- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റോക്ഹോമിലെ വിവിഐപി നൈറ്റ് ക്ലബില്‍ അനേകം സുന്ദരികള്‍ക്കൊപ്പം പാര്‍ട്ടി; ഒരു സുന്ദരിയുമായി ഹോട്ടല്‍ മുറിയിലേക്ക്; എംബാപ്പയെ കുടുക്കി യുവതിയുടെ പരാതി; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബാള്‍ താരം ബലാത്സംഗ കേസില്‍ അകത്തേക്കോ?
ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെക്കെതിരെ സ്വീഡനില്‍ പീഡന പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. റയല്‍ മാഡ്രിഡ് താരമായ എംബാപ്പെ കഴിഞ്ഞ ദിവസം അവധി ആഘോഷിക്കുന്നത് അവധി ആഘോഷിക്കുന്നതിന് സുഹൃത്തുക്കള്‍ക്കൊപ്പം സ്റ്റോക്ക്‌ഹോമില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സമയത്താണ് പരാതിക്ക് ഇടയാക്കിയ സംഭവം. അവധി ആഘോഷിക്കുന്നതിന്റെ ഭാഗമായി സ്റ്റോക്ക്‌ഹോമിലെ വിവിഐപി നൈറ്റ് ക്ലബ്ബില്‍ അനേകം സുന്ദരികള്‍ക്കൊപ്പം പാര്‍ട്ടി. ഈ പാര്‍ട്ടിയില്‍ പങ്കെടുത്ത ഒരു സ്ത്രീയാണ് എംബാപ്പേക്കെതിരെ പീഡന പരാതി നല്‍കിയിരിക്കുന്നത്. തന്നെ ബാങ്ക് ഹോട്ടലിന് സമീപമുള്ള താരത്തിന്റെ പെന്റ് ഹൗസില്‍ കൊണ്ടുപോയി അതിന്റെ എട്ടാം നിലയിലെ മുറിയില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. നിയമപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.
എംബാപ്പേക്കെതിരെ പീഡന പരാതി ലഭിച്ചിട്ടുണ്ടെന്നും അത് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പീഡന പരാതി തെറ്റായ വാര്‍ത്തയാണെന്നും പരാതി നല്‍കിയ സ്ത്രീയുമായി മെസേജിലൂടെ സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയതെന്നും പിറ്റേ ദിവസം തന്നെ പ്രൈവറ്റ് ജെറ്റില്‍ മറ്റുള്ളവരുടെ കൂടെ തിരികെ പോന്നെന്നും എംബാപ്പേ പറയുന്നു.
ഒക്ടോബര്‍ 10ന് സ്റ്റോക്ക്‌ഹോം നഗരത്തിലാണ് കുറ്റകൃത്യം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. എംബാപ്പെ സുഹൃത്തുക്കളായ ഏതാനും പേര്‍ക്കൊപ്പം സ്റ്റോക്ക്‌ഹോം സന്ദര്‍ശിച്ച സമയത്താണ് ആരോപണത്തിന് ഇടയാക്കിയ സംഭവം. കുറ്റകൃത്യം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും സ്വീഡനിലെ അന്വേഷണ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ എംബാപ്പെ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പ്രോസിക്യൂട്ടര്‍മാര്‍ വെളിപ്പെടുത്തിയിട്ടില്ല. എംബാക്കെതിരേ സ്വീഡിഷ് പോലീസിന്റെ അന്വേഷണം നടക്കുന്നുണ്ടെന്ന് സ്വീഡിഷ് മാധ്യമങ്ങളാണ് ആദ്യം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ 25 കാരനായ എംബാപ്പെയുടെ പങ്കിനെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് താരം താമസിച്ച ഹോട്ടലില്‍ പോലീസ് എത്തിയതിന്റെ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത വന്നു.
ബലാത്സംഗ അന്വേഷണ വാര്‍ത്ത വ്യാജമാണെന്നായിരുന്നു എംബാപ്പെയുടെ പ്രതികരണം. തെറ്റായ വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങള്‍തിരേ മാനനഷ്ടക്കേസ് നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് താരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തുടക്കത്തില്‍ അറിയിക്കുകയുണ്ടായി. അന്വേഷണവുമായി തന്റെ പേര് ബന്ധിപ്പിച്ചത് കണ്ട് എംബാപ്പ ഞെട്ടിപ്പോയെന്നും അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരേ അദ്ദേഹം നിയമനടപടി സ്വീകരിക്കുമെന്നും എംബാപ്പെയുടെ അഭിഭാഷകന്‍ പറഞ്ഞു.
പരിക്കിനെ തുടര്‍ന്ന് യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കുള്ള ഫ്രാന്‍സ് ടീമില്‍ എംബാപ്പെയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ സമയത്താണ് സ്വീഡിഷ് തലസ്ഥാനം സന്ദര്‍ശിച്ചിരുന്നത്. താരത്തിന് റയല്‍ മാഡ്രിഡും അവധി നല്‍കിയിരിക്കുകയാണ്. റയലിനായി കളി തുടരാന്‍ എംബാപ്പെ ആഗ്രഹിക്കുന്നുവെന്നും അവധിദിനങ്ങള്‍ ചെലവഴിക്കാന്‍ എങ്ങോട്ട് പോകണമെന്ന് തീരുമാനിക്കാന്‍ താരങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അതില്‍ താന്‍ ഇടപെടാറില്ലെന്നും കോച്ച് ആന്‍സലോട്ടി വിശദീകരിച്ചു.
'വിശ്രമത്തിനായി എവിടെ പോകാനാണ് താരങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് ഞാന്‍ അന്വേഷിക്കാറില്ല. ഈയിടെ ഞാന്‍ രണ്ടു ദിവസത്തേക്ക് ലണ്ടനില്‍ പോയിരുന്നു. ആരോടും അനുവാദം ചോദിച്ചില്ല. കളിക്കാര്‍ക്കായി യാത്രകള്‍ സംഘടിപ്പിക്കാന്‍ എനിക്ക് ഒരു ട്രാവല്‍ ഏജന്‍സിയും ഇല്ല'- കോച്ച് പറഞ്ഞു.
തന്റെ മുന്‍ ക്ലബ് പാരീസ് സെന്റ് ജെര്‍മെയ്‌നുമായുള്ള പ്രതിഫല തര്‍ക്കത്തിന് ആരോപണങ്ങളുമായി ബന്ധമുണ്ടെന്ന് എംബാപ്പെ പറയുന്നത്. തനിക്ക് 55 മില്യണ്‍ യൂറോ (60 മില്യണ്‍ യുഎസ് ഡോളര്‍) പിഎസ്ജിയില്‍ നിന്ന് കിട്ടാനുണ്ടെന്ന് ചൂണ്ടിക്കാട്ടി എംബാപ്പെ നല്‍കിയ പരാതിയില്‍ വാദംകേള്‍ക്കല്‍ നടന്നുവരികയാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഫ്രഞ്ച് ലീഗ് കമ്മിറ്റിക്ക് മുമ്പാകെ നടന്ന വാദംകേള്‍ക്കലും ബലാല്‍സംഗ ആരോപണങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് എക്‌സിലെ ഒരു പോസ്റ്റില്‍ എംബാപ്പെ അവകാശപ്പെട്ടിരുന്നു. ഹിയറിങിന്റെ തലേദിവസം തിങ്കളാഴ്ച വന്ന വ്യാജ ആരോപണം യാദൃശ്ചികമല്ലെന്നും അദ്ദേഹം ആരോപിച്ചു.
ഏഴു വര്‍ഷക്കാലം പിഎസ്ജിയില്‍ കളിച്ച ശേഷമാണ് തന്റെ സ്വപ്ന ക്ലബ്ബായ റയലിലേക്ക് എംബാപ്പെ ചേക്കേറുന്നത്. ആദ്യ ഏഴ് ലാ ലിഗ മത്സരങ്ങളില്‍ അഞ്ച് ഗോളുകളും നേടിയിരുന്നു. ബെല്‍ജിയത്തിനും ഇസ്രായേലിനുമെതിരായ യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്കുള്ള ഫ്രഞ്ച് ടീമില്‍ താരത്തെ ഉള്‍പ്പെടുത്താതിരുന്നതിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പരിക്കേല്‍ക്കാതിരിക്കാനും റയലില്‍ കളിക്കുന്നതിനും വേണ്ടിയാണിതെന്നാണ് വിമര്‍ശനം. കിട്ടിയ ഇടവേള തന്റെ അവസ്ഥ മെച്ചപ്പെടുത്താനും പരിക്കില്‍ നിന്ന് കരകയറാനും എംബാപ്പെ പ്രയോജനപ്പെടുത്തിയെന്നും അടുത്ത മല്‍സരത്തില്‍ കൂടുതല്‍ ശക്തനായ അറ്റാക്കിങ് ഫോര്‍വേഡായി അദ്ദേഹത്തെ കാണാമെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.