- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രോഗിയെന്ന് അഭിനയിച്ച് അമ്മയുടെ ക്ലിനിക്കില്‍ ചിലര്‍ നുഴഞ്ഞ് കയറി; എന്നെ കൊല്ലാനും എന്റെ കുടുംബത്തെ വേനപ്പിക്കാനും ആഗ്രഹിക്കുന്ന ആളുകളില്‍ നിന്ന് വധഭീഷണി ഉയരുന്നത് ഞാന്‍ കാണുന്നുണ്ട്; ഭയം തോന്നു, എന്ത് ചെയ്യണമെന്ന് അറിയില്ല; പക്ഷേ ഞാന്‍ ഓടിപോകില്ല'; പോസ്റ്റുമായി രണ്‍വീര്‍ അല്ലാബാദിയ
ഒരു റിയാലിറ്റി ഷോയില്‍ മോശം പരാമര്‍ശം നടത്തിയതില്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന്, കടുത്ത കൊടുങ്കാറ്റില്‍ അകപ്പെട്ട യൂട്യൂബര്‍ രണ്‍വീര്‍ അല്ലാബാഡിയയ്ക്ക് വധഭീഷണി നേരിടുന്നതായി അദ്ദേഹം പറഞ്ഞു. ''എനിക്ക് ഭയം തോന്നുന്നു... പക്ഷേ, ഞാന്‍ ഓടിപ്പോകുന്നില്ല,'' പോഡ്കാസ്റ്റര്‍ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ പറഞ്ഞു.
''എന്നെ കൊല്ലാനും എന്റെ കുടുംബത്തെ വേദനിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ആളുകളില്‍ നിന്ന് വധഭീഷണികള്‍ ഉയരുന്നത് ഞാന്‍ കാണുന്നുണ്ട്.'' അദ്ദേഹം പറഞ്ഞു. ചിലര്‍ രോഗികളായി വേഷമിട്ട് തന്റെ അമ്മയുടെ ക്ലിനിക്കില്‍ ''അതിക്രമിക്കാന്‍'' പോലും ശ്രമിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ''എനിക്ക് ഭയം തോന്നുന്നു, എന്തുചെയ്യണമെന്ന് എനിക്കറിയില്ല... പക്ഷേ ഞാന്‍ ഓടിപ്പോകുന്നില്ല. ഇന്ത്യയിലെ പോലീസിലും നീതിന്യായ വ്യവസ്ഥയിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബിയര്‍ബൈസെപ്‌സ്' എന്ന ചാനലിലൂടെ യൂട്യൂബില്‍ വന്‍ ജനപ്രീതി നേടിയ രണ്‍വീര്‍ അല്ലാബാദിയ, ഹാസ്യനടന്‍ സമയ് റെയ്നയുടെ ഇപ്പോള്‍ ഇല്ലാതാക്കിയ യൂട്യൂബ് ഷോയായ ' ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്' -ല്‍ മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ച് മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ പരാമര്‍ശങ്ങള്‍ വന്‍ പ്രതിഷേധത്തിന് കാരണമായി, ഇത് സോഷ്യല്‍ മീഡിയ വ്യക്തിത്വത്തിനെതിരെ നിരവധി പരാതികള്‍ക്ക് കാരണമായി.
യൂട്യൂബ് ഷോയ്ക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ രണ്‍വീറിനെതിരെ മഹാരാഷ്ട്ര പൊലീസും അസം പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസുകള്‍ ഏകീകരിക്കണെന്ന് ആവശ്യപ്പെട്ട് രണ്‍വീര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഇതിന് പിന്നാലെ രണ്‍വീറിനെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. അസം പൊലീസ് രണ്‍വീറിനെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. മൊബൈലും സ്വിച്ച് ഓഫ് ചെയ്തിരുന്നു.
പ്രമുഖ യൂട്യൂബ് ഷോ 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റി'ലെ രണ്‍വീറിന്റെ പരാമര്‍ശത്തിനെതിരെയാണ് കേസ്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെയാണ് കേസെടുത്തത്. മാതാപിതാക്കളുടെ ലൈംഗിക ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യം. സംഭവത്തില്‍ മുംബൈ സ്വദേശികളായ രണ്ട് അഭിഭാഷകരാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവം വിവാദമായി മാറിയതോടെ രണ്‍വീര്‍ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ ഭാഗത്തു നിന്നുണ്ടായത് മോശം പരാമര്‍ശമായിരുന്നുവെന്നും മാപ്പ് ചോദിക്കുന്നുവെന്നുമാണ് രണ്‍വീര്‍ പറഞ്ഞത്. ഒരു കോടിയലധികം ഫോളോവേഴ്‌സുള്ള താരമാണ് ബിയര്‍ബൈസെപ്‌സ് എന്ന രണ്‍വീര്‍ അല്ലാബാദിയ. 2024ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ഡിസ്‌റപ്റ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു.