കൊച്ചി: ലോകത്തെ രാജ്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് നയിക്കപ്പെടുമ്പോള്‍ ആയുധവിപണിയിലെ വമ്പന്‍മാരാകും എല്ലാക്കാലത്തും സന്തോഷിക്കുക. മുന്‍കാലങ്ങളുടേതില്‍ നിന്നും വ്യത്യസ്തമായി സാങ്കേതിക വളര്‍ച്ചയോടെ സൈന്യങ്ങളും ആ നിലയില്‍ അപ്‌ഡേഷനുകല്‍ വരുത്തേണ്ട അവസ്ഥയിലാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കോര്‍ത്തപ്പോള്‍ യുദ്ധരംഗത്തെ മികവും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. പാക്കിസ്ഥാനെ നിലം തൊടാന്‍ അനുവദിക്കാതെ ഇന്ത്യന്‍ മിസൈലുകള്‍ പാക് നഗരങ്ങളില്‍ പതിച്ചു. തിരികെ ഇന്ത്യയെ ലക്ഷ്യമാക്കി എത്തിയ മിസൈലുകള്‍ തടുത്തിട്ട് ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനവും മികവു തെളിയിച്ചു. ഇങ്ങനെ എല്ലാം കൊണ്ടും ഇന്ത്യ കരുത്തുകാട്ടിയ സൈനിക നീക്കമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലേത്.

എന്നാല്‍, ഇന്ത്യയുടെ ഈ യുദ്ധമികവ് പാശ്ചാത്യ ലോകത്തെയും മാധ്യമങ്ങളെയും അസൂയപ്പെടുത്തിയെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. കാരണം, ഇന്ത്യയുടെ യുദ്ധവിജയം കണ്ടില്ലെന്ന് നടിച്ച് ഇന്ത്യ ഫ്രാന്‍സില്‍ നിന്നും വാങ്ങിയ റഫാല്‍ എന്ന അപകടകാരിയായ റഫേല്‍ യുദ്ധവിമാനം പാക്കിസ്ഥാന്‍ വെടിവെച്ചിട്ടെന്ന വാദങ്ങളാണ് ലോക മാധ്യമങ്ങള്‍ നല്‍കിയത്. എന്നാല്‍, ഇതിന് തെളിവു നല്‍കാന്‍ പാക്കിസ്ഥാന് സാധിച്ചിട്ടുമില്ല. അതേസമയം യുദ്ധമുഖത്ത് നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ഇന്ത്യന്‍ സേനയും വ്യക്തമാക്കിയിരുന്നു.

അതിര്‍ത്തി ഭേദിക്കാതെ തന്നെ പാക്കിസ്ഥാനിലെ ഏതൊരു നഗരവും ഇന്ത്യയ്ക്ക് ലക്ഷ്യം വെക്കാന്‍ സാധിക്കുമെന്നാണ് ഈ യുദ്ധത്തില്‍ തെൡഞ്ഞത്. ഇന്ത്യ പാക്കിസ്ഥാന്‍ സൈന്യത്തിനുണ്ടാക്കിയ നാശനഷ്ടങ്ങളുടെ തെളിവുകള്‍ ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ടിരുന്നു. ഇതെല്ലാം ആകാശ യുദ്ധത്തിലെ ഇന്ത്യന്‍ മികവിന് തെളിവായി മാറി. ലോക മാധ്യമങ്ങള്‍ക്ക് ഇന്ത്യ വിജയിച്ചു എന്ന് പറയേണ്ടി വന്നു. പാക്കിസ്ഥാന്റെ ആണവ കേന്ദ്രത്തിന് അരികെ അടക്കം ഇന്ത്യ മിസൈല്‍ വര്‍ഷിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ വേണ്ടി പാക്കിസ്ഥാന്‍ സൈന്യത്തിന് ഇന്ത്യന്‍ സൈന്യത്തെ വിളിച്ചു യാചിക്കേണ്ട അവസ്ഥയും വന്നു.


