- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനുള്ള 'ഗോഡ്സേവാദികളുടെ ചീപ്പ് പ്രൊപ്പഗണ്ട'; ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്തവർ; ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പയറ്റുന്ന അർബൻ നാസികൾ; കേരള സ്റ്റോറി 2നെതിരെ രാഹുൽ ഈശ്വർ

തിരുവനന്തപുരം: 'ദ കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സിനിമയ്‌ക്കെതിരെ കടുത്ത വിമർശനവുമായി രാഹുൽ ഈശ്വർ. സിനിമയെ 'ചീപ്പ് പ്രൊപ്പഗണ്ട' എന്ന് വിശേഷിപ്പിച്ച രാഹുൽ ഈശ്വർ, നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനും മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനുമാണ് ഇത്തരം സിനിമകൾ നിർമ്മിക്കുന്നതെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഹിന്ദു യുവതികളെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നു എന്ന തരത്തിലുള്ള ദൃശ്യങ്ങൾ ട്രെയിലറിൽ ഉൾപ്പെടുത്തിയതിനെ രാഹുൽ രൂക്ഷമായി പരിഹസിച്ചു. "ഞാൻ ബീഫ് കഴിക്കാറില്ല, എന്നാൽ മറ്റൊരാൾ കഴിക്കുന്നതിൽ എനിക്ക് പ്രശ്നവുമില്ല. ഗോവയിലും നോർത്ത് ഈസ്റ്റിലും ബീഫ് കഴിക്കുന്നവരാണ് ഭരിക്കുന്നത്. ഉളുപ്പും നാണവും ഇല്ലാത്ത ഗോഡ്‌സേവാദികളാണ് ഇത്തരം സിനിമകൾക്ക് പിന്നിൽ" - രാഹുൽ കുറിച്ചു. ഒരുകള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രമാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് രാഹുൽ പറയുന്നു.
രാഹുൽ ഈശ്വറിന്റെ പോസ്റ്റ്
"ഹിന്ദു പെണ്ണിനെ നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്‌ലിങ്ങൾ" - ഞാൻ ബീഫ് കഴിക്കാറില്ല, ബീഫ് വേറെ ആരെങ്കിലും കഴിക്കുന്നതിനു ഒരു പ്രശ്നവുമില്ല. ബീഫ് കഴിക്കുന്നവരാണ് ഗോവ, നോർത്ത് ഈസ്റ്റിൽ അടക്കം ഭരിക്കുന്ന എല്ലാ രാഷ്ട്രീയക്കാരും. kerala story 2 ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേവാദികൾ. ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അർബൻ നാസികൾ. നമ്മൾ നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനും, നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനും, Cheap & Vulgar Propaganda യുമായി കേരളം സ്റ്റോറി 2.. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സേവാദികളുടെ മനസ്സാണ് അതിനു പിന്നിൽ. രാജ്യദ്രോഹമാണ്, വിദ്വേഷ രാഷ്ട്രീയമാണ്, അധമവും അപലപനീയവുമാണത്. കേരളം, ഭാരതം അഭിമാനം".
അതേസമയം, 'ദി കേരള സ്റ്റോറി 2'വിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങളും ട്രോളുകളും സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ആദ്യ ചിത്രത്തിന് സമാനമായി വിദ്വേഷം പ്രചരിപ്പിക്കുന്നതാണ് രണ്ടാം ഭാഗത്തിന്‍റെ ട്രെയിലറും എന്നാണ് പ്രധാന വിമർശനം. ചിത്രത്തിൽ കേരളത്തിൽനിന്നുള്ള ഒരു ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗമാണ് ട്രോളുകൾക്ക് പ്രധാന കാരണമാകുന്നത്.
ചിത്രത്തെ കനത്ത ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ചിത്രത്തിനെതിരെ ശക്തമായ നിലപാടെടുത്തത്. "കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട “ദി കേരള സ്റ്റോറി” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണ്," മുഖ്യമന്ത്രി കുറിച്ചു.
"നട്ടാൽ കുരുക്കാത്ത നുണകളും വിദ്വേഷവും കേരളവിരുദ്ധ പ്രചാരണവും കുത്തിനിറച്ച ഒന്നാം ഭാഗം വർഗീയ ലക്ഷ്യത്തോടെ നിർമ്മിച്ചതാണെന്ന് ഈ നാട് തിരിച്ചറിഞ്ഞതാണ്. കലാസൃഷ്ടിയുടെ മേലങ്കി അണിഞ്ഞ് പുറത്തിറക്കിയ ആ വികൃത സൃഷ്ടിയെ ‘ദ റിയൽ കേരള സ്റ്റോറി' വിളിച്ചു പറഞ്ഞുകൊണ്ട് തള്ളിക്കളഞ്ഞതുമാണ്. സാഹോദര്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന കേരളത്തിന്റെ മാതൃകയെ ഭയപ്പെടുന്നവരാണ് തുടർച്ചയായ വിദ്വേഷ പ്രചാരണങ്ങളുടെ അണിയറക്കാർ," അദ്ദേഹം കൂട്ടിച്ചേർത്തു.
വിപുൽ ഷാ നിർമിക്കുന്ന 'ദി കേരള സ്റ്റോറി 2' സംവിധാനം ചെയ്യുന്നത് കാമാഖ്യ നാരായണ സിങ്ങാണ്. ആഷിൻ എ. ഷായാണ് സഹനിർമാതാവ്. ആദ്യ ചിത്രം സുദീപ്തോ സെൻ ആയിരുന്നു സംവിധാനം ചെയ്തത്. ഇത്തവണ കേരളത്തിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പെൺകുട്ടികളുടെ കഥയും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.
2023 മേയ് 5നാണ് കേരള സ്റ്റോറിയുടെ ആദ്യ ഭാഗം തിയറ്ററുകളിലെത്തിയത്. സുദിപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ നിർമിച്ചത് വിപുൽ അമൃത്‌ലാൽ ഷായാണ്.കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയെന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വിവാദങ്ങൾക്ക് പിന്നാലെ യൂട്യൂബ് വിവരണത്തിൽ മാറ്റം വരുത്തി മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി മാറ്റിയിരുന്നു.


