- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴ; ഡല്‍ഹിയിലും ഹരിയാനയിലും വെള്ളക്കെട്ട് രൂക്ഷം; രാജസ്ഥാനില്‍ 20 മരണം; അഞ്ച് യുവാക്കളെ കാണാതായി
ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ശക്തമായ മഴ തുടരുന്നു. പഞ്ചാബ്, ബെംഗളൂരു, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയാണ്. ഡല്‍ഹിയിലും ഹരിയാനയിലും വെള്ളക്കെട്ട് രൂക്ഷം. കനത്ത മഴ റെയില്‍ -റോഡ് ഗതാഗങ്ങളെ കാര്യമായി ബാധിച്ചു. ഒരാഴ്ച കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, അരുണാചല്‍പ്രദേശ്, അസം, മേഘാലയ, മണിപ്പുര്‍, നാഗാലാന്‍ഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജസ്ഥാനില്‍ 20 പേര്‍ മഴക്കെടുതി മൂലം […]
ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ശക്തമായ മഴ തുടരുന്നു. പഞ്ചാബ്, ബെംഗളൂരു, ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ മഴയാണ്. ഡല്‍ഹിയിലും ഹരിയാനയിലും വെള്ളക്കെട്ട് രൂക്ഷം. കനത്ത മഴ റെയില്‍ -റോഡ് ഗതാഗങ്ങളെ കാര്യമായി ബാധിച്ചു. ഒരാഴ്ച കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, അരുണാചല്‍പ്രദേശ്, അസം, മേഘാലയ, മണിപ്പുര്‍, നാഗാലാന്‍ഡ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജസ്ഥാനില്‍ 20 പേര്‍ മഴക്കെടുതി മൂലം മരണപ്പെട്ടതായാണ് വിവരം. രാജസ്ഥാനിലെ കനോത അണക്കെട്ട് നിറഞ്ഞൊഴുകുകയാണ്. ഇതില്‍പെട്ട് അഞ്ച് യുവാക്കളെ കാണാതായതായാണ് വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ഭരത്പുര്‍ ജില്ലയിലെ ബംഗംഗ പുഴയില്‍ ഏഴുപേര്‍ മുങ്ങിമരിച്ചു. സ്‌കൂട്ടര്‍ പുഴയില്‍ ഒലിച്ചുപോയി രണ്ടുപേര്‍ മരിച്ചു. ജയ്പുര്‍, കരൗളി, സവായി മധോപുര്‍, ദൗസ തുടങ്ങിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകില്‍ ശക്തമായ മഴയാണ് രാജസ്ഥാനില്‍ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. മുഖ്യമന്ത്രി ഭജന്‍ലാലല്‍ ശര്‍മ്മ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ ഇടിമിന്നലോടു കൂടിയുള്ള മഴമുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. തമിഴ്‌നാട്, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ ശക്തമായ മഴയ്ക്ക് പിന്നാലെ പഞ്ചാബിലും ഹരിയാണയിലും ഓഗസ്റ്റ് 15 വരെ മഴതുടരുമെന്നാണ് പ്രവചനം. ഇടിമിന്നലോടു കൂടിയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു. ഗുരുഗ്രാമില്‍ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളില്‍ ഗതാഗത തടസവും നേരിടുന്നുണ്ട്. ഗുരുഗ്രാമിലെ വെള്ളക്കെട്ടിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് ചൂണ്ടിക്കാട്ടി നിരവധി കോണില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
കര്‍ണാടകയില്‍ കേന്ദ്രം പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണസേന സൂക്ഷ്മതയോടെ നിരീക്ഷിച്ചു വരികയാണ്. തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റിന് കഴിഞ്ഞ ദിവസം കേടുപാട് സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ അണക്കെട്ടില്‍നിന്ന് വന്‍തോതില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നു.
ബെംഗളൂരുവില്‍ പെയ്ത ശക്തമായ മഴയില്‍ റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിവിധയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുന്ന നിലയും ഉണ്ടായി. ബന്നാര്‍ഘട്ട റോഡ്, ജയദേവ് അടിപ്പാത തുടങ്ങിയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ ഗതാഗത തടസം നേരിടുന്നുണ്ട്. ഓഗസ്റ്റ് 17 വരെ ബെംഗളൂരുവില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടുദിവസമായി തുടരുന്ന മഴയ്ക്ക് ശമനമില്ല. പഞ്ചാബ് ഹരിയാന ഡല്‍ഹി രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ മഴ തുടരുകയാണ്. ഡല്‍ഹിയിലും ഹരിയാനയിലെ ഗുരുഗ്രാമിലും റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. ഡല്‍ഹിയിലെ നജ്ഗഡ്, ദ്വാരക എന്നിവിടങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് റോഡുകളിലേക്ക് മരം വീണു.
പഞ്ചാബിലും രാജസ്ഥാനിലും മഴയ്ക്ക് ശമനം ഇല്ല. ജയ്‌സാല്‍മറില്‍ കനത്ത മഴയെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ വെള്ളം കയറി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഹിമാചല്‍ പ്രദേശിലെ അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഹിമാചലില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ 24 പേരാണ് മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ കാന്‍ഗ്ര, സിര്‍മൗര്‍, മാണ്ഡി ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതക്കുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ഒരാഴ്ച കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.