ഇതിനിടെ ഈ വിജയത്തിനിടയിലും ഇന്ത്യക്ക് ചില നഷ്ടങ്ങള്‍ ഉണ്ടായെന്നും ലോക മാധ്യമങ്ങള്‍ എഴുതി. ഇതില്‍ പ്രധാനമായത് ഫ്രാന്‍സിന്‌റെ റഫേല്‍ വിമാനം പാക്കിസ്ഥാന്റെ ചൈനീസ് നിര്‍മിത ചെങ്ഡു ജെ- 10 സി യുദ്ധവിമാനം വീഴ്ത്തി എന്നതായിരുന്നു. എന്നാല്‍, ഇത് ഇന്ത്യ സ്ഥിരീകരിച്ചിരുന്നില്ല. ഇത് ശരിയോ തെറ്റോ എന്ന ചര്‍ച്ചകളും പലയിടത്തും നടന്നു. ഈ റഫേല്‍ വിമാനം വീണോ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ കൃത്യമായ മറുപടി ഇന്ത്യന്‍ സൈനിക മേധാവിമാര്‍ പറഞ്ഞിരുന്നില്ല. നമ്മള്‍ ലക്ഷ്യം കണ്ടുവെന്നാണ് സൈന്യം വിശദീകരിച്ചത്. ഒരു പൈലറ്റിനെ നഷ്ടപെട്ടിട്ടില്ലെന്നും വ്യക്തമാക്കി. ഇതിനിടെ പാശ്ചാത്യ മാധ്യമങ്ങള്‍ ഒരു റാഫേല്‍ വിമാനം വീണു എന്നാണ് റിപ്പോര്‍ട്ടു ചെയ്തത്. യുദ്ധമുണ്ടാകുമ്പോള്‍ നഷ്ടങ്ങള്‍ ഉണ്ടാകുമെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത ചര്‍ച്ചയായത് ആഗോള ആയുധ വിപണിയുമായി ബന്ധപ്പെട്ടാണ്. പാശ്ചാത്യ യുദ്ധവിമാന നിര്‍മാണ കമ്പനിയുടെ ജെറ്റ് ചൈനീസ് നിര്‍മിത ജെറ്റ് വീഴ്ത്തി എന്ന വിധത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ ചെങ്ഡു വിമാന കമ്പനിയുടെ വിപണി മൂല്യം ഉയര്‍ന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാകുന്നത്. പാശ്ചാത്യലോകം ഭയക്കുന്നത് ചൈനയുടെ ആയുധനിര്‍മാണ രംഗത്തെ മികവിനെയാണ്. അതുകൊണ്ടാണ് റഫേല്‍ വീണുവെന്ന വാര്‍ത്ത പാശ്ചാത്യ ലോകത്ത് ചര്‍ച്ചയാകുന്നതും. ഫ്രഞ്ച് ഇന്റലിജെന്‍സ് വൃത്തങ്ങല്‍ ഒരു റഫേല്‍ വീണു എന്ന് സ്ഥിരീകരിക്കുന്നുണ്ട്. ചെങ്‌സു യുദ്ധവിമാനം ഉപയോഗിക്കുന്നത് ചൈനയും പാക്കിസ്ഥാനും മാത്രമാണ്. ഈ പരീക്ഷണത്തെ പാശ്ചാത്യ ലോകം അല്‍പ്പം ഭയക്കുന്നുണ്ടെന്നാണ് സൂചന.

നിര്‍മാണ ചെലവുവെച്ചു നോക്കുമ്പോള്‍ ചെങ്ഡുവിനേക്കാള്‍ നിര്‍മാണ ചിലറ് റഫേലിനാണ്. കൂടുതല്‍ ദൂരം ഫൈറ്റ് ചെയ്യാന്‍ അടക്കം റഫേലിന് സാധിക്കും എന്നതാണ് പ്രത്യേകത. എന്നാല്‍, ചൈനയുടെ ചെങ്ഡുവിന്റെ ചെലവ് കുറവ് മറ്റ് രാഷ്ട്രങ്ങളെ ആകര്‍ഷിക്കുമോ എന്നതാണ് പാശ്ചാത്യ യുദ്ധവിമാന നിര്‍മാതാക്കളുടെ ആശങ്ക. ലോകത്തെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളില്‍ ഒന്നാണ് ചെങ്ഡു എന്നാണ് ചൈനയുടെ അവകാശവാദം. അതും സമീപകാലത്ത് മാത്രം നിര്‍മിക്കപ്പെട്ട വിമാനമാണ് ചെങ്ഡു 20. ചെങ്ഡു 10 ആണ് പാക്കിസ്ഥാനം കൈമാറിയത്.

ആയുധശേഖരണത്തിനുള്ള മത്സരത്തില്‍ പിന്നോട്ട് പോകാതാരിക്കാന്‍ ചൈന വര്‍ഷങ്ങളായി നടത്തിയ ഗവേഷണങ്ങളുടെയും പരിശ്രമത്തിന്റെയും ഫലമാണ് ഈ യുദ്ധവിമാനം. റഷ്യയുടെയും അമേരിക്കയും അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളോട് കിടപിടിയ്ക്കും ചെങ്ഡു വിമാനങ്ങള്‍. 2015ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ വിമാനങ്ങള്‍ 2016 ലാണ് ചൈനീസ് വ്യോമസേനയുടെ ഭാഗമായത്. വിമാനനിര്‍മ്മണത്തിന്റെ കാര്യങ്ങള്‍ ചൈന പരസ്യമാക്കിയെങ്കിലും വിമാനത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ രാജ്യം രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്.

പക്ഷേ പരീക്ഷണ പറക്കലുകളില്‍ ലോകത്തെ ഏതു മുന്തിയ യുദ്ധവിമാനത്തോടും കിടപിടിക്കുന്നവയാണ് ചെങ്ഡു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, യുദ്ധരംഗത്തു ഉപയോഗിക്കാന്‍ കഴിമെന്നത് തെളിയിക്കുന്നത് ഇന്ത്യ-പാക് സംഘര്‍ഷ വേളയിലാണ്. യഥാര്‍ഥത്തില്‍ ഇന്ത്യ വിജയിച്ച യുദ്ധത്തില്‍ ചൈനയ്ക്കാണ് ആകെ നേട്ടമു്ണ്ടായത്. ആയുധവിപണിയിലെ ചൈനയുടെ താല്‍പ്പര്യങ്ങളാണ് ഇതോടെ ചര്‍ച്ചകളില്‍ നിറയുന്നതും. രണ്ട് ചൈനയുടെ ജെ10 സി എന്ന ചെങ്ഡു യുദ്ധവിമാനം റഫാലിനേക്കാള്‍ മികച്ചതെന്ന് തെളിയിക്കാന്‍ ആസൂത്രിത ശ്രമം ഒരുവിഭാഗം മാധ്യമങ്ങളില്‍ നിന്നും ഉണ്ടായി.

നേരത്തെ റഫാല്‍ ജെറ്റാണെന്ന് അവകാശപ്പെട്ട് സിഎന്‍എന്‍, ബിബിസി, ഗാര്‍ഡിയന്‍ തുടങ്ങിയ പാശ്ചാത്യമാധ്യമങ്ങള്‍ വെടിവെച്ചിട്ട ഒരു വിമാനത്തിന്റെ ചിത്രം മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് ഫ്‌ലൈറ്റ് ഗ്ലോബല്‍ ഡോട്ട് കോം എന്ന മാധ്യമം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. അതേസമയ ഇന്ത്യ 28 കോടി ഡോളര്‍ നല്‍കി ഇന്ത്യ റഫാല്‍ ജെറ്റ് ഫ്രാന്‍സില്‍ നിന്നും വാങ്ങുമ്പോള്‍ കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. അമേരിക്കയുടെ എഫ്-35 എന്ന വിമാനവും റഫാല്‍ ജെറ്റും തമ്മില്‍ താരതമ്യ പഠനം നടത്തിയ ശേഷമാണ് ഇന്ത്യ റഫാല്‍ ജെറ്റ് തന്നെ തെരഞ്ഞെടുത്തത്. ഓപ്പറേഷന്‍ സിന്ദൂറില്‍ റഫാല്‍ ജെറ്റ് ഉപയോഗിച്ചു എന്ന് മാത്രമല്ല, പാകിസ്ഥാന് നല്ല പ്രഹരം നല്‍കാന്‍ ഈ യുദ്ധവിമാനത്തിന് സാധിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

ഇപ്പോള്‍ ഇന്ത്യയുടെ കയ്യില്‍ ഫ്രാന്‍സുമായി കരാര്‍ ഒപ്പുവെച്ചതുപോലെ കാലം തെറ്റാതെ 36 റഫാല്‍ ജെറ്റുകളും എത്തി. ഇത് വ്യോമസേനയുടെ കയ്യില്‍ ഭദ്രമാണ്. ഇതിനായി പ്രത്യേകം പൈലറ്റുമാരെ പരിശീലിപ്പിക്കുക പോലും ചെയ്തു. ഈ റഫാല്‍ ജെറ്റുകള്‍ ഇക്കുറി പാകിസ്ഥാനെ മുറിവേല്‍പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 2000 കിലോമീറ്റര്‍ വേഗതയില്‍ പറക്കുന്ന റഫാലിനെ മിസൈലുകള്‍ക്ക് മുറിവേല്‍പിക്കുക എളുപ്പമല്ല. മാത്രമല്ല, മറഞ്ഞു പറക്കുന്നതില്‍ അതിവൈദഗ്ധ്യമുണ്ട് റഫാലിന്. 3700 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തിലേക്ക് മിസൈല്‍ പായിക്കാനും കഴിയും. ഇതാണ് പാകിസ്ഥാന്റെ അന്തകനാകാന്‍ റഫാലിന് സാധിച്ചത്.