നിലമ്പൂര്‍: മുറാടന്‍ മലയാളിയേയും ഏഷ്യാനെറ്റ് ന്യൂസിനേയും എല്ലാ രാഷ്ട്രീയ എതിരാളികളേയം ജയിലില്‍ അടയ്ക്കുമെന്ന് വെല്ലുവളിച്ച് നന്ന പിവി അന്‍വര്‍. എതിരാളികളെ ആക്രമിക്കാനുള്ള സിപിഎമ്മിന്റ രാഷ്ട്രീയ ആയുധമായിരുന്നു പിവി അനവര്‍. അതെല്ലാം മാറുയാണ്.എഡിജിപി അജിത് കുമാറിനെയും മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെയും വിമര്‍ശിച്ച് തുടങ്ങിയ അന്‍വര്‍ അവരെ അറസ്റ്റ് ചെയ്യിച്ച് ജയിലിലടയ്ക്കുമെന്നു പ്രതിജ്ഞയെടുത്തിരുന്നു. ഒടുവില്‍ അന്‍വര്‍ ജയിലിലേക്ക് പോയി. മലപ്പുറത്തെ തവനൂരിലാണ് അന്‍വറിനെ ജയിലില്‍ അടച്ചത്. ടിപി കേസ് പ്രതി കൊടി സുനി പരോളിന് പോയതും ഇവിടെ നിന്ന്. അതുകൊണ്ട് തന്നെ ജയിലിനുള്ളില്‍ കൊടി സുനി-അന്‍വര്‍ കൂടിക്കാഴ്ച ഒഴിവായി. ഒരു മാസം പരോള്‍ ്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്്‌കൊടി സുനിക്കുണ്ട്. കൊടി സുനി എത്തും മുമ്പ് തന്നെ അന്‍വറിന് ജാമ്യം കി്ട്ടിയേക്കും.

അടുത്തിടെ വരെ സിപിഎമ്മിന്റെ ആയുധമായിരുന്നു പി.വി. അന്‍വര്‍. ഒടുവില്‍ പാര്‍ട്ടിയുമായി തെറ്റി ഭരണപക്ഷത്തെയാകെ വെറുപ്പിച്ചാണ് അന്‍വര്‍ അറസ്റ്റിലാകുന്നത്. അന്‍വറിനെ പുകഴ്ത്തിയവര്‍ തന്നെ ഇകഴ്ത്തുന്ന കാഴ്ചയാണു രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണകാലയളവില്‍ കണ്ടത്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടും. ഇതിനിടെയാണു വന്യജീവി ആക്രമണത്തിനെതിരെയുള്ള മാര്‍ച്ച് നടത്താന്‍ അന്‍വറും സംഘവും രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം കരുളായിയില്‍ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം കൂടിയുണ്ടായതോടെ ഫോറസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ഇത് അക്രമങ്ങളിലേക്ക് പോവുകയും പൊതുമുതല്‍ നശിപ്പിച്ചതിനു പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ സംഭവമാണ് അന്‍വറിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം അജിത് കുമാറിനെ ഡിജിപിയാക്കില്ലെന്നും ജയിലില്‍ അടയ്ക്കുമെന്നും കഴിഞ്ഞദിവസവും അന്‍വര്‍ പറഞ്ഞിരുന്നു. അന്‍വര്‍ പൊലീസിനു എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പരാതി എഴുതി വാങ്ങി വിവാദം അവസാനിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയും സിപിഎമ്മും ആദ്യം ശ്രമിച്ചത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മാധ്യമങ്ങളെ കണ്ട അന്‍വര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെയും അന്‍വര്‍ ആരോപണങ്ങള്‍ കടുപ്പിച്ചു. ഇതോടെ പിണറായി കൈവിട്ടു. അതിന് ശേഷം പിണറായിയേയും അന്‍വര്‍ കടന്നാക്രമിച്ചു.

മുന്നണിയില്‍ നിന്നും പുറത്തായ ശേഷവും നിരന്തരം വാര്‍ത്താസമ്മേളനം വിളിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി. ഇതിന്റെ പകയാണ് അറസ്റ്റ് എന്ന് വ്യാഖ്യാനിക്കുകയാണ് അന്‍വര്‍. മറുനാടന്‍ മലയാളിക്കെതിരെ നിരന്തര വ്യാജ ആരോപണങ്ങള്‍ അന്‍വര്‍ ഉയര്‍ത്തി. ഇപ്പോള്‍ അന്‍വറിനെ അകത്താക്കിയവരുമായി ചേര്‍ന്ന് ഗൂഡാലോചനയും നടത്തി. ഏഷ്യാനെറ്റ് ന്യൂസിനെതിരേയും നിരന്തര ആക്ഷേപങ്ങള്‍ ഉന്നയിച്ചു. ഇതെല്ലാം സിപിഎമ്മിന് വേണ്ടിയായിരുന്നു. ഒടുവില്‍ അതേ സിപിഎം സര്‍ക്കാര്‍ തന്നെ അന്‍വറിനെ ജയിലിലുമടച്ചു.

നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത സംഭവത്തില്‍ കേസെടുത്തിന് പിന്നാലെ നാടകീയമായ സംഭവങ്ങള്‍ക്കൊടുവിലാണ് പി.വി അന്‍വര്‍ അറസ്റ്റിലായത്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കൈയേറ്റം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. മലപ്പുറം ഒതായിയിലെ പി.വി.അന്‍വറിന്റെ വീട് വളഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹമാണ് വീടിന് മുന്നില്‍ എത്തിയത്. പൊലീസ് നീക്കത്തിനെതിരെ പ്രതിഷേധവുമായി അന്‍വറിന്റെ അനുയായികള്‍ എത്തിയിരുന്നു.

കാട്ടാന ആക്രമണത്തില്‍ മണി (35) എന്ന യുവാവ് മരിച്ച സംഭവത്തെ വനം വകുപ്പ് നടത്തിയ കൊലപാതകമെന്നായിരുന്നു പി വി അന്‍വര്‍ വിശേഷിപ്പിച്ചത്. യുവാവ് രണ്ടര മണിക്കൂര്‍ രക്തം വാര്‍ന്ന് കിടന്നു. ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നല്‍കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഭരണകൂട ഭീകരതയാണെന്ന് അന്‍വര്‍ പറഞ്ഞു. മോദിയേക്കാള്‍ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും യഥാര്‍ത്ഥ വിഷയത്തില്‍ അടിയന്തര നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. മലയോര മേഖലയിലെ ജനങ്ങള്‍ ജീവിക്കുന്നത് ഭീതിയോടെയാണെന്നും. അവരുടെ പ്രശ്നങ്ങളില്‍ എംഎല്‍എ എന്ന നിലയില്‍ ഇടപെടുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

പിഡിപിപി ആക്റ്റ് പ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനിടെയാണ് പി വി അന്‍വറിന്റെ സംഘടനയായ ഡിഎംകെയുടെ നേതാക്കള്‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയത്. പിന്നാലെ പ്രതിഷേധക്കാര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ക്കുകയായിരുന്നു.