- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എലിയും പൂച്ചയും കളിയില്‍ പൂച്ചയായി നില്‍ക്കുന്നവരാണ് ഞങ്ങള്‍, ആ പണി ഇനിയും വെടിപ്പായി ചെയ്യും; തൃശ്ശൂര്‍ പോലീസില്‍ ഇളങ്കോ സ്‌റ്റൈല്‍ തീര്‍ത്ത് യുവ ഐപിഎസ് ഉദ്യോഗസ്ഥന്റെ മടക്കം; ഒന്നേക്കാല്‍ വര്‍ഷം നീണ്ട തൃശൂര്‍ സിറ്റി പോലീസ് മേധാവി കസേരയില്‍ നിന്ന് ഇളങ്കോ പടിയിറങ്ങി; പുതിയ ഇന്നിംഗ്സ് ഹൈദരാബാദ് നാഷണല്‍ പോലീസ് അക്കാദമിയില്‍
എലിയും പൂച്ചയും കളിയില്‍ പൂച്ചയായി നില്‍ക്കുന്നവരാണ് ഞങ്ങള്‍, ആ പണി ഇനിയും വെടിപ്പായി ചെയ്യും
തൃശ്ശൂര്‍: നാട്ടുകാര്‍ക്കും ശല്യമാകുന്ന പോലീസുകാരെ ആക്രിക്കുന്ന ഗുണ്ടകള്‍ ഉള്ള നാട്ടില്‍ പോലീസ് എങ്ങനെ ജോലിയെടുക്കണം. തൃശ്ശൂരില്‍ അതിന് കൃത്യമായ ഉത്തരം ലഭിച്ചിരുന്നു. മയക്കുമരുന്ന് ലഹരി സംഘം പോലീസിനെ ആക്രമിച്ചപ്പോള്‍ അവിടെ ഇളങ്കോ സ്‌റ്റൈല്‍ എത്തി. ആ സ്‌റ്റൈലിന് നാട്ടുകാരും സോഷ്യല്‍ മീഡിയയും കൈയടിച്ചു. അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ഇളങ്കോ ഇപ്പോള്‍ തൃശ്ശൂരില്‍ നിന്നും മടങ്ങുകയാണ്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഹൈദരാബാദ് നാഷണല്‍ പോലീസ് അക്കാദമിയില്‍ പരിശീലനച്ചുമതലയാണ് പുതിയ ദൗത്യം.
'എലിയും പൂച്ചയും കളിയില്‍ പൂച്ചയായി നില്‍ക്കുന്നവരാണ് ഞങ്ങള്‍. ആ പണി ഇനിയും വെടിപ്പായി ചെയ്യും...'' സംസാരത്തിലും പ്രവൃത്തിയിലും ആരെയും പ്രീതിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആര്‍. ഇളങ്കോയുടെ തൃശ്ശൂരിലെ അവസാന ഉത്തരത്തിനും തഗ്ഗ് നിറയ്ക്കുകയാണ്. പൂരംകലക്കല്‍ ആരോപണം, എടിഎം കൊള്ള, നെല്ലങ്കര ലഹരിവേട്ട, കുന്നംകുളം കസ്റ്റഡിമര്‍ദനം...തൃശ്ശൂരില്‍ പോലീസിന് തലവേദന സൃഷ്ടിച്ച എത്രയോ സംഭവങ്ങള്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ സംഭവിച്ചു. എന്നാല്‍, പോലീസ് പോലീസിന്റെ പണിചെയ്യും എന്ന നിലപാടില്‍ ഉറച്ചുനിന്നായിരുന്നു കമ്മിഷണറുടെ ഇടപെടല്‍.
നെല്ലങ്കരയില്‍ മയക്കുമരുന്നുസംഘം പോലീസിനെ ആക്രമിച്ച സംഭവവും തുടര്‍ന്നുള്ള പോലീസിന്റെ ഇടപെടലും വലിയ ചര്‍ച്ചയായിരുന്നു. പൊലീസിനെ ആക്രമിച്ച ഗുണ്ടകളെ നന്നായി കൈകാര്യം ചെയ്ത വഴിക്ക് നാട്ടുകാര്‍ പേരിട്ടു. ഇളങ്കോ നഗര്‍. സിവില്‍ സര്‍വീസില്‍ പേരെടുക്കാന്‍ ഒന്നും ചെയ്യരുതെന്നാണ് ചട്ടം. ഇതുപാലിക്കാന്‍ ഇളങ്കോ ആ ബോര്‍ഡ് എടുത്തുമാറ്റി നാട്ടുകാരോട് പറഞ്ഞു. നിയമപരമായി ഇതുശരിയല്ല എന്നു പറഞ്ഞു.
നാട്ടുകാര്‍ സ്ഥലത്തെ റോഡിന് കമ്മിഷണറുടെ പേരുനല്‍കിയതിനെപ്പറ്റിയുള്ള ചോദ്യത്തിനും ഇളങ്കോസ്റ്റൈല്‍ മറുപടി. ''പോലീസിന്റെ ജോലി ഹീറോയിസം കാണിക്കലല്ല. ജോലി കൃത്യമായി ചെയ്യുക. പേരിനുവേണ്ടി ഒന്നും ചെയ്യാതിരിക്കുക.''''പ്രതികളെ പിടികൂടുന്നതിന് നിയമപരമായ ബലപ്രയോഗം ആവശ്യമായി വരും. എന്നാല്‍, നിയമവിരുദ്ധമായി ചെയ്യരുത്.''
ജില്ലയിലെ പോലീസ് സംവിധാനം മികവുള്ളതാണെന്നും ഇനിയും മെച്ചപ്പെടണമെന്നും യാത്രപറയുന്ന വേളയില്‍ അദ്ദേഹം വ്യക്തമാക്കി. അപകടമരണങ്ങളും കൊലപാതകങ്ങളും കുറയ്ക്കാന്‍ കഴിഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങളില്‍ രണ്ടു മാസം കൊണ്ട് കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതും നേട്ടമാണ്. സിസ്റ്റം പൂര്‍ണമായി പോലീസിനൊപ്പം നിന്നതുകൊണ്ടാണ് കാര്യങ്ങള്‍ ഭംഗിയായി ചെയ്യാന്‍ പറ്റിയത്.
അതിനു സഹായിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. തൃശ്ശൂര്‍ പൂരവും പുലിക്കളിയും കാണാന്‍ വരുമെന്ന് ഉറപ്പുനല്‍കിയാണ് അദ്ദേഹം ഹൈദരാബാദിലേക്ക് വണ്ടികയറുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഹൈദരാബാദ് നാഷണല്‍ പോലീസ് അക്കാദമിയില്‍ പരിശീലനച്ചുമതലയാണ് പുതിയ ദൗത്യം. സ്ഥാനമേല്‍ക്കുന്ന നകുല്‍ ദേശ്മുഖിന് സിറ്റി പോലീസ് കമ്മിഷണറായുള്ള ചുമതല ആര്‍. ഇളങ്കോ കൈമാറി.