- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും; സംവിധായകന്‍ രഞ്ജിത്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിന്റെ മൊഴിയെടുത്തു
കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്ത് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പരാതി നല്‍കിയ യുവാവിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം. ഐശ്വര്യ ഡോങ്‌റെ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കാരപ്പറമ്പില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഹോട്ടല്‍ മുറിയില്‍വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി. ആരോപണങ്ങങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് പിന്നീട് പ്രതികരിച്ചു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ട്. സ്വാധീനിക്കാന്‍ പലരും ശ്രമിക്കുന്നു. തനിക്ക് നീതിയാണ് ആവശ്യമെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ […]
കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്ത് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് പരാതി നല്‍കിയ യുവാവിന്റെ മൊഴിയെടുത്ത് അന്വേഷണസംഘം. ഐശ്വര്യ ഡോങ്‌റെ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം കോഴിക്കോട് കാരപ്പറമ്പില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഹോട്ടല്‍ മുറിയില്‍വെച്ച് രഞ്ജിത്ത് പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി.
ആരോപണങ്ങങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്നും കൈയിലുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും യുവാവ് പിന്നീട് പ്രതികരിച്ചു. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണിയും ഉണ്ട്. സ്വാധീനിക്കാന്‍ പലരും ശ്രമിക്കുന്നു. തനിക്ക് നീതിയാണ് ആവശ്യമെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ടെന്നും യുവാവ് പറഞ്ഞു.
2012-ല്‍ ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നടന്മാരെ കാണാന്‍ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. അന്ന് പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വരാനാവശ്യപ്പെടുകയും അവിടെവെച്ച് സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് രഞ്ജിത്തിനെതിരെയുള്ള പരാതിയില്‍ യുവാവ് വെളിപ്പെടുത്തിയത്.
അന്നുതന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പ്രതികരിച്ചില്ലെന്നും കോഴിക്കോട് കസബ സ്റ്റേഷനില്‍ യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് രഞ്ജിത്തിനെതിരെ നേരത്തെ ബംഗാളി നടി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രഞ്ജിത്തിന് പടിയിറങ്ങേണ്ടിവന്നു.