- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരവാനിലെ ഒളിക്യാമറയും പ്രത്യേക സംഘം പരിശോധിക്കും; രാധികാ ശരത് കുമാറിനോട് വിവരം തിരക്കി അന്വേഷകര്‍; കരാവാനെ ശുദ്ധീകരിക്കാന്‍ നടപടികള്‍
ചെന്നൈ: മലയാള സിനിമാ ലൊക്കേഷനുകളിലെ ക്യാരവനില്‍ ഒളിക്യാമറ ഉണ്ടെന്ന നടി രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘവുമായി സംസാരിച്ചെന്ന് രാധിക പറഞ്ഞു. വിഷയം സെന്‍സെഷനലൈസ് ചെയ്യാന്‍ താല്പര്യമില്ലെന്നും രാധിക പറഞ്ഞു. ഏതു സിനിമാ സെറ്റിലാണ് ഇതുണ്ടായതെന്നും അവര്‍ സംഘത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി പരാതികളൊന്നും അവര്‍ കൊടുക്കാന്‍ ഇടയില്ല. അതിനിടെ വിഷയത്തില്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ യോഗം വിളിച്ചു. രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് നാലു ചിത്രങ്ങള്‍. കാരവാനില്‍ ഒളിക്യാമറ വെച്ച് നടിമാരുടെ […]
ചെന്നൈ: മലയാള സിനിമാ ലൊക്കേഷനുകളിലെ ക്യാരവനില്‍ ഒളിക്യാമറ ഉണ്ടെന്ന നടി രാധികാ ശരത്കുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘവുമായി സംസാരിച്ചെന്ന് രാധിക പറഞ്ഞു. വിഷയം സെന്‍സെഷനലൈസ് ചെയ്യാന്‍ താല്പര്യമില്ലെന്നും രാധിക പറഞ്ഞു. ഏതു സിനിമാ സെറ്റിലാണ് ഇതുണ്ടായതെന്നും അവര്‍ സംഘത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി പരാതികളൊന്നും അവര്‍ കൊടുക്കാന്‍ ഇടയില്ല. അതിനിടെ വിഷയത്തില്‍ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ യോഗം വിളിച്ചു.
രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തല്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് നാലു ചിത്രങ്ങള്‍. കാരവാനില്‍ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. ഈ ദൃശ്യങ്ങള്‍ ലൊക്കേഷനിലിരുന്ന് പുരുഷന്മാര്‍ കണ്ടതിന് താന്‍ ദൃക്സാക്ഷിയാണെന്നും നടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലായിരുന്നു നടിയുടെ പ്രതികരണം. ഇതിലാണ് അന്വേഷണം. ഏത് ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവമെന്ന് നടി പരസ്യമാക്കിയില്ല. മറ്റ് ഇന്‍ഡസ്ട്രികളിലും ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തെ കാര്യം അറിയിക്കുകയും ചെയ്തു.
പവി കെയര്‍ടേക്കര്‍, ഇട്ടിമാണി, രാമലീല, ഗാംബിനോസ് എന്നീ ചിത്രങ്ങളിലാണ് നടി സമീപകാലത്ത് മലയാളത്തില്‍ അഭിനയിച്ചത്. ഇതോടെയാണ് സംശയ മുന നാലു ചിത്രങ്ങളിലേക്ക് നീളുന്നത്. ഇതില്‍ രാമലീലയും പവി കെയര്‍ടേക്കറും ദിലീപ് ചിത്രങ്ങളാണ്. ഇട്ടിമാണി മോഹന്‍ലാല്‍ സിനിമയും. ഈ സാഹചര്യത്തിലാണ് നാലു ചിത്രങ്ങളിലേക്ക് സംശയം നീളുന്നത്. അതിഗുരുതര നീക്കങ്ങളാണ് നടി രാധിക ഉയര്‍ത്തുന്നത്. മലബാറിലെ ഒരു മാഫിയ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'ഗാംബിനോസ്'. ഇതിലും അടുത്ത കാലത്ത് രാധിക അഭിനയിച്ചിരുന്നു. നവാഗതനായ ഗിരീഷ് പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. നായകനായത് സംവിധായകന്‍ വിനയന്റെ മകനായ വിഷ്ണുവായിരുന്നു.
'ലൊക്കേഷനില്‍ കുറച്ച് പുരുഷന്മാരിരുന്ന് മൊബൈലില്‍ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനില്‍ ഒളിക്യാമറ വെച്ച് പകര്‍ത്തിയ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവര്‍ കണ്ടതെന്ന് മനസിലായത്. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ട്. നടിയുടെ പേര് അടിച്ചുകൊടുത്താല്‍ അത് കിട്ടും. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഞാന്‍ ഉപയോഗിച്ചില്ല. ഞാന്‍ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ എന്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്', രാധികയുടെ പ്രതികരണം ഇങ്ങനെയാണ്.
സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടു. ഭയന്നുപോയ താന്‍ കാരവാനില്‍ വച്ച് വസ്ത്രം മാറാതെ, ഹോട്ടല്‍ മുറിയിലേക്ക് പോയെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കാരവാനില്‍ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിച്ച് കണ്ടു എന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും നടി പറയുന്നു. നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ അവര്‍കൂട്ടമായിരുന്ന് കാണുകയായിരുന്നു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞുവെന്നും രാധിക ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ നിറയെ കണ്ടിട്ടുണ്ട്. എത്രയോ പെണ്‍കുട്ടികള്‍ തന്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും രാധിക വെളിപ്പെടുത്തി. നാളെ മാറ്റി നിര്‍ത്തുമോ എന്ന് ഭയന്നാണ് ഉര്‍വ്വശി മലയാള സിനിമയില്‍ കാരവാന്‍ വന്നതിന് ശേഷം പ്രശ്നമില്ലെന്ന് പറയുന്നത്. പക്ഷേ ഇക്കാര്യത്തില്‍ ഞാന്‍ ഉര്‍വ്വശിയുടെ അഭിപ്രായത്തിനൊപ്പമല്ലെന്നും രാധിക കൂട്ടിച്ചേര്‍ക്കുന്നു. ആരോപണ വിധേയനായ ദിലീപിനൊപ്പം എന്തിന് സിനിമയില്‍ അഭിനയിച്ചു എന്ന ചോദ്യത്തിന് രാഷ്ട്രീയക്കാരില്‍ ഇത്തരക്കാരില്ലേ, അവരോട് നമ്മള്‍ സംസാരിക്കുന്നില്ലേ എന്നായിരുന്നു രാധികയുടെ മറുപടി.