- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
റോഡുകളില്‍ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളില്‍ അടിയന്തരമായി അപകട സാധ്യത ലഘൂകരിയ്ക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണമെന്ന് അടിയന്തര നിര്‍ദ്ദേശം; വരാനിരിക്കുന്നത് പെരുമഴ; വടക്കന്‍ കേരളം റെഡ് അലര്‍ട്ടിലേക്ക്; 17വരെ കാലവര്‍ഷം തമിര്‍ത്ത് പെയ്യും; മലയോരത്ത് രാത്രി യാത്രാ നിയന്ത്രണം അനിവാര്യതയാകും
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും റെഡ് അലര്‍ട്ടാണ്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
മറ്റുജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ട്
13/06/2025: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
14/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
15/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
16/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്
17/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
മഞ്ഞ അലര്‍ട്ട്
13/05/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
14/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
16/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
17/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റെഡ്, ഓറഞ്ച് അലര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, റോഡ് സേഫ്റ്റി അതോറിറ്റി എന്നിവര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശം.
-സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നതിനാല്‍ സാഹചര്യങ്ങള്‍ വിലയിരുത്തി മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകള്‍ക്ക് നിയന്ത്രണമെര്പ്പെടുത്തേണ്ടതാണ്.
-വിനോദ സഞ്ചാരികളിലേക്കും സുരക്ഷാ മുന്നറിയിപ്പുകള്‍ എത്തി എന്നുറപ്പാക്കേണ്ടതും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടതുമാണ്.
-നിര്‍മാണ പ്രവര്‍ത്തനങ്ങളോ അറ്റകുറ്റപ്പണികളോ നടക്കുന്ന ദേശീയ പാത, സംസ്ഥാന പാത, മറ്റ് റോഡുകള്‍ എന്നിവിടങ്ങളില്‍ സുരക്ഷാ/മുന്നറിയിപ്പ് ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക് കാണുന്ന തരത്തില്‍ ഉണ്ടെന്ന് ഉറപ്പാക്കണം. അടിയന്തരമായി ഒരു പരിശോധന നടത്തി സുരക്ഷാ/മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്ത ഇടങ്ങളില്‍ അവ സ്ഥാപിക്കേണ്ടതാണ്.
-റോഡുകളില്‍ കുഴികളോ മറ്റ് അപകട സാധ്യതകളോ ഉള്ള ഇടങ്ങളില്‍ അടിയന്തരമായി അപകട സാധ്യത ലഘൂകരിയ്ക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണം.
-ജില്ലാ കണ്ട്രോള് റൂമുകളില്‍ റോഡ് സേഫ്റ്റി വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തേണ്ടതാണ്. റോഡിലെ അപകട സാധ്യതകള്‍ അധികൃതരെ അറിയിക്കാന്‍ ആവശ്യമായ കണ്ട്രോള് റൂം നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തണം.
-കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള പരസ്യബോര്‍ഡുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ബലപ്പെടുത്തുകയോ അഴിച്ചുമാറ്റുകയോ ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം.
-അപകട സാധ്യതയുള്ള മരങ്ങള്‍, മരച്ചില്ലകള്‍ എന്നിവ മുറിച്ചു മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം.