- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീ ശരീരം കണ്ടാല്‍ നിയന്ത്രണം പോകുമോ എന്ന ചോദ്യം ഹണി റോസിന്റെ ദേഷ്യത്തില്‍ നിന്ന് വന്നത്; ഹണിയുടെ വസ്ത്രധാരണ രീതി വള്‍ഗറാണെന്ന വിമര്‍ശനങ്ങള്‍ കൂടി ശ്രദ്ധിക്കണം; ദ്വയാര്‍ഥ പ്രയോഗം നടത്തിയതിന് ബോച്ചെയെ ഒരു വര്‍ഷം ജയിലില്‍ ഇടണോ? നിലപാടില്‍ ഉറച്ച് നിന്ന് രാഹുല്‍ ഈശ്വറിന്റെ കുറിപ്പ്
ഹണി റോസിന് രാഹുല്‍ ഈശ്വറിന്റെ മറുപടി
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെ അനൂകൂലിച്ചതിന് തന്നെ വിമര്‍ശിച്ച നടി ഹണി റോസിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍. ബഹുമാനത്തോടെയുള്ള വിമര്‍ശനം/ മറുപടി എന്ന നിലയിലാണ് രാഹുലിന്റെ പോസ്റ്റ്.
'തന്ത്രകുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ'- എന്ന ഹണി റോസിന്റെ പരാമര്‍ശത്തിന് രാഹുല്‍ നല്‍കുന്ന മറുപടി ഇങ്ങനെ: ' അമ്പലങ്ങളിലും പള്ളികളിലും 'ഡ്രസ് കോഡ്' ഇപ്പോള്‍ തന്നെ ഉണ്ടെന്ന കാര്യം ശ്രദ്ധയില്‍ പെടുത്തുന്നു. വിശുദ്ധ വത്തിക്കാനില്‍ പോകാന്‍ എനിക്ക് അവസരം ലഭിച്ചപ്പോള്‍ അവിടെയും ഡ്രസ് കോഡ് കാണാനുളള അവസരം എനിക്ക് ലഭിച്ചു'.
ഭാഷയിലെ തന്റെ നിയന്ത്രണത്തെ കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്ക് താന്‍ നന്ദി അര്‍പ്പിക്കുന്നു.സ്ത്രീ ശരീരം കണ്ടാല്‍ നിയന്ത്രണം പോകുമോ എന്ന ചോദ്യം താങ്കളുടെ മനസ്സിലെ ദേഷ്യത്തില്‍ നിന്ന് വന്നതാണെന്ന് മനസ്സിലാക്കുന്നു. ഹണിക്കെതിരെ/ഒരു സ്ത്രീക്കുമെതിരെ ഉള്ള ദ്വയാര്‍ഥ പ്രയോഗങ്ങളെ ന്യായീകരിക്കുന്നു. പക്ഷേ ഒരു കാര്യം വ്യക്തമാക്കാനുണ്ടെന്ന് രാഹുല്‍ ഈശ്വര്‍ കുറിച്ചു.
ഹണി റോസിനെതിരെ ഉള്ള വസ്ത്രധാരണത്തിലെ വിമര്‍ശനങ്ങള്‍ കൂടി ശ്രദ്ധിക്കണം. അത് തനിക്ക് ഒരു നിയന്ത്രണ പ്രശ്‌നം ഉള്ളത് കൊണ്ടല്ല, പകരം നമ്മുടെ സമൂഹത്തില്‍ കുട്ടികള്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍, പ്രായമായവര്‍, കുടുംബങ്ങള്‍ എന്നിവ ഉള്ളത് കൊണ്ടാണെന്ന് രാഹുല്‍ കുറിച്ചു.
ഹണിയെ പോലുള്ള കലാകാരികള്‍ വളര്‍ന്നുവരുന്ന പെണ്‍കുട്ടികള്‍ക്ക് നല്ല മാതൃകകളാകണം. അതോടൊപ്പം ദ്വയാര്‍ഥ പ്രയോഗം നടത്തിയതിന് ബോച്ചെയെ ഒരു വര്‍ഷം ജയിലില്‍ ഇടണോ എന്നൂകൂടി ഹണി റോസ് ചിന്തിക്കണം. ഹണി ഉന്നയിച്ച പോയിന്റ് മുഖ്യമന്ത്രിയും മാധ്യമങ്ങളും എല്ലാം ഏറ്റെടുത്തു. ലൈംഗിക ചുവയുള്ള ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നിരുത്സാഹപ്പെടുത്തണം എന്ന പൊതുനിലപാടിലേക്ക് എല്ലാവരും എത്തിച്ചേര്‍ന്നു. അഭിനന്ദനങ്ങള്‍. സിനിമയിലും ഇത് ബാധകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ജനുവരി 10 ന് ഇറങ്ങുന്ന ഹണി റോസിന്റെ റേച്ചല്‍ സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
നേരത്തെ ഹണി റോസിന്റെ വസ്ത്രധാരണവും അവര്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വള്‍ഗറാണെന്ന് രാഹുല്‍ ഈശ്വര്‍ വിമര്‍ശിച്ചിരുന്നു. ബോബി ചെമ്മണ്ണൂര്‍ മാപ്പ് പറയാന്‍ തയ്യാറായിട്ടും അദ്ദേഹത്തെ മൂന്ന് വര്‍ഷം ജയിലില്‍ അടയ്ക്കണോ എന്നും രാഹുല്‍ ചോദിച്ചു
രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍:
ഹണി റോസിനോട് ബഹുമാനമാണ്. നാളെ അവരുടെ സിനിമ റിലീസാവുന്നുണ്ട്. അതിന് ആശംസകള്‍ അറിയിക്കുന്നു. ഹണി റോസിനെ വിമര്‍ശിക്കുന്ന ഒരുപാടുപേരുണ്ട്. അവരുടെ വസ്ത്രധാരണം പരിധികള്‍ കടക്കുന്നു, സഭ്യതയില്ലാത്തതും വള്‍ഗറുമാണ്. വള്‍ഗര്‍ ആംഗിളുകളിലുള്ള ചിത്രങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നു. സിനിമാരംഗത്ത് നിന്നുള്ളവര്‍ പോലും ഹണി റോസിനെ വിമര്‍ശിച്ചിട്ടുണ്ട്.
ഹണി റോസ് ശ്രദ്ധിക്കാത്തതുകൊണ്ടാവും, അമ്പലങ്ങളിലും പള്ളികളിലും ഡ്രസ് കോഡുണ്ട്. സംസാരത്തില്‍ മാത്രം പോര, വസ്ത്രങ്ങളും സഭ്യതയും മാന്യതയും ഉള്ളതാവണം. ഇങ്ങനെ പറയുന്നത് ഒരു അന്താരാഷ്ട്ര കുറ്റമായി കാണാനാകുമോ? സോഷ്യല്‍ മീഡിയയില്‍ പോലും സ്ത്രീകള്‍ ഉള്‍പ്പെടെ പലരും ഹണി റോസിന്റെ വസ്ത്രധാരണത്തെ എതിര്‍ത്ത് കമന്റിട്ടിട്ടുണ്ടല്ലോ.
ഹണി റോസിന്റെ വിമര്‍ശനത്തെ ഞാന്‍ ബഹുമാനത്തോടെയാണ് സ്വീകരിച്ചത്. ബോച്ചെ ചെയ്തതും ശരിയാണെന്ന് പറയുന്നില്ല. പക്ഷേ അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറായിരുന്നല്ലോ. ഹണി റോസ് മാത്രമല്ല, അമല പോളിന്റെ ഭാഗത്ത് നിന്നും ഇതുപോലെ വസ്ത്രധാരണത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്.
ബോച്ചെയുടെ മാപ്പ് സ്വീകരിച്ചുകൊണ്ട് ഈ കേസവസാനിപ്പിക്കണമെന്ന് ഹണി റോസിനോട് അഭ്യര്‍ത്ഥിക്കുന്നു. ുന്തീ ദേവിയുടെ പരാമര്‍ശത്തിന്റെ പേരില്‍ ബോബി ചെമ്മണ്ണൂരിനെ മൂന്നുവര്‍ഷം ജയിലില്‍ ഇടണമെന്നാണോ ഹണി റോസിന്റെ ആവശ്യം. ഒരു വ്യക്തിയെ മൂന്ന് വര്‍ഷം വെറുതേ ജയിലില്‍ അടയ്ക്കണോ. ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ ഇതേ പരാമര്‍ശം നടത്തുന്നത് ഹണി റോസ് ചിരിച്ചുകൊണ്ടല്ലേ കേട്ടുനിന്നത്.
ഈ ഇരട്ടത്താപ്പ് പലരും ചോദ്യംചെയ്യും. ഫെമിനിസ്റ്റുകള്‍ക്ക് നമ്മുടെ സമൂഹത്തില്‍ പ്രാധാന്യം നല്‍കുന്നുവെന്ന് കരുതി പുരുഷന്മാരെ വേട്ടയാടാന്‍ നില്‍ക്കരുത്.ബോബി ചെമ്മണ്ണൂരിനെ അനുകൂലിച്ച് രംഗത്തെത്തിയ രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അതിന് പിന്നാലെയാണ് രാഹുല്‍ ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്
രാഹുലിനെതിരെയുള്ള ഹണി റോസിന്റെ പ്രതികരണം
താങ്കളുടെ ഭാഷയുടെ മുകളില്‍ ഉള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ രണ്ടു ഭാഗവും ഉണ്ടെങ്കിലേ ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂ. അതുകൊണ്ട് നത്നെ രാഹുല്‍ ഉണ്ടെങ്കില്‍ ഒരു പക്ഷത്തു അതിമനോഹരമായ ഭാഷാ നിയന്ത്രണത്തോടെ രാഹുല്‍ നില്‍ക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഈശ്വര്‍ എന്നും ഒരു മുതല്‍കൂട്ടാണ്. സ്ത്രീകള്‍ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുല്‍ ഈശ്വര്‍ ഉണ്ടെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാ നിയന്ത്രണം കൊണ്ടും സ്ത്രീകള്‍ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിര്‍വീര്യം ആക്കും. പക്ഷേ തന്ത്രകുടുംബത്തില്‍ പെട്ട രാഹുല്‍ ഈശ്വര്‍ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി. കാരണം അദ്ദേഹം പൂജാരി ആയിരുന്നു എങ്കില്‍ അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തില്‍ വരുന്ന സ്ത്രീകള്‍ക്ക് അദ്ദേഹം ഒരു ഡ്രസ്സ് കോഡ് ഉണ്ടാക്കിയേനെ. കാരണം സ്ത്രീകളെ ഏത് വാഷത്തില്‍ കണ്ടാല്‍ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്ന് അറിയില്ലല്ലോ. ഭാഷയുടെ കാര്യത്തില്‍ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നില്‍ വരേണ്ടി വന്നാല്‍ ഞാന്‍ ശ്രദ്ധിച്ചു കൊള്ളാം-ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഹണി റോസ് പങ്കുവച്ച കുറിപ്പ്.