- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അവന്‍ ചെയ്ത സ്റ്റേജ് പ്രോഗ്രാമുകള്‍ ഒക്കെ കാണിക്കുകയും കേള്‍പ്പിക്കുകയും ചെയ്യുന്നുണ്ട്; ചെറിയ രീതിയിലുള്ള റെസ്‌പോണ്‍സ് പോലും ചികിത്സാരീതികളില്‍ വളരെ പ്രധാനമാണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു; ഞങ്ങള്‍ക്കുറപ്പാണ് രാജേഷ് എല്ലാം അറിയുന്നുണ്ട്': വെല്ലൂരില്‍ രാജേഷ് കേശവ് കൂടുതല്‍ മെച്ചപ്പെടുന്നു; പ്രാര്‍ത്ഥനകള്‍ തുടരാം
കൊച്ചി: വെല്ലൂര്‍ ആശുപത്രില്‍ ചികിത്സയില്‍ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യം അനുദിനം മെച്ചപ്പെടുന്നു. വേണ്ടത് പ്രാര്‍ത്ഥനയാണ്. സുഹൃത്ത് പ്രതാപ് ജയലക്ഷ്മിയാണ് ഫെയ്‌സ് ബുക്കില്‍ വിവരങ്ങള്‍ കുറിച്ചത്. വെല്ലൂരില്‍ വന്നതിനു ശേഷമുള്ള വാര്‍ത്തകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നവയാണെന്നും ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്നും സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ന്യൂറോ, കാര്‍ഡിയോ, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍, ഒക്കുപേഷണല്‍ തെറാപ്പി, സ്പീച് തെറാപ്പി, ഫിസിയോ തുടങ്ങി ഒരു ചികിത്സാ സംഘമാണ് കാര്യങ്ങള്‍ ഏകോപിക്കുന്നതെന്നും അദ്ദേഹം കുറിച്ചു.'അവന്‍ ചെയ്ത സ്റ്റേജ് പ്രോഗ്രാമുകള്‍ ഒക്കെ കാണിക്കുകയും, കേള്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ചെറിയ രീതിയിലുള്ള റെസ്‌പോണ്‍സ് പോലും രാജേഷിന്റെ ചികിത്സാരീതികളില്‍ വളരെ പ്രധാനമാണെന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ഞങ്ങള്‍ക്കുറപ്പാണ് രാജേഷ് എല്ലാം അറിയുന്നുണ്ട്'- പ്രതാപ് ജയലക്ഷ്മി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട രാജേഷിനെ Rajesh Keshav വെല്ലൂര്‍ CMC ഹോസ്പിറ്റലില്‍ കൊണ്ട് വന്നിട്ട് ഒരാഴ്ചയായി.. ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്ത ആ അപകടം നടന്നിട്ട് 36 ദിവസവും. വെല്ലൂര്‍ വന്നതിനു ശേഷമുള്ള വാര്‍ത്തകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നവയാണ്.ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്.. കുറഞ്ഞത് 2-3 മാസമെങ്കിലും ഇവിടെ തുടരേണ്ടി വന്നേക്കാം എന്നും ഡോക്ടര്‍ പറയുന്നുണ്ട്. ന്യൂറോ, കാര്‍ഡിയോ, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍, ഒക്കുപെഷണല്‍ തെറാപ്പി, സ്പീച് തെറാപ്പി, ഫിസിയോ തുടങ്ങി ഒരു combined medical team ആണ് കാര്യങ്ങള്‍ ഏകോപിക്കുന്നത്.
ഇന്‍ഫെക്ഷന്‍ സാധ്യതയുള്ളത് കൊണ്ട് സന്ദര്‍ശകരെ അനുവദിക്കുന്നില്ല.വെല്ലൂരില്‍ എത്തിയതിനു ശേഷമുള്ള കാര്യങ്ങളില്‍ ഞങ്ങളുടെ കൂടെ നില്‍ക്കുന്ന ഡോ രാജി തോമസിനോടും, ഡോ തോമസ് മാത്യു വിനോടും ( അദ്ദേഹത്തിന്റെ ഡിപ്പാര്‍ട്‌മെന്റ് അല്ലെങ്കില്‍ പോലും) പ്രതേക നന്ദി.. ഒപ്പം എന്തിനും കൂടെ നില്‍ക്കുന്ന Pretty Thomas, പ്രിയയോടും, Shemim Sajitha Subair , മാര്‍ത്തോമാ സെന്ററിലെ ജെറി അച്ചനോടും, ഷാജിച്ചായനോടും, CSI ഗൈഡന്‍സ് സെന്ററിലെ വിജു അച്ചനോടും, എന്നും കാര്യങ്ങള്‍ തിരക്കി എത്തുന്ന മഞ്ജു ഫെര്‍ണാണ്ടസിനോടും തീര്‍ത്താല്‍ തീരാത്ത കടപ്പാട്. രാജേഷിന്റെ ഭാര്യ സിന്ധുവും, അനുജന്‍ രൂപേഷും ഇപ്പോഴും ആശുപത്രിയില്‍ ഒപ്പമുണ്ട്.. കൂടെ വെല്ലൂര്‍ ആശുപത്രിയിലെ സ്‌നേഹവും കരുതലുമുള്ള നഴ്‌സുമാരും മറ്റു ആരോഗ്യ പ്രവര്‍ത്തകരും രാജേഷിനെ സ്‌നേഹിക്കുന്ന പലരും അയച്ചു തന്നിരുന്ന ശബ്ദ സന്ദേശങ്ങള്‍ കേള്‍പ്പിക്കുന്ന കാര്യം ഞാന്‍ മുന്‍പ് എഴുതിയിരുന്നു...
അതൊക്കെ ഇപ്പോഴും തുടരുന്നുണ്ട്.ഇഷ്ടമുള്ള കാര്യങ്ങള്‍ തുടര്‍ച്ചയായി കേള്‍പ്പിക്കുവാന്‍ ഡോക്ടര്‍മാര്‍ ഞങ്ങളോട് പറഞ്ഞതിന്റെ ഭാഗമായി, അവന്റെ പ്രിയപ്പെട്ട പാട്ടുകള്‍ പ്രതേകിച്ചു SRK songs, ലാലേട്ടനും, സുരേഷേട്ടനും, ജയറാമേട്ടനും,പ്രിയ സുഹൃത്തുക്കളും അയച്ചു തരുന്ന വോയിസ് notes,( ഗോകുലം കൃഷ്ണ മൂര്‍ത്തിയ്ക്കു Krishnamoorthy S R പ്രത്യേക നന്ദി) അവന്‍ ചെയ്ത സ്റ്റേജ് പ്രോഗ്രാമുകള്‍ ഒക്കെ കാണിക്കുകയും, കേള്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. ചെറിയ രീതിയിലുള്ള റെസ്‌പോണ്‍സ് പോലും രാജേഷിന്റെ ചികിത്സാരീതികളില്‍ വളരെ പ്രധാനമാണ് എന്ന് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. ഞങ്ങള്‍ക്കുറപ്പാണ് രാജേഷ് എല്ലാം അറിയുന്നുണ്ട്.. ഞങ്ങള്‍ എല്ലാം അറിയിക്കുന്നുമുണ്ട്. കൂടുതല്‍ ശുഭ വാര്‍ത്തകള്‍ക്കായി കാത്തിരിക്കുക.. രാജേഷിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയും സ്‌നേഹവും എപ്പോഴും ഉള്ളതുപോലെ ഇനിയും തുടരുക. നന്ദി.