- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ശ്രീലക്ഷ്മി അറക്കല്‍ കരയുന്നതു കണ്ടു വിഷമം തോന്നി; ഈ കണ്ണീര്‍ സത്യമാണെങ്കില്‍, ഒരു പുരുഷന്‍ എന്ന നിലയില്‍, എല്ലാ പുരുഷ സഹോദരന്മാര്‍ക്കും വേണ്ടി ഖേദം അറിയിക്കുന്നു; ആരുടേയും കണ്ണീര്‍ നമ്മളെ ചിരിപ്പിക്കരുത്; അധിക്ഷേപം ശരിയല്ല; നിങ്ങളുടെ ഫെമിനിസ്റ്റ് മൂവ്മെന്റിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ'; ശ്രീലക്ഷ്മി അറയ്ക്കലിനോട് അനുഭാവം പ്രകടിപ്പിച്ചു രാഹുല്‍ ഈശ്വര്‍
ശ്രീലക്ഷ്മി അറയ്ക്കലിനോട് അനുഭാവം പ്രകടിപ്പിച്ചു രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: തനിക്ക് നേരെ നടന്ന് കൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പൊട്ടിക്കരഞ്ഞ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പൊട്ടിക്കരയലിനെയും ട്രോളിക്കൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലുടെ രംഗത്തുവന്നു. ദീപക് ജീവനൊടുക്കിയതില്‍ പ്രതി ഷിംജിതയെ അനുകൂലിച്ച് ശ്രീലക്ഷ്മി അറയ്ക്കല്‍ ഒരു ചാനല്‍ ഷോയില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലക്ഷ്മിക്കെതിരെ വ്യാപക സൈബര്‍ ആക്രമണം ഉണ്ടായത്. മോശമായ വിധത്തില്‍ അധിക്ഷേപിച്ചു കൊണ്ടാണ് നിരവധി പേര്‍ സംസാരിച്ചത്. ഇതോടെയാണ്
ഇതിനെതിരെ സംസാരിക്കവെയാണ് ശ്രീലക്ഷ്മി അറയ്ക്കല്‍ പൊട്ടിക്കരഞ്ഞത്. ഇപ്പോള്‍ 30 വയസായി. എനിക്ക് കഴിവുള്ളത് കൊണ്ട് മാത്രമാണ് ഞാന്‍ ജീവിച്ച് പോകുന്നത് തന്നെ പലരും വേശ്യ എന്നാണ് വിളിക്കുന്നതെന്നും എനിക്ക് ഭക്ഷണം തരാന്‍ വേണ്ടി എന്റെ അമ്മ സക്കാത്ത് വാങ്ങാന്‍ പോയിട്ടുണ്ടെന്നും അത്രയും കഷ്ടപ്പെട്ടാണ് താന്‍ ജീവിച്ചതെന്നും ജോലി ചെയ്ത് ജീവിച്ചയാളെ നിങ്ങള്‍ വേശ്യ എന്ന് പറയുന്നത് ഭയങ്കര മോശമാണെന്നും ശ്രീലക്ഷ്മി അറയ്ക്കല്‍ പറഞ്ഞു.
ശ്രീലക്ഷ്മിയുടെ പ്രതികരണം വന്നതോടെ അവരോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നു. ശ്രീലക്ഷ്മി അറക്കല്‍ കരയുന്നതു കണ്ടു വിഷമം തോന്നിയെന്നും അവരെ അധിക്ഷേപിക്കരുതെന്നും പറഞ്ഞാണ് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയത്. ശ്രീലക്ഷ്മി ദീപക്കിനെ, ശ്രീ ദിലീപിനെ കുറിച്ച് പറഞ്ഞതിനോടൊക്കെ ശക്തമായി എതിര്‍പ്പാണ്. അതൊക്കെ പൂര്‍ണമായും തെറ്റുമാണ്. പക്ഷെ അധിക്ഷേപം അല്ല അതിനുള്ള മറുപടി. 'ചില വാക്കുകള്‍' ഉപയോഗിച്ച് സ്ത്രീയെ അധിക്ഷേപ്പിക്കുന്നത് ഒരു കാരണവശാലും നമ്മള്‍ പുരുഷന്മാര്‍ ചെയ്യരുതെന്നും രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചു.
ശ്രീലക്ഷ്മിയുടെ കണ്ണീര്‍ സത്യമാണെങ്കില്‍, ഒരു പുരുഷന്‍ എന്ന നിലയില്‍, എല്ലാ പുരുഷ സഹോദരന്മാര്‍ക്കും വേണ്ടി ഖേദം അറിയിക്കുന്നു. ഒരു സ്ത്രീയെയും അപമാനിക്കുന്ന പ്രവണത നല്ലതല്ല. ആരുടേയും കണ്ണീര്‍ നമ്മളെ ചിരിപ്പിക്കരുത്. ശ്രീലക്ഷ്മി അറക്കലിനോട് യോജിക്കാം വിയോജിക്കാം പക്ഷേ അധിക്ഷേപം ശരിയല്ലെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.
രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ശ്രീലക്ഷ്മി അറക്കല്‍ കരയുന്നതു കണ്ടു വിഷമം തോന്നി. വളരെ genuine ആയ വിഷമം എന്നാണ് തോന്നിയത്. ശ്രീലക്ഷ്മി ദീപക്കിനെ, ശ്രീ ദിലീപിനെ കുറിച്ച് പറഞ്ഞതിനോടൊക്കെ ശക്തമായി എതിര്‍പ്പാണ്. അതൊക്കെ പൂര്‍ണമായും തെറ്റുമാണ്. പക്ഷെ അധിക്ഷേപം അല്ല അതിനുള്ള മറുപടി. 'ചില വാക്കുകള്‍' ഉപയോഗിച്ച് സ്ത്രീയെ അധിക്ഷേപ്പിക്കുന്നത് ഒരു കാരണവശാലും നമ്മള്‍ പുരുഷന്മാര്‍ ചെയ്യരുത്. #SreelakshmiArackal
ശ്രീലക്ഷ്മിയുടെ എല്ലാ കടുത്ത ഫെമിനിസ്റ്റ് നിലപാടുകളോടും എതിര്‍പ്പോടു കൂടി തന്നെ പറയട്ടെ -- ഈ കണ്ണീര്‍ സത്യമാണെങ്കില്‍, ഒരു പുരുഷന്‍ എന്ന നിലയില്‍, എല്ലാ പുരുഷ സഹോദരന്മാര്‍ക്കും വേണ്ടി ഖേദം അറിയിക്കുന്നു. ഒരു സ്ത്രീയെയും അപമാനിക്കുന്ന പ്രവണത നല്ലതല്ല. ആരുടേയും കണ്ണീര്‍ നമ്മളെ ചിരിപ്പിക്കരുത്. ശ്രീലക്ഷ്മി അറക്കലിനോട് യോജിക്കാം വിയോജിക്കാം, Disrespect & അധിക്ഷേപം ശരിയല്ല എന്ന് ദയവായി ഓര്‍ക്കുക.
ശ്രീലക്ഷ്മി അടക്കം വളരെ ബുദ്ധിമുട്ടി ജീവിതത്തില്‍ ഉയര്‍ന്നു വന്നു എന്നാണ് മനസിലാക്കുന്നത്. എല്ലാ വിധ ആശംസകളും. പുരുഷാവകാശ പോരാട്ടങ്ങള്‍ നയിക്കുന്നവരും ഫെമിനിസ്റ്റുകളും തമ്മില്‍ ശത്രുതയുടെ ആവശ്യം ഇല്ല, കാരണം നമ്മള്‍ എല്ലാം അടിസ്ഥാനപരമായി മനുഷ്യര്‍ ആണ്, മനുഷ്യത്വം ആണ് നമ്മളെ നയിക്കേണ്ടത്. ദീപകിന്റെ കുടുംബത്തിനും, നിങ്ങളുടെ ഫെമിനിസ്റ്റ് മൂവേമെന്റ് നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. Jai Gandhiji,
അധിക്ഷേപങ്ങളോട് ശ്രീലക്ഷ്മി പ്രതികരിച്ചത് ഇങ്ങനെ:
രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് കുളിച്ച് ട്യൂഷന് പോയി, അവിടെ നിന്ന് നേരെ ബിഎഡ് കോളേജില്‍ പോയി പഠിച്ച്, വീട്ടില്‍ വരാതെ അടുത്ത ട്യൂഷനെടുത്ത് രാത്രി എട്ട് മണിക്ക് വന്ന് ബിഎഡിന്റെ എല്ലാ വര്‍ക്കും എഴുതി തീര്‍ത്തിട്ടുണ്ട് ഞാന്‍. അങ്ങനെ ജോലി ചെയ്ത് ജീവിച്ചയാളെ നിങ്ങള്‍ വേശ്യ എന്ന് പറയരുത്. ഭയങ്കര മോശമാണത്. ഞാനത്രയ്ക്ക് കഷ്ടപ്പെട്ടാണ് ഞാന്‍ ജീവിച്ചത്. പക്ഷെ നിങ്ങളെല്ലാവരും എന്നെ വേശ്യ എന്നാണ് വിളിക്കുന്നത്. അങ്ങനെ ജീവിക്കാം. പക്ഷെ അത് പറ്റില്ല. ആ ജോലി മോശമായത് കൊണ്ടല്ല. പക്ഷെ എനിക്ക് പറ്റില്ല.
അങ്ങനെയാണെങ്കില്‍ ഇപ്പോള്‍ വീടും കാറുമെല്ലാമായേനെ. ഫോണ്‍ വരെ എത്രയോ കൊല്ലമായി ഉപയോഗിക്കുന്നു. ഹാങ് ആയിപ്പോകുന്നു. ഫോണ്‍ പോലും മാറ്റാന്‍ പൈസയില്ല. 9ാം ക്ലാസ് തൊട്ട് ഞാന്‍ ട്യൂഷന്‍ എടുക്കാന്‍ തുടങ്ങിയതാണ്. ഇപ്പോള്‍ 30 വയസായി. എനിക്ക് കഴിവുള്ളത് കൊണ്ട് മാത്രമാണ് ഞാന്‍ ജീവിച്ച് പോകുന്നത്. എന്റെ അമ്മ അംഗന്‍വാടി ടീച്ചറായാണ് ജോലി ചെയ്യുന്നത്. അമ്മയ്ക്ക് അന്ന് 600 രൂപയൊക്കെയാണ് മാസം കിട്ടിയിരുന്നത്. എനിക്ക് ഭക്ഷണം തരാന്‍ വേണ്ടി എന്റെ അമ്മ സക്കാത്ത് വാങ്ങാന്‍ പോയിട്ടുണ്ട്. അങ്ങനെ വരെ ജീവിച്ചിട്ടുണ്ട്. അങ്ങനെയുള്ള അമ്മയെക്കുറിച്ച് മോശം പറയരുതെന്നും ശ്രീലക്ഷ്മി അറയ്ക്കല്‍ പറഞ്ഞു.


