- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്‍വറിന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ അസോസിയേഷന്‍ നേതാക്കളുടെ ആസൂത്രണമോ? ഡിഐജി റിപ്പോര്‍ട്ട് നല്‍കണം; മലപ്പുറത്തെ പരിഹാസം ഗൂഡാലോചന?
തിരുവനന്തപുരം: മലപ്പുറം എസ്പിക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ വേദിയില്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്കു പിന്നില്‍ അസോസിയേഷന്‍ നേതാക്കളുടെ ആസൂത്രണമുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ അന്വേഷണം. പൊലീസ് തലപ്പത്തുനിന്ന് ഉത്തരമേഖല ഡിഐജിയോട് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയെന്നാണ് വിവരം. മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞമാസം പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ മന്ത്രി വി.അബ്ദുറഹിമാനും എസ്പിയെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ എംഎല്‍എയുടെ വിമര്‍ശനവും ഓഫിസേഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ്. ഈ രണ്ടു വിമര്‍ശനങ്ങള്‍ക്കും സമാന സ്വഭാവമായിരുന്നു. ഇത് അസോസിയേഷന്‍ ഭാരവാഹികള്‍ […]
തിരുവനന്തപുരം: മലപ്പുറം എസ്പിക്കെതിരെ പി.വി.അന്‍വര്‍ എംഎല്‍എ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ വേദിയില്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്കു പിന്നില്‍ അസോസിയേഷന്‍ നേതാക്കളുടെ ആസൂത്രണമുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ അന്വേഷണം. പൊലീസ് തലപ്പത്തുനിന്ന് ഉത്തരമേഖല ഡിഐജിയോട് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് തേടിയെന്നാണ് വിവരം. മനോരമയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞമാസം പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ മന്ത്രി വി.അബ്ദുറഹിമാനും എസ്പിയെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ എംഎല്‍എയുടെ വിമര്‍ശനവും ഓഫിസേഴ്‌സ് അസോസിയേഷന്‍ യോഗത്തിലാണ്. ഈ രണ്ടു വിമര്‍ശനങ്ങള്‍ക്കും സമാന സ്വഭാവമായിരുന്നു. ഇത് അസോസിയേഷന്‍ ഭാരവാഹികള്‍ ആസൂത്രണം ചെയ്തതാണോ എന്നാണ് അന്വേഷണമെന്ന് മനോരമ പറയുന്നു. സംഭവത്തില്‍ ഐപിഎസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ നീക്കം.
മലപ്പുറം എസ്പിയെ പൊതുവേദിയില്‍ ആക്ഷേപിച്ച പിവി അന്‍വര്‍ എംഎംഎയുടെ നിലപാടിനെ ന്യായീകരിച്ച് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ രംഗത്തു വന്നിരുന്നു. പൊലീസ് സംഘടന വേദികളിലെ വിമര്‍ശനം സ്വാഭാവികമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ബിജു കോഴിക്കോട് പറഞ്ഞു. മലപ്പുറത്തെ സംഭവം ആദ്യത്തേതല്ല. വിമര്‍ശനത്തില്‍ അസഹിഷ്ണുതയില്ല. അന്‍വറിന്റെ വിമര്‍ശനം പരിശോധിക്കും. ഉള്‍ക്കൊള്ളേണ്ട കാര്യമാണെങ്കില്‍ ഉള്‍കൊള്ളുമെന്നും ഇല്ലെങ്കില്‍ അവഗണിക്കുമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
മലപ്പുറം എസ്പിയെ അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷന്‍ അന്‍വറിനെതിരെ പ്രമേയം പാസാക്കിയിരുന്നു. അന്‍വര്‍ മാപ്പ് പറയണമെന്നാണ് പ്രമേയത്തിലുള്ളത്. കൂടാതെ, എസ്പി ശശിധരനെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിരുന്നു. ഈ നിലപാടിനെ തള്ളുകയാണ് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍.
മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷന്‍ സമ്മേളന പരിപാടിക്ക് എത്താന്‍ വൈകിയതില്‍ പ്രകോപിതനായാണ് ജില്ലാ പൊലീസ് മേധാവിക്കെതിരെ പിവി അന്‍വര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്പി ശശിധരന്‍ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിടുകയായിരുന്നു.
ഈ സംഭവത്തില്‍ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്റെ പങ്ക് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. എസ്പി എസ്.ശശിധരനെ വിമര്‍ശിക്കാന്‍ വേണ്ട വിവരങ്ങള്‍ എംഎല്‍എയ്ക്ക് നേരത്തേ തന്നെ നല്‍കിയെന്ന് ഐപിഎസ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. സമ്മേളനത്തില്‍ എംഎല്‍എ വിമര്‍ശിക്കുമെന്ന് ഓഫിസേഴ്‌സ് അസോസിയേഷനിലെ ചിലര്‍ക്ക് അറിയാമായിരുന്നു. വിമര്‍ശനത്തെ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി തൊട്ടു പിന്നാലെ ന്യായീകരിച്ചതും ഐപിഎസ് ഓഫിസര്‍മാരെ ചൊടിപ്പിച്ചു.
ഇതോടെയാണ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം ഓണ്‍ലൈനില്‍ പരസ്പരം അഭിപ്രായം തേടി കടുത്ത പ്രതികരണത്തിന് അവര്‍ തീരുമാനിച്ചത്. പ്രസ്താവന പിന്‍വലിക്കണമെന്ന് ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും എംഎല്‍എ അതു തള്ളുകയും ചെയ്തു.