- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരവാനില്‍ ഒളിക്യാമറ; നടിമാരുടെ നഗ്നത ഒന്നിച്ചിരുന്ന് കണ്ടാസ്വദിക്കുന്ന നടന്മാര്! പൊട്ടിത്തെറിക്കുന്നത് രാധിക ശരത് കുമാര്‍; മോളിവുഡില്‍ ക്രൂരതകള്‍
കൊച്ചി: മലയാള സിനിമാ സെറ്റുകളില്‍ കാരവാനില്‍ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നത ചിത്രീകരിക്കുന്നുവെന്ന് ആരോപണം. മലയാള സിനിമയില്‍ നടിമാര്‍ സുരക്ഷിതരല്ലെന്ന വാദമാണ് തെന്നിന്ത്യയിലെ പ്രധാന നടിയായ രാധികാ ശരത് കുമാര്‍ ചര്‍ച്ചയാക്കുന്നത്. നടിമാരുടെ നഗ്നത സൂക്ഷിക്കാന്‍ പ്രത്യേക ഫോള്‍ഡറുകളുണ്ട്. ഇതില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടാസ്വധിക്കുന്ന നടന്മാരെ താന്‍ നേരിട്ട് കണ്ടെന്നാണ് രാധികയുടെ വിശദീകരണം. പാടില്ലാത്തത് പലതും കേരളത്തില്‍ നടക്കുന്നു. അവരോട് ശക്തമായി പ്രതികരിച്ചു. ചെരുപ്പൂടി അടിക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഏത് ചിത്രത്തിന്റെ സെറ്റിലാണ് ഇത് കണ്ടതെന്ന് അവര്‍ […]
കൊച്ചി: മലയാള സിനിമാ സെറ്റുകളില്‍ കാരവാനില്‍ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നത ചിത്രീകരിക്കുന്നുവെന്ന് ആരോപണം. മലയാള സിനിമയില്‍ നടിമാര്‍ സുരക്ഷിതരല്ലെന്ന വാദമാണ് തെന്നിന്ത്യയിലെ പ്രധാന നടിയായ രാധികാ ശരത് കുമാര്‍ ചര്‍ച്ചയാക്കുന്നത്. നടിമാരുടെ നഗ്നത സൂക്ഷിക്കാന്‍ പ്രത്യേക ഫോള്‍ഡറുകളുണ്ട്. ഇതില്‍ നിന്നും ദൃശ്യങ്ങള്‍ കണ്ടാസ്വധിക്കുന്ന നടന്മാരെ താന്‍ നേരിട്ട് കണ്ടെന്നാണ് രാധികയുടെ വിശദീകരണം. പാടില്ലാത്തത് പലതും കേരളത്തില്‍ നടക്കുന്നു. അവരോട് ശക്തമായി പ്രതികരിച്ചു. ചെരുപ്പൂടി അടിക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഏത് ചിത്രത്തിന്റെ സെറ്റിലാണ് ഇത് കണ്ടതെന്ന് അവര്‍ വെളിപ്പെടുത്തിയുമില്ല. എന്നാല്‍ രാധികയുടെ വെളിപ്പെടുത്തലില്‍ പോലീസിന് അന്വേഷണം നടത്തേണ്ട സാഹചര്യം വരും. അതിക്രൂര ക്രൈമുകള്‍ കേരളത്തിലെ സെറ്റുകളില്‍ നടക്കുന്നുവെന്നാണ് ഇതോടെ തെളിയുന്നത്.
ഏഷ്യാനെറ്റ് ന്യൂസിലാണ് രാധികാ ശരത് കുമാറിന്റെ വെളിപ്പെടുത്തല്‍. തെന്നിന്ത്യയിലെ സുപ്രധാന നടിയാണ് രാധിക. : മലയാള സിനിമാ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം ആദ്യമായി വെളിപ്പെടുത്തുകയായിരുന്നു നടി രാധിക ശരത്കുമാര്‍. കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുന്നുവെന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍. സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടു. ഭയന്നുപോയ താന്‍ കാരവാനില്‍ വച്ച് വസ്ത്രം മാറാതെ, ഹോട്ടല്‍ മുറിയിലേക്ക് പോയെന്നും രാധിക വിശദീകരിച്ചു. ഇതോടെ കാരവാനും സുരക്ഷിതമല്ലെന്ന് പറഞ്ഞു വയ്ക്കുകായണ് അവര്‍. മലയാള സിനിമയില്‍ നടക്കുന്നതൊന്നും പുറത്തു പറയാന്‍ പറ്റാത്തതാണെന്നും അവര്‍ പറയുന്നു.
എന്നാല്‍ ഏത് സിനിമയുടെ സെറ്റിലാണ് ഇത് സംഭവിച്ചതെന്ന് അവര്‍ പറഞ്ഞില്ല. ദിലീപ് ചിത്രമായ രാമലീലയിലും പവി കെയര്‍ ടേക്കറിലും രാധിക അടുത്ത കാലത്ത് അഭിനയിച്ചിരുന്നു. ഇതിനൊപ്പം മോഹന്‍ലാല്‍ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലും അഭിനയിച്ചു. 2017 മുതല്‍ 2024വരെയാണ് രാധിക ഈ സിനിമകളില്‍ അഭിനയിച്ചത്. സിനിമാ ലൊക്കേഷനില്‍ ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നുവെന്ന സൂചനകള്‍ ഹേമാ കമ്മറ്റിയിലും ഉണ്ടായിരുന്നു. അതുകൊണ്ട് കൂടിയാണ് രാധികയുടെ ഈ വെളിപ്പെടുത്തലിന് പ്രാധാന്യം കൂടുന്നത്.