുള്ള അന്വേഷണത്തിലാണ് അധികൃതര്‍. അടുത്ത് സിന്തറ്റിക് ഗ്രൗണ്ട് ഉണ്ടെങ്കിലും പി.എസ്.സി. ഇതുവരെ പരീക്ഷിച്ചിട്ടില്ല.

പോലീസ്, എക്സൈസ് ഉള്‍പ്പെടെയുള്ളവയ്ക്ക് പി.എസ്.സി. നടത്തുന്ന കായികക്ഷമതാ പരീക്ഷയില്‍ പുരുഷന്‍മാര്‍ക്ക് എട്ട് ഇനങ്ങളുണ്ട്. അതില്‍ പ്രധാനമാണ് 100 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം. പരീക്ഷ വിജയിക്കാന്‍ അഞ്ച് എണ്ണത്തില്‍ യോഗ്യത നേടണം. വനിതകള്‍ക്കുള്ള ഒന്‍പത് ഇനങ്ങളില്‍ 100, 200 മീറ്റര്‍ ഓട്ടം പ്രധാനമാണ്. നിലവില്‍ മണ്ണ് മൈതാനത്താണ് പി.എസ്.സി. ഇവ നടത്തുന്നത്. രണ്ട് ഗ്രൗണ്ടുകള്‍ ചുരുങ്ങിയത് വേണം. സിന്തറ്റിക്ക് ട്രാക്കില്‍ നടത്തുന്നത് പി.എസ്.സി. ആലോചിട്ടേയില്ല.